ലഹരി വിമോചന ദൗത്യം നടപ്പിലാക്കുന്നതിനു സഭ പ്രതിജ്ഞാബദ്ധം: മാര്‍ത്തോമാ മെത്രാപ്പോലീത്ത

07:25 pm 13/10/2016 – പി.പി. ചെറിയാന്‍ ഡാളസ്: ലഹരി വസ്തുക്കളുടെ ലഭ്യതയും, വിനാശകരമായ സ്വാധീനവും വര്‍ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലഹരി വിമോചന ദൗത്യം ഊര്‍ജിതമായി നടപ്പിലാക്കുന്നതിനു സഭ പ്രതിജ്ഞാബദ്ധമാണെന്നു മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ റൈറ്റ് റവ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. ലഹരി, ആസക്തി തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങളോട് ക്രിയാത്മക പ്രതികരണമായാണ് മാര്‍ത്തോമാ സഭ മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മാരാമണ്‍ മണല്‍പ്പുറത്തുനിന്നും തുടക്കംകുറിച്ച ലഹരിവര്‍ജ്ജന പ്രസ്ഥാനത്തിന്റെ പിന്‍തുടര്‍ച്ചയുടെ ഭാഗമായാണ് എല്ലാവര്‍ഷവും മാരാമണ്‍ കണ്‍വന്‍ഷനില്‍ Read more about ലഹരി വിമോചന ദൗത്യം നടപ്പിലാക്കുന്നതിനു സഭ പ്രതിജ്ഞാബദ്ധം: മാര്‍ത്തോമാ മെത്രാപ്പോലീത്ത[…]

രാജാ കൃഷ്ണമൂര്‍ത്തിയെ ചിക്കാഗോ ട്രൈബ്യൂണ്‍ എന്‍ഡോഴ്‌സ് ചെയ്തു

07:22 pm 13/10/2016 – പി.പി. ചെറിയാന്‍ ചിക്കാഗോ: ഇല്ലിനോയിസ് എട്ടാമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് സീറ്റില്‍ നിന്നും യു.എസ്. ഹൗസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തിയെ ഷിക്കാഗോയിലെ ലീഡിംഗ് ദിനപ്പത്രമായ ഷിക്കാഗോ ട്രൈബ്യൂണ്‍ എന്‍ഡോഴ്‌സ് ചെയ്തു. പ്രസിഡന്റ് ബരാക് ഒബാമ, ഹൗസ് മൈനോരിറ്റി ലീഡര്‍ നാന്‍സി പെളോസി തുടങ്ങിയ ഡമോക്രാറ്റിക് ലീഡേഴ്‌സ് നേരത്തെ കൃഷ്ണമൂര്‍ത്തിയെ എന്‍ഡോഴ്‌സ് ചെയ്തിരുന്നു. മിഡ്‌വെസ്റ്റ് സിറ്റിയുടെ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സീറ്റിനു ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥിയാണ് കൃഷ്ണ മൂര്‍ത്തിയെന്ന് ചിക്കാഗോ ട്രൈബ്യൂണില്‍ ഒക്‌ടോബര്‍ Read more about രാജാ കൃഷ്ണമൂര്‍ത്തിയെ ചിക്കാഗോ ട്രൈബ്യൂണ്‍ എന്‍ഡോഴ്‌സ് ചെയ്തു[…]

ദിവ്യധാര മ്യൂസിക്കിന്റെ സംഗീതധാര ഡാലസില്‍

07:19 pm 13/10/2016 – ജോയ് തുമ്പമണ്‍ ഡാലസ്: ഒക്‌ടോബര്‍ 16-നു വൈകിട്ട് 6 മണി മുതല്‍ ‘നിന്‍ സ്‌നേഹം പാടിടുവാന്‍’ എന്ന ക്രിസ്തീയ സംഗീത സായാഹ്നം ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ വച്ചു നടക്കുന്നതാണ്. സ്‌നേഹസാഗരമായ ശ്രീയേശുവിന്റെ ദിവ്യസ്‌നേഹത്തെ പ്രകീര്‍ത്തിക്കുന്ന ആത്മീക ഗാനങ്ങള്‍ ആലപിക്കുന്നത് ക്രൈസ്തവ ലോകത്തിന്റെ പ്രസിദ്ധരായ ഗായകരാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികം നൂറുകണക്കിനു ക്രൈസ്തവ ഗാനങ്ങള്‍ ആലപിച്ച ജോസ് പ്രകാശ് നേതൃത്വം കൊടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസ് പ്രകാശ്/എസ്.പി. ജയിംസ് (214 334 6962).

