പ്രത്യാക്രമണം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ്

10;14 am 22/10/2016 മൊസൂള്‍: വടക്കൻ ഇറാഖിൽ പ്രത്യാക്രമണം ശക്തമാക്കി ഇസ്ളാമിക് സ്റ്റേറ്റ്. കിർക്കുക്കിൽ ഇസ്ളാമിക് സ്റ്റേറ്റിന്‍റെ ആക്രമണത്തിൽ 19 പേർ മരിച്ചു. ഏറ്റുമുട്ടലിൽ 12 ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടു. മൊസൂൾ തിരിച്ചുപിടിക്കാൻ ഇറാഖിസൈന്യം മുന്നേറ്റം തുടരുന്നതിനിടെയാണ് കിർക്കുകിലെ പ്രത്യാക്രമണം. കുർദ്ദുകൾക്ക് ആധിപത്യമുള്ള കിർകുകിൽ സർക്കാർ കെട്ടിടങ്ങൾ ലക്ഷ്യമാക്കി ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ 6 പൊലീസുകാരും 13 നിർമ്മാണത്തൊഴിലാളികളുമാണ് മരിച്ചത്. ഡ്രോൺ ആക്രമണത്തിൽ 12 ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടു. കിർകുക് ടൗൺഹാൾ തകർക്കുകയും സെൻട്രൽ ഹോട്ടൽ Read more about പ്രത്യാക്രമണം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ്[…]

ഐ.ഒ.സി പ്ലാന്റില്‍ സമരം; സംസ്ഥാനം ഇന്ധന ക്ഷാമത്തിലേക്ക്

10:11 am 22/10/2016 കൊച്ചി ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ഐ.ഒ.സി പ്ലാന്റില്‍ നിന്നും ഇന്ധനവിതരണത്തിനുളള കരാര്‍ ഏറ്റെടുത്ത ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും ഡീലര്‍മാരുടെയും ആവശ്യം. കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് തവണ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. ഇതോടെയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലടക്കം പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം Read more about ഐ.ഒ.സി പ്ലാന്റില്‍ സമരം; സംസ്ഥാനം ഇന്ധന ക്ഷാമത്തിലേക്ക്[…]

​കണ്ണൂരില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

08:54 am 22/10/2016 കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ സി.പി.ഐ.എം നേതാവ് എ അശോകന്റെ വീടിന് നേരെ ബോംബേറ്. ആക്രമണത്തില്‍ അശോകന്റെ ഗണ്‍മാന് ഗുരുതരമായി പരിക്കേറ്റു. ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയ പ്രമുഖ നേതാവാണ് എ അശോകന്‍. അശോകന് വധ ഭീഷണിയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഗണ്‍മാനെയും നല്‍കിയിരുന്നു. നേരത്തെ നടന്ന സംഘര്‍ഷത്തിന് ശേഷം സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇരുവിഭാഗവും ആയുധം ശേഖരിക്കുന്നെന്നും ആക്രമണത്തിന് തയ്യാറെടുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ അര്‍ദ്ധരാത്രി അശോകന്റെ Read more about ​കണ്ണൂരില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്[…]

കേരളജനത സമസ്ത മേഖലകളിലും നിരന്തരം വഞ്ചിക്കപ്പെടുന്നു .

08:53 am 22/10/2016 ചാരുമൂട് ജോസ് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിച്ചിരുന്ന കേരളീയ ജനത ഇന്നു അധപതനത്തിന്റെ നീര്‍ച്ചുഴിയില്‍ മുങ്ങിത്താഴുകയും അതൊടൊപ്പം കണ്ടാലും കേട്ടാലും പാഠം പഠിക്കാത്തവരും സമസ്ത മേഖലകളിലും വഞ്ചിക്കപ്പെടുന്നവരുമായി മാറിയിരിക്കുന്നു. സാക്ഷാല്‍ വിവേകാനന്ദന്റെ നിരീക്ഷണം ശരിയായിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയനേതാക്കള്‍: കേരളീയര്‍ ഏറ്റവും കൂടുതല്‍ വഞ്ചിതരാകുന്നത് രാഷ്ട്രീയക്കാര്‍ മുഖാന്തരമാണ് മാറിയും തിരിഞ്ഞു സംസ്ഥാനത്തെ ഭരിച്ച കേരളത്തിന്റെ ഹൃദയഭാഗങ്ങള്‍ മുഴുവന്‍ വിരലിലെണ്ണാവുന്ന വിദേശവ്യവസായികള്‍ക്ക് തീറെഴുതിക്കൊടുത്തു പോരെങ്കില്‍ കേരളത്തിന്റെ മണ്ണില്‍ അഴിമതി നടത്തി നേടുന്ന കോടികള്‍ ബിനാമികളുടെ പേരില്‍ വിദേശത്തു Read more about കേരളജനത സമസ്ത മേഖലകളിലും നിരന്തരം വഞ്ചിക്കപ്പെടുന്നു .[…]

