ട്രൈസ്‌­റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ കേരള ദിനാഘോഷം

09:11 am 13/10/2016 – ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ ഫിലാഡല്‍ഫിയ: വിവിധ സംസ്­കാരങ്ങളുടെ സംഗമഭൂമിയില്‍ സാമൂഹിക സാംസ്­കാരിക സാമുദായിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറമിന്റെ മുഖ്യ നേതൃത്വത്തില്‍ 14­മത് കേരളദിനാഘോഷം നവംബര്‍ 5­ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ്മ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ (10197 NORTHEAST AVE, PHILADELPHIA, PA) വച്ച് വര്‍ണ്ണശബളമായി ആഘോഷിക്കുന്നതാണ്. പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് മലയാള നാടിന്റെ 60­മത് കേരളപിറവി ആഘോഷം പൊതുസമ്മേളനത്തോടു കൂടി ആരംഭിക്കുകയും തുടര്‍ന്ന് Read more about ട്രൈസ്‌­റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ കേരള ദിനാഘോഷം[…]

ഐഎപിസി ഇന്റര്‍നാഷണല്‍ മീഡിയ കണ്‍വന്‍ഷന്‍: മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

09:09 am 13/10/2016 കണക്ടിക്കട്ട്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ (ഐഎപിസി) മൂന്നാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. പ്രമുഖ പ്രവാസി എഴുത്തുകാരായ ഡോ. മാത്യു ജോയിസിന്റെ ‘ എന്റെ പ്രിയേ’, കോരസണ്‍ വര്‍ഗീസിന്റെ ‘ വാല്‍ക്കണ്ണാടി’ കവിയത്രി മീരനായരുടെ “ഗ്രേ ബോണ്‍ വെന്‍ ബ്ലാക്ക് ഇന്‍വെറ്റഡ് വൈറ്റ് ” എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കണക്ടിക്കട്ടിലെ ഹില്‍ടെന്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബൈബിളിലെ പ്രണയകാവ്യവും പത്തുകല്‍പ്പനകളെക്കുറിച്ചും വ്യാഖ്യാനിക്കുന്ന പരമ്പര “എന്റെ പ്രിയേ” Read more about ഐഎപിസി ഇന്റര്‍നാഷണല്‍ മീഡിയ കണ്‍വന്‍ഷന്‍: മൂന്നു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു[…]

ഏവര്‍ക്കും സ്വീകാര്യനായ രാജു എബ്രഹാം എം.എല്‍.എ മന്ത്രി സഭയിലേക്ക്?

09:09 am 13/10/2016 – എബി മക്കപ്പുഴ ഡാളസ്: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട ഇ.പി. ജയരാജനെ ചൊല്ലി അണികള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. ജയരാജന്‍ മന്ത്രിസഭയില്‍ നിന്നു മാറിനില്ക്കമണമെന്നും എല്ലാ അനധികൃത നിയമനങ്ങളും ഉടന്‍ റദാക്കണമെന്നുമാണ് നേതാക്കളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ട സ്ഥിതിക്ക് സിപിഎം പോളിറ്റ് ബ്യൂറോ ഇടപെടാനാണ് സാധ്യത. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും യശസ്സു നിലനിര്‍ത്താന്‍ ജയരാജന്‍ മാറിനില്ക്കണമെന്ന അഭിപ്രായത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനെ തീരുമാനമെടുക്കും. മന്ത്രിസഭയ്ക്ക് ചീത്തപ്പേരുകള്‍ ഒഴിവാക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ ആരായിരിക്കും Read more about ഏവര്‍ക്കും സ്വീകാര്യനായ രാജു എബ്രഹാം എം.എല്‍.എ മന്ത്രി സഭയിലേക്ക്?[…]

താമ്പാ തിരുഹൃദയ ദൈവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 21 മുതല്‍ 23 വരെ

09:07 am 13/10/2016 – അനില്‍ മറ്റത്തിക്കുന്നേല്‍ താമ്പാ: താമ്പാ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടുന്നു. ഒക്ടോബര്‍ 21 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കൊടിയേറ്റും, വി. കുര്‍ബ്ബാനയും തുടര്‍ന്ന് ആരാധനയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 22 ഞായറാഴ്ച്ച വൈകുന്നേരം 5.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന കോട്ടയം അതിരൂപതയുടെ വികാര ജനറാള്‍ ഫാ. ലല്ലു കൈതാരത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും. ഫാ. റെനി Read more about താമ്പാ തിരുഹൃദയ ദൈവാലയത്തില്‍ തിരുനാള്‍ ഒക്ടോബര്‍ 21 മുതല്‍ 23 വരെ[…]

ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഉത്തമ കത്തോലിക്കരാകുക: ഫാ. ജിമ്മി പൂച്ചക്കാട്ട്

08:03 pm 12/10/2016 – മാത്യു ജോസ് ഫീനിക്‌സ്: കളങ്കരഹിതമായ മൂല്യബോധത്തോടെ സത്യസന്ധമായ മനുഷ്യബന്ധം നിലനിര്‍ത്തി ഉത്തമ വിശ്വാസത്തോടെ ജീവിക്കണമെന്നാണ് കത്തോലിക്കരോട് സഭ ആവശ്യപ്പെടുക. കേവലമായ ഭക്താനുഷ്ഠാനങ്ങളോ, ചടങ്ങുകളോ, ആഘോഷങ്ങളോ കത്തോലിക്കാ വിശ്വാസത്തെ പൂര്‍ണ്ണമാക്കുന്നില്ല. വിശ്വാസ പ്രമാണത്തിലൂടെ സഭ പഠിപ്പിക്കുന്ന പന്ത്രണ്ട് വിശ്വാസപ്രഖ്യാപനങ്ങളുടെ ഏറ്റുപറച്ചിലും തദനുസാരമുള്ള ജീവിതവുമാണ് കത്തോലിക്കാ വിശ്വാസത്തെ പൂര്‍ണ്ണമാക്കുന്നത്. വിശ്വാസ പ്രമാണത്തിലൂടെ നാം ഏറ്റുചൊല്ലുന്ന പന്ത്രണ്ട് വിശ്വാസ സത്യങ്ങളെ പരിശുദ്ധത്രിത്വം, പരിശുദ്ധ സഭ, നിത്യജീവിതം എന്നിങ്ങനെ മൂന്നായി സംഗ്രഹിച്ചിരിക്കുന്നു വിശുദ്ധ അഗസ്റ്റിന്‍. ഈ അടിസ്ഥാന Read more about ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ഉത്തമ കത്തോലിക്കരാകുക: ഫാ. ജിമ്മി പൂച്ചക്കാട്ട്[…]

ഷിക്കാഗോ ആര്‍ച്ച് ബിഷപ്പിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തി

07:59 pm 12/10/2016 – പി.പി. ചെറിയാന്‍ ഷിക്കാഗോ: ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചിനെ (ആഹമലെ ഈുശരവ) കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തിയതായി വത്തിക്കാനില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു. ഇന്ത്യാനപൊലീസ് ആര്‍ച്ച് ബിഷപ്പ് വില്യം ടോബിന്‍, ഡാലസ് ബിഷപ്പ് കെവിന്‍ ഫാരന്‍, ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചു എന്നീ മൂന്നു പേരെയാണ് പോപ്പ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഷിക്കാഗോ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ പ്രഖ്യാപനം ഒക്ടോബര്‍ 9 ഞായറാഴ്ചയായിരുന്നു. മറ്റു രണ്ടു പേരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. Read more about ഷിക്കാഗോ ആര്‍ച്ച് ബിഷപ്പിനെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്‍ത്തി[…]

ആര്‍പ്പു വിളികളോടെ കുട്ടനാടന്‍സ് ഓണം ആഘോഷിച്ചു

08;00 pm 12/10/2016 ഹ്യൂസ്റ്റണ്‍: കുട്ടനാടെന്നാല്‍ വെറുമൊരു പേരോ? അല്ല ഒരിക്കലും അല്ല, അതൊരു സന്ദേശം ആണ്. ആ സ്‌നേഹ സന്ദേശം വിളിച്ചോതുന്ന ഹൃദ്യഹരിത പ്രളയം ആയിരുന്നു കുട്ടനാടന്‍സിന്റ ആദ്യ ഓണം. തുടങ്ങിയത് ഹ്യൂസ്റ്റണിലെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം ഔപചാരികതയുടെ പുറം മൂടികളില്ലാതെ ഓര്‍മ്മയുടെ മേഘത്തിലേറി ഇറങ്ങിയത് പഴയ സമ്പന്നത നിറഞ്ഞു നിന്നിരുന്ന കൊയ്ത്തുപാട്ടിന്റെ ഈണം ഹരം മാക്കിയ, ജല രാജക്കാരുടെ വിഹാര കേന്ദ്രമായ എക്കല്‍ മണ്ണിനാല്‍ സമ്പുഷ്ട്ടമായ നെല്‍ക്കതിരുകള്‍ ഇഷ്ടദാനം നല്‍കിയ ധാന്യത്താല്‍ മലയാള മണ്ണിനെ ഊട്ടി Read more about ആര്‍പ്പു വിളികളോടെ കുട്ടനാടന്‍സ് ഓണം ആഘോഷിച്ചു[…]

