100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു

09:05 am 23/10/2016 അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം അമേരിക്കയ്‌ക്ക് അനുകൂലമല്ലാത്ത വാണിജ്യ കരാറുകള്‍ പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു. അതേസമയം അമേരിക്കയിൽ തുടങ്ങിയ ഏര്‍ളി വോട്ടിംഗിൽ കാര്യങ്ങൾ ഡമോക്രാറ്റുകൾക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പേ അനുവദനീയമായ ഏർളി വോട്ടിംഗ് ആണിപ്പോൾ അമേരിക്കയിൽ തുടങ്ങിയിരിക്കുന്നത്. 33 സംസ്ഥാനഘങ്ങളില്‍ നേരിട്ട് വോട്ടുചെയ്യാം, 27 സംസ്ഥാനങ്ങളിലും ഡിസിയിലും മെയിൽവഴിയും. ഇതിനകം 33ലക്ഷംപേർ വോട്ടുചെയ്തുകഴി‍ഞ്ഞു. Read more about 100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു[…]

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

09:00 am 23/10/2016 ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബാഹുബലിയിലെ നായകനായ പ്രഭാസിന്റെ പിറന്നാൾ ദിവസമായ ഇന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 2015ലെ വമ്പൻ ഹിറ്റ് ചിത്രം. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിലുപരി സാങ്കേതിക തികവൊത്ത ദൃശ്യ വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാഹുബലിയേക്കാൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രതീക്ഷിക്കാം. അത് ഏറ്റവും മികച്ചതാക്കുന്നതിനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. കട്ടപ്പ എന്തിന് Read more about ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു[…]

നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതായ വിവരം ഉന്നതകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു

08:57 am 23/10/2016 കണ്ണൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതായ വിവരം ഉന്നതകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍, ജയിലില്‍ നിസാം താമസിക്കുന്ന 10ാം നമ്പര്‍ ബ്ളോക് പരിശോധിച്ചപ്പോള്‍ ഒന്നും കിട്ടിയില്ല. ജയില്‍ ഡി.ഐ.ജി ശിവദാസ് തൈപ്പറമ്പിലിന്‍െറ നേതൃത്വത്തില്‍ ഇന്നലെ രാത്രിയും ഇവിടെ പരിശോധന തുടര്‍ന്നു. അതേസമയം, റിമാന്‍ഡ് കേസില്‍ കോടതികളിലേക്ക് കൊണ്ടുപോകുംവഴി നിസാമിന് മൊബൈല്‍ ഫോണ്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ Read more about നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതായ വിവരം ഉന്നതകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു[…]

ഐ.എസ് കേസിലെ മുഖ്യപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍.ഐ.എക്ക് കോടതിയുടെ അനുമതി.

08:56 am 23/10/2016 കൊച്ചി: ഐ.എസ് കേസിലെ മുഖ്യപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍.ഐ.എക്ക് കോടതിയുടെ അനുമതി. കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മുത്തക്ക ഉമര്‍ അല്‍ഹിന്ദി എന്ന മന്‍സീദിന്‍െറ (30) ശബ്ദ സാമ്പിള്‍ പരിശോധിക്കാനാണ് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ അനുമതി നല്‍കിയത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നും കമ്പ്യൂട്ടറില്‍നിന്നും പിടിച്ചെടുത്ത വിഡിയോകള്‍ക്കൊപ്പമുള്ള ഓഡിയോ ഇയാളുടേതാണോ എന്ന് പരിശോധിക്കാനാണ് എന്‍.ഐ.എയുടെ നീക്കം. മലയാളം, അറബി, ഹിന്ദി ഭാഷകളിലുള്ള ഓഡിയോ ആണ് വിഡിയോ ക്ളിപ്പിങ്ങുകളിലുള്ളത്. Read more about ഐ.എസ് കേസിലെ മുഖ്യപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍.ഐ.എക്ക് കോടതിയുടെ അനുമതി.[…]

സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകില്ല

08:55 am 23/10/2016 രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രണവ് മോഹന്‍ലാല്‍ ആ വേഷം നിഷേധിച്ചുവെന്നാണ് പുതിയ വാര്‍ത്ത. ധനുഷാണ് ആ സിനിമയ്‍ക്കു തിരക്കഥയെഴുതുന്നത്. അതേസമയം നായകവേഷത്തിലേക്ക് ധനുഷിനെ തന്നെ രജനീകാന്ത് നിര്‍ദ്ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് Read more about സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകില്ല[…]

ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു

08:51 am 23/10/2016 ഫറോക്ക്: ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗെസ്റ്റ് ഹൗസില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരിഹാരം കാണാനാകാതെ പിരിഞ്ഞതോടെ ടാങ്കര്‍ ലോറി സമരം കൂടുതല്‍ ശക്തമാക്കാനാണ് ട്രേഡ് യൂനിയനുകളുടെ തീരുമാനം. ചര്‍ച്ചയില്‍ മന്ത്രി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഐ.ഒ.സി അധികൃതര്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതെ ധിക്കാരപരമായ പിടിവാശിയില്‍ ഉറച്ചുനിന്നതോടെയാണ് Read more about ടാങ്കര്‍ ലോറികള്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടതോടെ മലബാറിലേക്കുള്ള ഇന്ധന വിതരണം സ്തംഭിച്ചു[…]

