അറ്റ്‌ലാന്റയില്‍ ക്രിസ്തീയ സംഗീത സായാഹ്നം ഒക്ടോബര്‍ 16ന് –

07:55 pm 12/10/2016 പി. പി. ചെറിയാന്‍ അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ ബ്രദറണ്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് ക്രിസ്തീയ സംഗീതസായാഹ്നം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ലോറന്‍സ് വില്ല വെസ്റ്റ് പൈക്ക് സ്ട്രീറ്റിലെ അസംബ്ലി ഹാളില്‍ നടക്കുന്ന ഗാനശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. നിരവധി സംഗീത സദസുകളില്‍ ക്രിസ്തീയ ഗാനങ്ങള്‍ ആലപിച്ച് സംഗീതാസ്വാദകരുടെ മനം കവര്‍ന്ന മാത്യു ജോണ്‍, ജെ. പി. രാജന്‍ ടീമാണ് സംഗീത സായാഹ്നം സമ്പന്നമാക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രവേശനം Read more about അറ്റ്‌ലാന്റയില്‍ ക്രിസ്തീയ സംഗീത സായാഹ്നം ഒക്ടോബര്‍ 16ന് –[…]

കരുണാ ചാരിറ്റീസ് ഫണ്ട് റെയ്‌­സിംഗ് സമ്മേളനം വന്‍ വിജയമായി

07:50 pm 12/10/2016 എഡിസണ്‍, ന്യു ജെഴ്‌­സി: സേവനത്തിന്റെ 22 വര്‍ഷങ്ങള്‍ പിന്നിടുകയും വിവിധ രാജ്യങ്ങളിലായി നിരവധി പേര്‍ക്കു തുണയാകുകയും ചെയ്ത കരുണാ ചാരിറ്റീസിന്റെ ഇരുപത്തിമൂന്നാമത് ഫണ്ട് റെയ്‌­സിംഗ് സമ്മേളനത്തില്‍കാരുണ്യത്തിന്റെ കൈത്തിരികളുമായി നിരവധി പേര്‍ പങ്കെടുത്തു. മില്യനുകള്‍ സമാഹരിച്ച് അശരണര്‍ക്ക് സഹായമെത്തിക്കാന്‍ വനിതകളുടെ സാരഥ്യത്തില്‍ ആരംഭിച്ച സംഘടനക്ക് കഴിഞ്ഞത്അഭിമാനകരമാണെന്നു മുഖ്യാതിഥി സൗത്ത് ഏഷ്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസസ് എക്‌­സിക്യൂട്ടിവ് ഡയറക്ടര്‍ സുധാ ആചാര്യ ചൂണ്ടിക്കാട്ടി. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ പത്‌­നി ലേഖാ ശ്രീനിവാസന്റെ നേത്രുത്വത്തിലാണ് Read more about കരുണാ ചാരിറ്റീസ് ഫണ്ട് റെയ്‌­സിംഗ് സമ്മേളനം വന്‍ വിജയമായി[…]

ഹൃദയസ്പര്‍ശിയായ ഗാനങ്ങളുമായി ‘ഹാര്‍ട്ട് ബീറ്റ്‌സ്’ ഹൂസ്റ്റണില്‍

07:49 pm 12/10/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍ : ക്രിസ്തീയ ഗാനലോകത്തിനു പുതിയ ഈണവും താളവും ഒരുക്കി ഗാനങ്ങള്‍ ക്രമീകരിച്ച് മുഴുവന്‍ സമയവും ഗാനശുശ്രൂഷ വഴി ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുന്ന ക്യാംപസ് ക്രൂസേഡ് ഫോര്‍ െ്രെകസ്റ്റിന്റെ സംഗീത വിഭാഗമായ ‘ഹാര്‍ട്ട് ബിറ്റ്‌സ്’ ഹൂസ്റ്റണിലെ സംഗീതാസ്വാദകര്‍ക്കായി ഗാനസന്ധ്യകള്‍ ഒരുക്കുന്നു. കൂടുതല്‍ ആളുകള്‍ക്ക് രക്ഷകനായ യേശുവിനെ ഗാനങ്ങളില്‍ കൂടി അറിയുന്നതിനും സംഗീതത്തില്‍ കൂടെ തങ്ങളുടെ ഹൃദയങ്ങ­ളെ സ്പര്‍ശിക്കുന്നതിനും അവസരമൊരുക്കുന്നതിന് ഹൂസ്റ്റണിലെ മൂന്നു വിവിധ സ്ഥലങ്ങളിലായിട്ടാണ് സംഗീത പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. Read more about ഹൃദയസ്പര്‍ശിയായ ഗാനങ്ങളുമായി ‘ഹാര്‍ട്ട് ബീറ്റ്‌സ്’ ഹൂസ്റ്റണില്‍[…]

ആർ.എസ്​.എസ്​ നാടിന്റെ സംസ്​കാരം തകർക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ മുഖ്യമന്ത്രി.

05:02 pm 12/10/2016 ആലപ്പുഴ: ആർ.എസ്​.എസ്​ നാടി​െൻറ സംസ്​കാരം തകർക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നിരന്തരം അക്രമങ്ങൾ അഴിച്ച്​ വിട്ട്​ അവർ കേരളത്തിലെ ക്രമസമാധാനം തകർക്കുകയാണ്​. നാട്ടിൽ സമാധാനം ഉണ്ടാകരുതെന്ന്​ ആർ.എസ്​.എസിന്​ നിർബന്ധമുണ്ട്​. ചേർത്തല പള്ളിപ്പുറത്ത്​ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പിയും ആർ.എസ്​.എസും കള്ളം പ്രചരിപ്പിക്കുകയും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്​. നമ്മുടെ നാടിനെ തിരിച്ച്​ നടത്താനുള്ള ശ്രമമാണ് ആർ.എസ്​.എസ്​ നടത്തുന്നതെന്നും അത്​ വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. ​

വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 197ഓളം പേര്‍ ബുദ്ധമതം സ്വീകരിച്ചു.

