സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും.

04:45 pm 22/10/2016 കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും. തന്‍റെ ഭാഗം അവതരിപ്പിക്കാന്‍ അനുയോജ്യനായ അഭിഭാഷകൻ എന്ന നിലക്കാണ് കേസ് ആളൂരിനെ ഏൽപിക്കുന്നതെന്ന് സരിത ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. കേസുകളെല്ലാം വിചാരണവേളയിലാണ്. പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. ചില കേസുകളിൽ അടിയന്തരമായി എടുക്കേണ്ട ചില നടപടികൾ അഭിഭാഷകനെ അറിയിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. തമിഴ്‌നാട്ടിലെ മധുരയിൽ ന്യൂ ഇറ എന്ന സോളാര്‍ Read more about സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും.[…]

രണ്ട്​ ദലിത്​ യുവാക്കളെ പൊലീസ്​ ക്രൂരമായി പീഡിപ്പിച്ചു.

04:44 pm 22/10/2016 കൊല്ലം: അഞ്ചാലുംമൂട്​ സ്​റ്റേഷനിൽ രണ്ട്​ ദലിത്​ യുവാക്കളെ പൊലീസ്​ ക്രൂരമായി പീഡിപ്പിച്ചു. മോഷണക്കുറ്റം ആരോപിച്ച്​ കസ്​റ്റഡിയിലെടുത്ത ​​ ഇവരെ പൊലീസ്​ നാലുദിവസം തല്ലിച്ചതച്ചെന്നാണ്​​ ആരോപണം. കുറ്റാരോപിതരുടെ വിരലുകളിൽ മുളവടിയുപയോഗിച്ച്​ ചതക്കുകയും ജനനേന്ദ്രിയത്തിൽ ഇൗർക്കിൽ കയറ്റി ഉപദ്രവിക്കുകയും ​െചയ്​തശേഷം തെളിവില്ലെന്ന്​ പറഞ്ഞ്​ യുവാക്കളെ റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്ന്​ ചികിത്സയിൽ കഴിയുന്ന യുവാക്കൾ പറയുന്നു. ഞായറാഴ്​ച രാത്രി ഇവരെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ കഴിഞ്ഞ ദിവസമാണ്​ യുവാക്കളെ​​ റോഡിൽ ഇറക്കിവിട്ടത്​.

കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു.

01:47 pm 22/10/2016 വടക്കാഞ്ചേരി: ഉത്രാളിക്കാവ്​ ക്ഷേത്രത്തിന്​ സമീപം ​കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു. പാമ്പാ​ടി നെഹ്​റു സ്വാശ്രയ കോളജിലെ ബസ്​ ആണ്​ അപകടത്തിൽ പെട്ടത്​. ഇന്ന്​ രാവിലെ 8 മണിക്കായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക്​​ ​പോവുകയായിരുന്ന മെറ്റിൽ കയറ്റിവന്ന ലോറി നി​യന്ത്രണംവിട്ട്​ ബസിൽ ഇടിക്കുകയായിരുന്നു.

യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന.

01:50 pm 22/10/2016 മുംബൈ: പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം ‘യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന. നിർമാതാക്കൾ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭാവിയിൽ പാക് നടൻമാരെ അഭിനയിപ്പിക്കില്ലെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രദർശനം തടയില്ലെന്ന ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് രാജ് താക്കറെയും നിർമാതാക്കളുമായുള്ള യോഗം വിളിച്ചു ചേർത്തത്. നിർമാതാവ് മഹേഷ് ഭട്ട്, സംവിധായകൻ കരൺ Read more about യേ ദിൽ ഹേ മുശ്കിലി’ന്‍റെ പ്രദർശനം തടയുമെന്ന നിലപാട് മയപ്പെടുത്തി നവനിർമാൺ സേന.[…]

കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി

01:48 pm 22/10/2016 തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരെ നല്‍കിയ മാനനഷ്ടക്കേസിലെ നഷ്ടപരിഹാരത്തുക കുറക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം. ചെയർമാൻ കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി. നഷ്ടപരിഹാരമായി 10 കോടിരൂപ വേണ്ടെന്നും 20 ലക്ഷം മതിയെന്നും വ്യക്തമാക്കുന്ന അപേക്ഷ മാണിയുടെ അഭിഭാഷകനാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി ഫീസായി 15 ലക്ഷംരൂപ കെട്ടിവെക്കുന്നതിൽ ന്ന് ഒഴിവാക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയാണ് മാണിയുടെ നീക്കം. അതേസമയം, ബാര്‍കോഴ കേസിലെ Read more about കെ.എം മാണി കോടതിയില്‍ അപേക്ഷ നല്‍കി[…]

എയർടെല്ലിനും വോഡഫോണിനും ​ഐഡിയക്കും ട്രായ്​ 3050 കോടിരൂപ പിഴ.