കെ.എച്ച്.എന്‍.എ ഫിലഡല്‍ഫിയയില്‍ ശുഭാരംഭം നടത്തി

07:58 pm 12/10/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ഫിലാഡല്‍ഫിയ ശുഭാരംഭം വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹെറിറ്റേജ് സെന്ററില്‍ വച്ചു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം മുരളീ കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ പ്രസിഡന്റ്, സങ്കുചിതമായ ജാതി വ്യവസ്ഥകള്‍ക്കും പ്രാദേശിക താത്പര്യങ്ങള്‍ക്കും ഉപരിയായി വടക്കേ അമേരിക്കയിലെ ഭൂരിഭാഗം ഹിന്ദു കുടുംബങ്ങളും പങ്കെടുക്കുന്ന സമ്മേളനം സനാതനമായ Read more about കെ.എച്ച്.എന്‍.എ ഫിലഡല്‍ഫിയയില്‍ ശുഭാരംഭം നടത്തി[…]

സ്ഥാനാര്‍ത്ഥി പീറ്റര്‍ ജേക്കബിന്റെ വീടിന് നേരെ ആക്രമണം

07:58 pm 12/10/2016 – പി. പി. ചെറിയാന്‍ ന്യൂജഴ്‌സി: ന്യുജഴ്‌സി 7-ാമത് കണ്‍ഗ്രേഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളിയായ പീറ്റര്‍ ജേക്കബിന്റെ വീടിനു നേരെ കഴിഞ്ഞ ആഴ്ച രണ്ടു തവണ ആക്രമണമുണ്ടായതായി ക്യാമ്പയ്ന്‍ സ്‌പോക്ക്മാന്‍ ജോഷ് ലെവിന്‍ അറിയിച്ചു. ആദ്യ ആക്രമണം നടന്നത് ഒക്ടോബര്‍ 7ന് ആയിരുന്നു. പീറ്റര്‍ ജേക്കബ് താമസിക്കുന്ന വീടിനു നേരെ പെയ്ന്റ് വലിച്ചെറിയുകയും സ്വസ്തിക് ചിഹ്നം വരച്ചു വയ്ക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധം Read more about സ്ഥാനാര്‍ത്ഥി പീറ്റര്‍ ജേക്കബിന്റെ വീടിന് നേരെ ആക്രമണം[…]

സൗത്ത് ഫ്‌ളോറിഡ കേരള സമാജം നെഹ്‌റു ട്രോഫി വളളംകളി: താമ്പ ക്രൂസേഴ്‌സിന് ഒന്നാം സ്ഥാനം

07:56 pm 12/10/2016 – ജോയി കുറ്റിയാനി മയാമി : അലയടിച്ചുയരുന്ന ആവേശം ആര്‍പ്പുവിളികളായി ഒരായിരം കണ്ഠങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങിയ 11­ാമതു കേരളസമാജം നെഹ്‌റു ട്രോഫി ജലമേളയുടെ ഫൈനല്‍ മത്സരത്തില്‍ കേരള ഡ്രാഗണ്‍സും താമ്പ ക്രൂസേഴ്‌സും തമ്മില്‍ ഇഞ്ചോടിഞ്ച് പൊരുതി താമ്പ ക്രൂസേഴ്‌സ് ഒന്നാം സ്ഥാനത്തെത്തി. 2500 ഡോളറും നെഹ്‌റു ട്രോഫിയും നേടിയപ്പോള്‍, രണ്ടാം സമ്മാനമായ 1001 ഡോളറും ട്രോഫിയും കേരള ഡ്രാഗണ്‍സ് ഏറ്റുവാങ്ങി. ഫോര്‍ട്ട് ലൗഡര്‍ഡെയിലിലെ വിശാലമേറിയ റ്റി. വൈ. പാര്‍ക്കിലെ തടാകത്തില്‍ എട്ടു പുരുഷ Read more about സൗത്ത് ഫ്‌ളോറിഡ കേരള സമാജം നെഹ്‌റു ട്രോഫി വളളംകളി: താമ്പ ക്രൂസേഴ്‌സിന് ഒന്നാം സ്ഥാനം[…]