ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 24ന് ആരംഭിക്കുന്നു

07:54 pm 22/10/2016 – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ ന്മ നവംബര്‍ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏര്‍ലി വോട്ടിങ്ങ് ടെക്‌സസില്‍ ഒക്ടോബര്‍ 24 തിങ്കളാഴ്ച ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളും സമയവും പ്രസിദ്ധീകരിച്ചു. ടെക്‌സസ് സംസ്ഥാനത്തു വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കണ്‍സീല്‍ഡ് ഗണ്‍ പെര്‍മിറ്റ്, െ്രെഡവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങി ഏതിനും തിരിച്ചറിയല്‍ കാര്‍ഡാണ് കൈവശം കരുതേണ്ടത്. കോളേജ് Read more about ടെക്‌സസില്‍ ഏര്‍ലി വോട്ടിങ്ങ് ഒക്ടോബര്‍ 24ന് ആരംഭിക്കുന്നു[…]

കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം

07:51 pm 22/10/2016 – പി. പി. ചെറിയാന്‍ കെല്ലര്‍(ടെക്‌സസ്)ന്മ ഒക്ടോബര്‍ 12 മുതല്‍ കാണാതായ സുള്‍ റോസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി കെല്ലറില്‍ നിന്നുളള സുസു വെര്‍ക്കിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുളള പ്രതിഫലം 1,00,000 (ഒരു ലക്ഷം) ഡോളറായി വര്‍ദ്ധിപ്പിച്ചു. ഒക്ടോബര്‍ 21 വെളളിയാഴ്ച പൊലീസ് നടത്തിയ പത്ര സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനം. സുസുവിന്റെ കംപ്യൂട്ടര്‍, സെല്‍ഫോണ്‍, വാഹനം എന്നിവ വീണ്ടെടുക്കാനായെങ്കിലും സുസുവിന്റെ സുഹൃത്തിന്റെ നിശ്ശബ്ദത സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയായി നൂറു കണക്കിനാളുകളാണ് Read more about കോളേജ് വിദ്യാര്‍ത്ഥിനിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം[…]

ആരാധനാലയങ്ങള്‍ കളിസ്ഥലങ്ങളാക്കി മാറ്റുന്നത് ആപത്ത് : ഡിനേഷ് വാരിയാപുരം

07:50 pm 22/10/2016 – പി. പി. ചെറിയാന്‍ മസ്കിറ്റ് (ഡാലസ്) : ആധുനിക സംസ്കാരത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പരിപാവനമായി സൂക്ഷിക്കപ്പെടേണ്ട ആരാധനാലയങ്ങള്‍ കളിസ്ഥലങ്ങളാക്കി മാറുന്ന പ്രവണത അപകടകരമാണെന്ന് പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ദൈവ വചന പണ്ഡിതനുമായ ഡിനേഷ് ജോസഫ് വാരിയാപുരം മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 21 വെളളിയാഴ്ച വൈകിട്ട് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സഖ്യം വാര്‍ഷിക യോഗങ്ങളുടെ പ്രാരംഭ ദിനത്തില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു ഡിനേഷ്. ആദം– ഹവ്വ സന്തതികളായ കയീന്റേയും കൊല്ലപ്പെട്ട ഹാബേലിനു Read more about ആരാധനാലയങ്ങള്‍ കളിസ്ഥലങ്ങളാക്കി മാറ്റുന്നത് ആപത്ത് : ഡിനേഷ് വാരിയാപുരം[…]

ബോണ്‍- സ്ത്രീത്വത്തിന്റെ ആഘോഷ നിറവില്‍ നാലാം വര്‍ഷത്തിലേക്ക്

07:49 pm 22/10/2016 – അപ്പച്ചന്‍ കണ്ണന്‍ചിറ ലണ്ടന്‍: ബ്രിട്ടീഷ് ഏഷ്യന്‍ വുമന്‍സ് നെറ്റ് വര്‍ക്ക് (BAWN) തങ്ങളുടെ മൂന്നാമത് പിങ്ക് ജന്മദിനം സ്ത്രീത്വത്തിന്റെ മഹനീയമായ ആഘോഷമാക്കി മാറ്റി.ലോകമെമ്പാടും ബ്രെസ്റ്റ് ക്യാന്‍സര്‍ അവബോധ മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പിറവിയെടുത്ത ബ്രിട്ടീഷ് ഏഷ്യന്‍ വനിതാ സംഘടനയാണ് ബോണ്‍. ബ്രെസ്റ്റ് ക്യാന്‍സര്‍ അവബോധ ക്ലാസ്സും,ക്യാന്‍സര്‍ റിസേര്‍ച്ചിനുള്ള സഹായ നിധി സമാഹരണവുമായി ബോണ്‍ ഒരിക്കല്‍ക്കൂടി മികച്ച മാതൃക കാട്ടിയിരിക്കുകയാണ്. ഈസ്റ്റ് ഹാം ടൌണ്‍ ഹാളില്‍ വെച്ച് നടന്ന Read more about ബോണ്‍- സ്ത്രീത്വത്തിന്റെ ആഘോഷ നിറവില്‍ നാലാം വര്‍ഷത്തിലേക്ക്[…]

നിസാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വിശദമായ പരിശോധന

06:50 pm 22/10/2016 കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വിശദമായ പരിശോധന. ജയില്‍ സൂപ്രണ്ട് അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിസാം കഴിയുന്ന പത്താം ബ്ലോക്കില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ജയിലില്‍ വെച്ച് നിസാം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന ആരോപണം തെറ്റാണെന്നാണ് ജയിലധികൃതരുടെ വാദം. അതീവ സുരക്ഷയും നിരീക്ഷണവുമുള്ള പത്താംബ്ലോക്കില്‍ മൊബൈല്‍ ഫോണ്‍ Read more about നിസാം ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വിശദമായ പരിശോധന[…]

ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി.