01:46 pm 22/10/2016 മുംബൈ: റിലയൻസ്​ ജിയോയുടെ മുഖ്യ എതിരാളികളായ എയർടെല്ലിനും വോഡഫോണിനും ​ഐഡിയക്കും ട്രായ്​ 3050 കോടിരൂപ പിഴ. ലൈസൻസ്​ വ്യവസ്​ഥകൾ പാലിക്കാത്തതിനാണ്​ പിഴയിട്ടത്​. ഈ സർവീസ്​ ദാതാക്കാൾ ജിയോക്ക്​ ഇൻറർകോം കണക്ഷൻ നൽകിയിരുന്നില്ല. ഇതോടുകൂടി മുകേഷ്​ അംബാനിയുടെ ജിയോയും മറ്റു സേവനദാതാക്കളും തമ്മിലുള്ള മത്സരംമറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്​. ഇത്രയും നാൾ മറ്റു പ്രമുഖ സേവന ദാതാക്കൾ ജിയോയിൽ നിന്നുള്ള കോളുകൾ പലപ്പോഴും കണ്ക്ട്​ചെയ്​തിരുന്നില്ല. ഇതുമൂലം ജിയോ ഉപഭോക്താക്കൾക്ക് കോളുകൾ ​പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ട്രായിയുടെ വിധിയോടുകൂടി ഇനി Read more about എയർടെല്ലിനും വോഡഫോണിനും ​ഐഡിയക്കും ട്രായ്​ 3050 കോടിരൂപ പിഴ.[…]

നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി

10:22 am 22/10/2016 തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി. സഹോദരങ്ങളായ അബ്ദുൽ നിസാർ, അബ്ദുൽ റസാഖ് എന്നിവരാണ് തൃശൂർ റൂറൽ എസ്.പി ആർ. നിശാന്തിനിക്ക് പരാതി നൽകിയത്. 20ാം തീയതി വൈകീട്ട് രണ്ടു തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നിസാമിനെ ബംഗളൂരുവിൽ കൊണ്ടു പോയിരുന്നു. ഇവിടെവെച്ച് സുഹൃത്തിന്‍റെ ഫോണിൽ നിന്നാണ് നിസാം സഹോദരങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. Read more about നിസാം സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതി[…]

പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി.

10:26 am 22/10/2016 ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സാംബയിൽ പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി. പാക് സിം കാര്‍ഡുകളും സുരക്ഷാ ക്രമീകരണങ്ങളുടെ മാപ്പുകളും ഇയാളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ജമ്മു ജില്ലയിലെ അർണിയ സെക്ടറിൽനിന്നുള്ള ബോധ്‌രാജാണ് പിടിലായതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് റെഞ്ചേഴ്സും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍‌ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ബി.എസ്.എഫ് തിരിച്ചടിച്ചത്. എന്നാല്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടില്ലെന്ന നിലപാടിലാണ് Read more about പാകിസ്താന്‍ ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിലായി.[…]

കബഡി ലോകക്കപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ .

10;20 am 22/10/2016 അഹമ്മദാബാദ്: തായ്ലാന്‍റിനെ തകര്‍ത്ത് ഇന്ത്യ കബഡി ലോകക്കപ്പിന്‍റെ ഫൈനലില്‍ കടന്നു. ഇന്ത്യ നാളെ നടക്കുന്ന ഫൈനലില്‍ ഇറാനുമായി മത്സരിക്കും. അഹമ്മദാബാദില്‍ നടന്ന സെമിഫൈനലില്‍ തായ്ലാന്‍റിന്‍റെ യുവടീമിനെ പരിചയ സമ്പന്നരായ ഇന്ത്യന്‍ നിര ശരിക്കും തര്‍ത്തു. 20നെതിരെ 73 പോയന്‍റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാംപാതിയില്‍ എതിരില്ലാതെ 18 പോയന്‍റുകളാണ് ഇന്ത്യന്‍ നിര നേടിയത്. പ്രദീപ് നര്‍വാല്‍ ഇന്ത്യയ്ക്കായി 14 പോയന്‍റുകള്‍ നേടി. അജയ് താക്കൂര്‍ 11 പോയന്‍റ് നേടിയപ്പോള്‍ നിഥിന്‍ തോമര്‍ 7 പോയന്‍റ് Read more about കബഡി ലോകക്കപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ .[…]

നയന്‍താര വിവാഹിതയാകുന്നു.

10:16 am 22/10/2016 ചെന്നൈ: ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്‌നേശ് ശിവയും വിവാഹതരാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ തെറ്റിപിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടെ പുതിയ പ്രണയ ബന്ധമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നായിരുന്നു പറഞ്ഞത്. പക്ഷേ അതിന് ശേഷം നടന്ന സിമ അവാര്‍ഡില്‍ Read more about നയന്‍താര വിവാഹിതയാകുന്നു.[…]