മോളിവുഡ് -ജോളിവുഡ് സ്റ്റേജേ പ്രോഗ്രാം ടാമ്പായില്‍ ഒക്‌ടോബര്‍ 23-ന് ഞായറാഴ്ച

08:50 am 22/10/2016 ടാമ്പാ: സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, മംമ്താ മോഹന്‍ദാസ്, സുരാജ് വെഞ്ഞാറമൂട്, ആര്യ, ശ്രുതി ലക്ഷ്മി തുടങ്ങിയ താരങ്ങളോടൊപ്പം ഇരുപതിലധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന മോളിവുഡ്- ജോളിവുഡ് സ്റ്റേജ് പ്രോഗ്രാം ഒക്‌ടോബര്‍ 23-നു ഞായറാഴ്ച വൈകുന്നേരം 5.30-നു ടാമ്പായില്‍ അരങ്ങേറും. ഓഡിറ്റോറിയത്തിന്റെ വിലാസം: ക്‌നാനായ കമ്യൂണിറ്റി സെന്റര്‍, 2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കോ, എഫ്.എല്‍ 33594. എല്ലാ വിഭാഗത്തിലേക്കുമുള്ള ടിക്കറ്റുകള്‍ കൗണ്ടറില്‍ ലഭ്യമാണ്. ഈവര്‍ഷം അമേരിക്കയിലെത്തുന്ന അവസാനത്തെ സിനിമാ സ്റ്റേജ് ഷോയാണിത്. സ്‌പോണ്‍സര്‍ഷിപ്പിനും കൂടുതല്‍ വിവരങ്ങള്‍ക്കും Read more about മോളിവുഡ് -ജോളിവുഡ് സ്റ്റേജേ പ്രോഗ്രാം ടാമ്പായില്‍ ഒക്‌ടോബര്‍ 23-ന് ഞായറാഴ്ച[…]

ഡാലസില്‍ അമ്മമലയാളം സാഹിത്യസമ്മേളനം ശനിയാഴ്ച.

08:49 am 22/10/2016 ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനം 22, ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കരോള്‍ട്ടന്‍ ക്രോസ്ബി റിക്രി്‌യേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാന്‍സീസ്, റോഹിണി കൈമള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി) മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നിവര്‍ Read more about ഡാലസില്‍ അമ്മമലയാളം സാഹിത്യസമ്മേളനം ശനിയാഴ്ച.[…]

വി.ഒ ചെറിയാന്‍ ഹ്യുസ്റ്റണില്‍ നിര്യാതനായി

08:49 am 22/10/2016 – ബെന്നി പരിമണം ഹ്യുസ്റ്റണ്‍: അടൂര്‍, വാഴവിളയില്‍ വി.ഒ ചെറിയാന്‍ (ജോമി60 വയസ്) ഹ്യുസ്റ്റണില്‍ നിര്യാതനായി. അടൂര്‍ കണ്ണംകോട് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്. അടൂര്‍ സെന്റ് സിറിള്‍സ് കോളജിന്റെ സൂപ്രണ്ടായിരുന്ന ജോയി 2012ല്‍ റിട്ടയര്‍ഡ് ആകുകയും 2015 ഒക്‌ടോബര്‍ മുതല്‍ ഹ്യുസ്റ്റണില്‍ മകളോടൊപ്പം താമസിച്ചു വരുകയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ കാലം ചെയ്ത പരമാദ്ധ്യക്ഷന്‍ അഭി.ബെസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്റെ സഹോദരീ പുത്രനാണ് ജോയി. പൊതുദര്‍ശനം: ഒക്‌ടോബര്‍ 23 ഞായറാഴ്ച 2.30 പി.എം മുതല്‍ Read more about വി.ഒ ചെറിയാന്‍ ഹ്യുസ്റ്റണില്‍ നിര്യാതനായി[…]

കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു

08:44 am 22/10/2016 യോൻഡെ: മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു. 300 പേർക്ക് പരിക്കേറ്റു. രാജ്യത്തെ വലിയ നഗരങ്ങളായ യോൻഡെക്കും ഡൗളക്കും ഇടയിൽ സർവീസ് തടത്തുന്നതിനിടെയായിരുന്നു അപകടം. എസേക്കക്ക് സമീപത്തു വെച്ചാണ് ട്രെയിൻ പാളം തെറ്റി കീഴ്മേൽ മറിഞ്ഞത്. 600 പേർ യാത്ര ചെയ്യേണ്ട ട്രെയിനിൽ അപകട സമയത്ത് 1300ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി ദ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ Read more about കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു[…]

വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി .

08;39 am 22/10/2016 പട്ന: മോശം റോഡുകളെക്കുറിച്ച് പരാതികള്‍ അയക്കാന്‍ വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. 47,000 വിവാഹാഭ്യര്‍ഥനകള്‍ ആണ് ഈ യുവ രാഷ്ട്രീയ നേതാവിനെ തേടിയത്തെിയത്. പ്രിയ, അനുപമ, മനീഷ, കാഞ്ചന്‍, ദേവിക ഇങ്ങനെ പോവുന്നു വിവാഹം കഴിക്കാമോ എന്നുചോദിച്ച് മന്ത്രിക്ക് സന്ദേശമയച്ചവരുടെ പേരുകള്‍. ഈ നമ്പറിലേക്ക് അര ലക്ഷത്തോളം വിവാഹാഭ്യര്‍ഥനകള്‍ വന്നപ്പോള്‍ 3000 എണ്ണം മാത്രമാണ് റോഡുമായി ബന്ധപ്പെട്ട പരാതികള്‍. പേരിനൊപ്പം നിറവും ശാരീരിക വിവരണവും Read more about വാട്സ്ആപ് നമ്പര്‍ നല്‍കുമ്പോള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല ബിഹാര്‍ ഉപ മുഖ്യമന്ത്രി .[…]

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്.

08:39 am 22/10/2016 ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ഗുര്‍ണം സിങ് എന്ന ഇന്ത്യന്‍ ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ, കത്തുവ ജില്ലയില്‍ നിയന്ത്രണ രേഖക്കടുത്ത് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തിരിച്ചടിച്ചത്. കഴിഞ്ഞദിവസം, നുഴഞ്ഞുകടക്കാനുള്ള തീവ്രവാദികളുടെ ശ്രമം ബി.എസ്.എഫ് തകര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മേഖലയില്‍ Read more about കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്.[…]