06:49 pm 22/10/2016 കൊച്ചി: ജിപ്സം വില്‍പനയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡിനിടെ, വന്‍ നിക്ഷേപങ്ങളുടെ രേഖകള്‍ കൂടാതെ ഡെ.ജനറല്‍ മാനേജറുടെ വീട്ടില്‍ നിന്ന് പുള്ളിമാൻെറ തോലും പിടിച്ചെടുത്തു. ഡെ. ജനറല്‍ മാനേജര്‍ ശ്രീനാഥ് കമ്മത്തിന്‍െറ അമ്പലമുകളിലെ ഫ്ളാറ്റില്‍ നിന്നാണ് പുള്ളിമാന്‍െറ തോല്‍ പിടിച്ചെടുത്തത്. മാന്‍ തോല്‍ സംബന്ധിച്ച് സി.ബി.ഐ വിവരം നൽകിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി. ഫാക്ട് Read more about ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി.[…]

പുലിമുരുകന്‍ റീമേക്കുകള്‍; വാര്‍ത്തകള്‍ തെറ്റെന്ന് അണിയറക്കാര്‍

04:51 pm 22/10/2016 കൊച്ചി: മലയാളത്തില്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന പുരിമുരുകന്‍ തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ നിരോധിച്ച് അണിയറ പ്രവര്‍ത്തകര്‍. പുലിമുരുകന്‍ മറ്റ് ഭാഷകളില്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. വാര്‍ത്തകളെല്ലാം തെറ്റാണ്. റീമേക്കിനെ പറ്റി ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു. മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുലിമുരുകന്‍ പ്രദര്‍ശനം തുടരുകയാണ്. തെലുങ്കില്‍ മന്യന്‍ പുലി എന്ന പേരിലും സിനിമ Read more about പുലിമുരുകന്‍ റീമേക്കുകള്‍; വാര്‍ത്തകള്‍ തെറ്റെന്ന് അണിയറക്കാര്‍[…]

ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു.

04:49 pm 22/10/2016 ബീജിങ്: ഫിലിപ്പൈന്‍സില്‍ നിന്ന് ഹോങ്കോങിലേക്ക് കടന്ന ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു. ഗാങ്‌ടോക് പ്രവിശ്യയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഷാങ്വെ, ഷാങ്‌ടോ എന്നിവിടങ്ങളില്‍ നിന്ന് 50,000 ത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളിലെ വൈദ്യുതിബന്ധം താറുമാറായി. വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. വിദ്യാലയങ്ങളും കടകളും അടച്ചു. പൊതുഗതാഗത സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റ് വന്‍നാശനഷ്ടങ്ങളാണുണ്ടാക്കിയത്. മൂന്നു Read more about ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു.[…]

ദീപാവലി വിപണിയിൽ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം.

04:48 pm 22/10/2016 ജയ്​പൂർ: ഒരു വ്യാപാര സംഘടന നടത്തിയ പഠനത്തിലാണ്​ ചൈനീസ് ഉൽപ്പന്നങ്ങളുടെ വിൽപനയിൽ 30 മുതൽ 40 ശതമാനത്തി​െൻറ വരെ കുറവ്​ വന്നതായി കണ്ടെത്തിയത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടന്നിരുന്നു. ഇന്ത്യ​യും പാകിസ്​താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടിയപ്പോൾ ചൈന പാകിസ്​താ​െൻറ പക്ഷം പിടിച്ചതാണ്​ ഉൽപ്പന്ന ബഹിഷ്​കരണത്തിലേക്ക്​ നയിച്ചത്​. ബ്രിക്​സ്​ ഉച്ചകോടിയിലടക്കം പാകിസ്​താനെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ്​ ചൈന സ്വീകരിച്ചത്​. ചൈനീസ്​ അലങ്കാര വിളക്കുകൾക്കും മറ്റു ഇലക്​ട്രാണിക്​ Read more about ദീപാവലി വിപണിയിൽ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ വിൽപന 40% കുറഞ്ഞതായി പഠനം.[…]

അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ എ.കെ ആൻറണി

04:47 pm 22/10/2016 തിരുവനന്തപുരം: അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ കോൺഗ്രസ്​​ നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആൻറണി. കോടതികളിൽ മാധ്യമങ്ങളെ വിലക്കുന്ന സംഭവത്തിൽ പ്രശ്​നപരിഹാരം വൈകുന്നത്​ നാണക്കേ​ടാണെന്നും ആൻറണി പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണം. മാധ്യമപ്രവർത്തകർക്കെതിരെ കേരളത്തിൽ ഇപ്പോഴും കൈയ്യേറ്റം തുടരുന്നത്​ ദൗർഭാഗ്യകരവും അത്യന്തം പ്രതിഷേധാർഹവുമാണെന്നും ആൻറണി മാധ്യമങ്ങളോട്​ പറഞ്ഞു. ഒരു വിഭാഗം അഭിഭാഷകരാണ്​ മാധ്യമ പ്രവർത്തകരെ തടയുന്നതെന്ന കാര്യം ഹൈകോടതി ചീഫ്​ ജസ്​റ്റിസിന്​ ബോധ്യപ്പെ​െട്ടന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണനും ​പ്രതികരിച്ചു. താൻ Read more about അഭിഭാഷകരിൽ ചിലർ ക്രിമിനൽ പ്രവർത്തനം നടത്തു​ന്നുവെന്ന്​ എ.കെ ആൻറണി[…]