വിമര്‍ശിക്കാം, അപമാനിക്കരുതെന്ന് എ.കെ.ബാലന്‍

08:49 am 23/10/2016 തിരുവനന്തപുരം: ആദിവാസികളെ സംബന്ധിച്ച് നിയമസഭയിൽ അധിക്ഷേപകരമായി സംസാരിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി മന്ത്രി എ.കെ.ബാലന്‍. അട്ടപ്പാടിയിലെ ശിശു മരണങ്ങളെ കുറിച്ച് നിയമസഭയിലെ തന്റെ മറുപടി വളച്ചൊടിച്ചെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. പലരുടേയും വിമർശനം കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ മറുപടി പൂര്‍ണരൂപത്തില്‍ കൊടുക്കുന്നതിന് പകരം ബോധപൂര്‍വമായി ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ തമസ്കരിക്കാനാണ് ശ്രമിച്ചതെന്നും ബാലന്‍ Read more about വിമര്‍ശിക്കാം, അപമാനിക്കരുതെന്ന് എ.കെ.ബാലന്‍[…]

സിറിയയില്‍ സിവിലിയന്മാര്‍ക്കു നേരെ മൂന്നാമതും രാസായുധം പ്രയോഗിച്ച സംഭവത്തില്‍ യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്.

08:47 am 23/10/2016 യുനൈറ്റഡ് നാഷന്‍സ്: സിറിയയില്‍ സിവിലിയന്മാര്‍ക്കു നേരെ മൂന്നാമതും രാസായുധം പ്രയോഗിച്ച സംഭവത്തില്‍ ബശ്ശാര്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്. യു.എന്‍ അന്വേഷണ സമിതിയും ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സും(OPCW) സംയുക്തമായാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് രക്ഷാസമിതിക്ക് കൈമാറിയത്. 2015 മാര്‍ച്ച് 16ന് ഇദ്ലിബ് പ്രവിശ്യയിലെ ഖുമീനാസ് ഗ്രാമത്തില്‍ മാരകമായ രാസായുധം പ്രയോഗിച്ചതിന്‍െറ ഉത്തരവാദിത്തം സിറിയന്‍ സൈന്യത്തിനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 2015 മാര്‍ച്ചില്‍ Read more about സിറിയയില്‍ സിവിലിയന്മാര്‍ക്കു നേരെ മൂന്നാമതും രാസായുധം പ്രയോഗിച്ച സംഭവത്തില്‍ യു.എന്‍ അന്വേഷണ സംഘത്തിന്‍െറ റിപ്പോര്‍ട്ട്.[…]

രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍

08:47 am 23/10/2016 വഡോദര: രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയാണ് ഒന്നാമത്തെ ഹരിത വിമാനത്താവളം. 160 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ആദ്യ റെയില്‍വേ സര്‍വകലാശാല വഡോദരയില്‍ നിര്‍മിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. വ്യോമയാനമേഖലയുടെ വികസനത്തെ ദൗത്യമായി കാണുമെന്നും മേഖലക്കുവേണ്ടിയുള്ള ആദ്യത്തെ ഏകീകൃത നയം കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ സമീപഭാവിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ രാജ്യമായി ഉയരും. 80 മുതല്‍ Read more about രാജ്യത്തെ രണ്ടാമത്തെ ഹരിത വിമാനത്താവളം വഡോദരയില്‍[…]

ഷാര്‍ജയില്‍ വില്ലയില്‍ തീപിടിത്തം;മൂന്നു സ്ത്രീകള്‍ മരിച്ചു .

08:44 am 23/10/2016 ഷാര്‍ജ: ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ അമീറ ബിന്‍കറമും മാതാവും സഹോദരിയും ഷാര്‍ജയിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ചു. അല്‍ ഖദ്സിയ പ്രദേശത്ത് അമീറയുടെ വില്ലയില്‍ ശനിയാഴ്ചയാണ് ദുരന്തമുണ്ടായത്. അമീറയുടെ സഹോദരന്‍ ഖാലിദി (32) നെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെിച്ചു. കനത്ത പുകയുണ്ടാക്കിയ ശ്വാസതടസ്സമാണ് എല്ലാവരുടെയും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പിങ്ക് കാരവണ്‍ ഡയറക്ടര്‍കൂടിയായ അമീറ ബിന്‍കമര്‍ ഷാര്‍ജയിലെ പൊതുരംഗത്ത് വളരെ സജീവമായിരുന്നു. 38 വയസ്സായിരുന്നു. മാതാവ് ബദരിയ്യ അബ്ദുല്‍ഹ്മാന് 57ഉം സഹോദരി സമക്ക് 38ഉം Read more about ഷാര്‍ജയില്‍ വില്ലയില്‍ തീപിടിത്തം;മൂന്നു സ്ത്രീകള്‍ മരിച്ചു .[…]