എംജി ശ്രീകുമാര്‍ & രമേഷ് പിഷാരടി സംഘം അരിസോണയില്‍ ഒക്ടോബര്‍ 09 ന്

07:17 pm 13/10/2016 – മനുനായര്‍ ഫീനിക്‌­സ് (അരിസോണ) : ഇന്ത്യന്‍ സിനിമകണ്ട നടനവിസ്മയം മലയാളിയുടെ സ്വകാര്യ അഹങ്കാരം ശ്രീ മോഹന്‍ലാല്‍, നമ്മുടെ സ്വന്തം ലാലേട്ടന്റെ മുപ്പത്തിയാറുവര്‍ഷത്തെ അഭിനയജീവിതത്തെ ആധാരമാക്കി അവതരിപ്പിക്കുന്നമെഗാഷോ “ടു ലാലേട്ടന് ബൈ ശ്രീക്കുട്ടന്‍’ ഞാറാഴ്ച ഒക്ടോബര്‍ ഒന്‍പതാംതീയതി അരിസോണ മലയാളികളുടെ മുന്നില്‍ ദൃശ്യവിസ്മയം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. മലയാളിയെചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതുപോലെചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധികഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ മോഹന്‍ലാലിന് മലയാളിനല്‍കുന്ന ആദരവായാണ് ഈ കലാപരിപാടി അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ പകര്‍ന്നാടി അനശ്വരമാക്കിയ മഞ്ഞില്‍ Read more about എംജി ശ്രീകുമാര്‍ & രമേഷ് പിഷാരടി സംഘം അരിസോണയില്‍ ഒക്ടോബര്‍ 09 ന്[…]

ബോബ്​ ഡിലന്​ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം.

06:30 pm 13/10/2016 വാഷിങ്​ടൺ: അമേരിക്കൻ സാഹിത്യകാരൻ ബോബ്​ ഡിലന്​ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം. 74കാരനായ ഡിലൻ അമേരിക്കൻ ഗാനരചയിതാവും സംഗീതജ്ഞനും സാഹിത്യകാരനുമാണ്​. അമേരിക്കൻ ഗാന​ പാരമ്പര്യത്തിൽ പുതിയ കാവ്യഭാവങ്ങൾ കൊണ്ടുവന്നയാളാണ്​ ഡിലനെന്ന്​ അവാർഡ്​ നിർണയ സമിതി അഭിപ്രായപ്പെട്ടു. സമിതിക്ക്​ മുമ്പാകെ വന്ന 220 നാമനിർദേശങ്ങളിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിൽ നിന്നാണ്​ ഡിലന്​ നറുക്ക്​ വീണത്​​. നൊബേൽ പുരസ്​കാരം ചരിത്രത്തിൽ ആദ്യമായാണ്​ ഒരു സംഗീതജ്ഞന്​ ഇൗ അവാർഡ്​ ലഭിക്കുന്നത്​. 1941 മെയ്​ 24ന്​ അമേരിക്കയിലെ തീരദേശ നഗരമായ Read more about ബോബ്​ ഡിലന്​ സാഹിത്യത്തിനുള്ള നൊബേൽ പുരസ്​കാരം.[…]

അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​.

06:20 pm 13/10/2016 മുംബൈ: കിഴക്കൻ ബാന്ദ്രയിലെ ബെഹ്റാംപാട, ആനന്ദ് കനേക്കർ മാർഗ്ഗിൽ അഞ്ചു നില കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്​. രണ്ട് പെൺകുട്ടികളടക്കം ഏതാനും പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടതായി അധികൃതർ പറഞ്ഞു. ദൃക്​സാക്ഷികളാണ് പെൺകുട്ടികൾ കെട്ടിടത്തിൽ അകപ്പെട്ടതായി രക്ഷാപ്രവർത്തകരെ അറിയിച്ചത്. വ്യാഴാഴ്​ച ഉച്ചക്ക്​ 1.20 ഓടെ ആയിരുന്നു അപകടം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്​. കെട്ടിടത്തിൽ നിന്ന് നേരത്തെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തമാണ്

കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി

02:40 pm 13/10/2016 കോഴിക്കോട്​: കണ്ണൂർ –യശ്വന്ത്​പൂർ എക്​സ്​പ്രസ്​ ട്രെയിനിൽ സ്​ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്​ച രാവിലെ ഒമ്പതുമണിയോടെ കോഴിക്കോട്​ സ്​റ്റേഷനിലെത്തിയ തീവണ്ടിയിലാണ്​ 40 വയസു തോന്നിക്കുന്ന സ്​ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ജനറൽ കംമ്പാർട്ട്​മെൻറിലാണ്​ കർണാടക സ്വദേശിയെന്ന്​ സംശയിക്കുന്ന സ്​ത്രീ​യുടെ മൃതദേഹം കണ്ടെത്തിയത്​. യാ​ത്രക്കാർ റെയിൽവേ പൊലീസിനെ അറിയിക്കുകയും തുടർന്ന്​ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മൃതദേഹം തിരിച്ചറിയാത്തതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്​.

ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു.

02:33 pm 13/10/2016 ബറേലി: ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. തുടർന്ന് പെൺകുട്ടി ആംബുലൻസിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി. ഷേർഗാഹിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ നഴ്​സാണ്​ പെൺകുട്ടിക്ക്​ വൈദ്യസഹായം നിരസിച്ചത്​. ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച നഴ്സ് അവൾ ബലാത്സംഗത്തെ തുടർന്നാണ്​ ഗർഭിണിയായതെന്നതിനാൽ സഹായിക്കാൻ കഴിയില്ലെന്ന് അറിയിരുന്നു. പ്രസവത്തിന്​ ബറേലി ജില്ലാ ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റണ​മെന്ന് നഴസ് ആവശ്യപ്പെട്ടതായി പെൺകുട്ടിയുടെ ബന്ധു ആരോപിച്ചു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മറ്റൊരു Read more about ബലാത്സംഗത്തിലൂടെ ഗർഭിണിയായ കൗമാരക്കാരിക്ക് നഴ്സ് പ്രസവസഹായം വിസമ്മതിച്ചു.[…]

കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു.

02:20 pm 13/10/2016 കണ്ണൂര്‍: കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു. എസ്.ഡി.പി.ഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്‍റും പാചകത്തൊഴിലാളിയുമായ എം. ഫാറൂഖാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30ഓടെ സിറ്റിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച പൊലീസ് പിക്കറ്റിങ്ങിന് മുന്നില്‍ വെച്ചാണ് ഫാറൂഖിനെ വെട്ടിയത്. നീര്‍ച്ചാല്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കട്ട റഊഫ് ആണ് കൊലപാതകം നടത്തിയത്. ഇയാൾ മുസ്ലിംലീഗ് പ്രവർത്തകനാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. റഊഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈകൾക്കും വയറിനും പരിക്കേറ്റ Read more about കണ്ണൂറിൽ എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്‍റ് വെട്ടേറ്റു മരിച്ചു.[…]

റിയാദ് , തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും

01:00 pm 13/10/2016 റിയാദ്: തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും. റിയാദിലേക്ക് ശുദ്ധജലമത്തെിക്കുന്ന ഭീമന്‍ പൈപ്പുകളിലൊന്ന് റിയാദ് മെട്രോ പാതക്ക് കുറുകെ വരുന്നുണ്ട്. ഇത് മാറ്റിപ്പണിയുന്നതിനാല്‍ വ്യാഴം മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് ജലവിതരണത്തില്‍ ഭംഗം നേരിട്ടേക്കുമെന്ന് നാഷനല്‍ വാട്ടര്‍ കമ്പനി വ്യക്തമാക്കി. ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങളില്‍ പകരം സംവിധാനത്തിലൂടെ വെള്ളമത്തെിക്കാന്‍ കമ്പനി അധികൃതര്‍ ശ്രമം നടത്തും. റിയാദ് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്തുള്ള വന്‍ പൈപ്പ്ലൈനാണ് തിരിച്ചുവിടുന്നത് എന്നതിനാല്‍ ആ ഭാഗത്താകും കൂടുതല്‍ Read more about റിയാദ് , തലസ്ഥാന നഗരിയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശുദ്ധജല വിതരണം തടസ്സപ്പെടും[…]