പുലിമുരുകൻ വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റും

09:45 am 14/10/2016 മോഹൻലാൽ നായകനായ പുലിമുരുകൻ കടൽ കടക്കുന്നു. സിനിമ ഇംഗ്ലീഷ്, ചൈനീസ് അടക്കമുള്ള വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്ന് മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണ് മുരുകനെന്നും താരം പറഞ്ഞു. ഷൂട്ടിങ് തിരക്കുകൾക്ക് ഇടവേള കൊടുത്ത് മുംബൈയിലെത്തിയ ലാൽ സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ടു. കാടിറങ്ങിയ മുരുകൻ മുംബൈയിലുമെത്തി. ഷൂട്ടിംഗ്തിരക്കുകൾക്ക് ചെറിയൊരു ബ്രേക്കിട്ട് സുഹൃത്തുക്കളെ കാണാനെത്തിയ ലാലിന്റെ മുഖത്ത് കളിതമാശ. കൂട്ടുകാർക്കായി ഒരുക്കിയ പ്രത്യേക ഷോയിൽ വെള്ളിത്തിരയിലെ പുലിയിറക്കം ലാലും Read more about പുലിമുരുകൻ വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റും[…]

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.

09:40am. 14/10/2016 ചെന്നൈ: ആശുപത്രിയിലെത്തി 21 ദിവസം പിന്നിട്ടിട്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന. ലണ്ടനില്‍ നിന്നെത്തിയ തീവ്രപരിചരണവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്‍ ജയലളിതയെ വീണ്ടും പരിശോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ദില്ലി എയിംസില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. ദില്ലി Read more about ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.[…]

കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്.

09 :39 am 14/10/2016 കണ്ണൂര്‍: കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്. തിരിച്ചടിക്കാതെ പിന്‍മാറില്ലെന്ന വാശിയും. 17 വര്‍ഷം മുന്‍പ് ഇതുപോലെ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി നായനാരുടെ നേതൃത്വത്തില്‍ നടത്തിയതുപോലെയുള്ള ഇടപെടലാണ് ഇപ്പോള്‍ വേണ്ടതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. 1999 അവസാനത്തിലേക്ക് കടന്ന ഡിസംബര്‍ മാസത്തിലാണ് കണ്ണൂരിനെയും കേരളത്തെയും നടുക്കി യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ പാനൂര്‍ ഈസ്റ്റ് മൊകേരി എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ മുന്നിലിട്ട് സമാനതകളില്ലാത്ത വിധം വെട്ടിക്കൊലപ്പെടുത്തിയത്. Read more about കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്.[…]

ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും

09:38 am 14/10/2016 നിയമന വിവാദങ്ങളില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് നാളെ പുറത്തിറങ്ങും.. വിജിലൻസ് പ്രത്യേക അന്വേഷണ യൂണിറ്റ് രണ്ടിന് ആണ് ചുമതല. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതേസമയം വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിക്കുമെന്നത് മുന്നില്‍ക്കണ്ട് ഇ പി ജയരാജന്‍ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും Read more about ഇ പി ജയരാജനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും[…]

എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം

09:33 am 14/10/2016 – മേഴ്‌സി കുര്യാക്കോസ് ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തുകയുണ്ടായി. അതിനോടൊപ്പം തന്നെ മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്ത ഫ്‌ളൂഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്‌ളൂ ഷോട്ടിനു നേതൃത്വം നല്‍കിയത്. സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 9-ന് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെട്ട ഹെല്‍ത്ത് സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഫ്‌ളൂഷോട്ട് Read more about എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം[…]

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ആരാണ് കുറ്റവാളി?

09:30 am 14/10/2016 – മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഒക്ടോബര്‍ സമ്മേളനം 9-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫറ്ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്‌റ്റേറ്റ് ഹാളില്‍ സമ്മേളിച്ചു. ജോസഫ് പൊന്നോലിയുടെ ‘ആരാണ് കുറ്റവാളി?’ എന്ന ലേഖനമായിരുന്നു ചര്‍ച്ചാവിഷയം. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോട് Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ആരാണ് കുറ്റവാളി?[…]