05:00 pm 12/10/2016 അഹമ്മദാബാദ്: വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 197ഓളം പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഗുജറാത്തിലെ ദാനിലിംദ മേഖലയിലെ 150ഓളം പേരാണ് ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന ചടങ്ങിൽ ബുദ്ധമതം സ്വീകരിച്ചത്. സമൂഹത്തില്‍ ദലിത് വിഭാഗമായതിന്റെ പേരില്‍ മാത്രം തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഫലമായാണ് മതം മാറുന്നതെന്ന് ചടങ്ങിനിടെ ഇവര്‍ വ്യക്തമാക്കി. ബുദ്ധ മതത്തിൽ ചേരാൻ നേരത്തെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഉന സംഭവമാണ്​ ഇതിനെ കുറിച്ച്​ കൂടുതൽ പ്രേരിപ്പിച്ചെന്നും അഹമദാബാദിലെ നരോദ ഏരിയയിലെ ദലിത്​ Read more about വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട 197ഓളം പേര്‍ ബുദ്ധമതം സ്വീകരിച്ചു.[…]

കൈ എത്തും ദൂരത്ത് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നിഖിത തുക്രാല്‍ വിവാഹിതയായി.

01:49 pm 12/10/2016 കൈ എത്തും ദൂരത്ത് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നിഖിത തുക്രാല്‍ വിവാഹിതയായി. മുംബൈ സ്വദേശി ഗഗന്‍ദഗീപ് സിങ് മഗോയാണ് വരന്‍. ദീര്‍ഘകാലത്തെ സൗഹൃദത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മുംബയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഗഗന്‍ നിഖിതയോട് വിവാഹഭ്യര്‍ഥന നടത്തിയത്. സമ്മതം അറിയിച്ചപ്പോള്‍ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലിണയിച്ചുവെന്നും നിഖിത പറഞ്ഞിരുന്നു.

ജയലളിതയ്‍ക്ക് ഇനി വകുപ്പില്ല.

01:44 pm 12/11/2016 തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയ്‍ക്ക് ഇനി വകുപ്പില്ല. ജയലളിത കൈകാര്യം ചെയ്‍തിരുന്ന വകുപ്പുകൾ ധനമന്ത്രി പനീർസെൽവത്തിന് കൈമാറി . ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി . മന്ത്രിസഭായോഗങ്ങളിൽ പനീർസെൽവം അധ്യക്ഷനാകും. ജയലളിത ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് തീരുമാനം.

ബി.എം.ഡബ്ല്യൂ കാർ, ദിപ കർമാകർ മടക്കിനൽകുന്നു.

01:44 pm 12/10/2016 അഗർത്തല:റിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മികച്ച പ്രകടനം കാഴ്ചവെച്ചതിന്​ സച്ചിൻ തെൻഡുൽക്കർ സമ്മാനിച്ച ബി.എം.ഡബ്ല്യൂ കാർ, ജിംനാസ്റ്റിക്സ് താരം ദിപ കർമാകർ മടക്കിനൽകുന്നു. കോടികൾ വിലമതിക്കുന്ന ആഡംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതിനാലാണ്​ മടക്കി നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ്​ റിപ്പോർട്ട്​. കാറി​െൻറ യഥാർഥ ഉടമസ്ഥനായ ഹൈദരാബാദ്​ ബാഡ്​മിൻറൺ അസോസിയേഷൻ പ്രസിഡൻറ്​ വി.ചാമുണ്ഡേശ്വര നാഥിന്​മടക്കി നല്‍കാനാണ്​ ദീപയുടെയും കുടുംബാംഗങ്ങളുടെയും തീരുമാനം. റിയോ ഒളിംപിക്സ്​ വനിതകളുടെ ബാഡ്മിന്റൻ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ പി.വി.സിന്ധു, വനിതാവിഭാഗം ഗുസ്തിയിൽ Read more about ബി.എം.ഡബ്ല്യൂ കാർ, ദിപ കർമാകർ മടക്കിനൽകുന്നു.[…]

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഒ. രാജഗോപാൽ

01:40 pm 12/10/2016 തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ. നിഷ്പക്ഷവും മുൻവധികളുമില്ലാത്ത അന്വേഷണമാണ് വേണ്ടത്. സി.പി.എം അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാൽ പറഞ്ഞു.

ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന.

01:38 pm 12/10/2016 ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ അയക്കുന്നതിനോ അവരെ പരിഗണിക്കുന്നതിനോ നിലവിലെ ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഭിന്നലിംഗക്കാര്‍ക്ക് തുല്യനീതിയും തുല്യപരിഗണനയും നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീതിനിഷേധം. തിരുവനന്തപുരം: ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന. ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ അയക്കുന്നതിനോ അവരെ പരിഗണിക്കുന്നതിനോ നിലവിലെ ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഭിന്നലിംഗക്കാര്‍ക്ക് തുല്യനീതിയും തുല്യപരിഗണനയും നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ Read more about ഭിന്നലിംഗക്കാരായ ഉദ്യോഗാര്‍ത്ഥികളോട് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ അവഗണന.[…]