ബെല്‍ജിയം യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം

09:30 am 14/10/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ബെല്‍ജിയത്തിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, ജനജീവിതം സമാധാന പൂര്‍ണ്ണമാക്കാനും ബെല്‍ജിയത്തേക്ക് വരുന്ന എല്ലാവര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഫ്‌ളൈറ്റ്, ട്രെയിന്‍, ബസ്, കാര്‍ എന്നിവയില്‍ ബെല്‍ജിയത്തേക്ക് വരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാവരും തങ്ങളുടെ പേപ്പറുകള്‍ കാണിച്ച് സ്വയം വ്യക്തിത്വം ബോധ്യപ്പെടുത്തണം. ബെല്‍ജിയത്തേക്ക് വരുന്ന ഹൈവേകളിലും, പ്രധാന റോഡുകളിലും ആയിരത്തിലധികം പുതിയ ക്യാമറാകള്‍ സ്ഥാപിച്ചു. ഈ ക്യാമറാകള്‍ വണ്ടികളുടെ രജിസ്‌ട്രേഷനും, ഡ്രൈവറേയും ക|ത്യമായി ഫോട്ടോയില്‍ പകര്‍ത്തും. യൂറോപ്യന്‍ Read more about ബെല്‍ജിയം യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം[…]

തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു

09;55 pm 13/10/2016 ബാങ്കോക്: തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു. 88 വയസ്സായിരുന്നു. ഏഴു പതിറ്റാണ്ടുകാലമാണ് ഇദ്ദേഹം തായ്​ലൻഡി​െൻറ സിംഹാസനത്തിലിരുന്നത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അദുല്യദജ് വിലയിരുത്തപ്പെടുന്നത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങള്‍ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. 64കാരനായ രാജകുമാരന്‍ മഹാ വജ്രലോംഗോണ്‍ അടുത്ത രാജാവാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചതന്നെ രാജാവിന്‍െറ നില ഗുരുതരമാണെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് രാജാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ Read more about തായ്​ലന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദജ് അന്തരിച്ചു[…]

ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്‍േറാണിയോ ഗുട്ടെറസിനെ പ്രഖ്യാപിച്ചു.

09:50 pm 13/10/2016 യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസിനെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 67കാരനായ ഗുട്ടെറസ് 1995-2002 കാലത്താണ് പോര്‍ചുഗല്‍ പ്രധാനമന്ത്രിയായിരുന്നത്. 2005 മുതല്‍ പത്തുവര്‍ഷം യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നടന്ന പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ഗുട്ടെറസിനെ ബാന്‍ കി മൂണിന്‍െറ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്​. ജനുവരി ഒന്നിനായിരിക്കും അദ്ദേഹം യു.എന്നിന്‍െറ ഒമ്പതാമത്തെ സെക്രട്ടറി ജനറലായി ഒൗദ്യോഗികമായി സ്ഥാനമേല്‍ക്കുക. കഴിഞ്ഞയാഴ്ച യു.എന്‍ രക്ഷാസമിതിയിലെ Read more about ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്‍േറാണിയോ ഗുട്ടെറസിനെ പ്രഖ്യാപിച്ചു.[…]

ഒരു കനേഡിയന്‍ ഡയറിയുടെ- പൂജാകര്‍മ്മം കാനഡയില്‍ നിര്‍വഹിച്ചു

07:28 pm 13/10/2016 കാനഡയില്‍ നിന്നുള്ള പുതുമുഖ നടീനടന്മാര്‍ക്ക് ഒപ്പം മലയാള സിനിമയിലെ മുഖ്യധാരാ അഭിനയതാക്കളെയും കോര്‍ത്തിണക്കി എസ് ജസ്പാലിന്റെ സംവിധാനത്തില്‍ ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ശ്രീമതി സീമ ശ്രീകുമാറിന്റെ സഹസംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ പൂജാകര്‍മ്മം കാനഡയില്‍ ബ്രമശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ പോള്‍ പൗലാസാണ് നായകന്‍. ചാവേര്‍പ്പട, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് പൗലോസ് പോളിന്റെ മകനാണ് പോള്‍ പൗലോസ്.കാഞ്ചീപുരത്തെ കല്യാണം, ലാസ്റ്റ് ബഞ്ച് Read more about ഒരു കനേഡിയന്‍ ഡയറിയുടെ- പൂജാകര്‍മ്മം കാനഡയില്‍ നിര്‍വഹിച്ചു[…]