ദീപ്​തി നിഷാദ്​ രാജിവെച്ചു.

01:38 pm 12/10/2016 കണ്ണൂർ: വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജ​െൻറ ബന്ധുവും കേരള ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ജനറൽ മാനേജരുമായ ദീപ്​തി നിഷാദ്​ രാജിവെച്ചു. രാജിക്കത്ത്​ ക്ലേയ്​സ്​ ആൻറ്​ സെറാമിക്​സ്​ ചെയർമാന്​ നാളെ കൈമാറും. ഇ.പി ജയരാജ​െൻറ ജേഷ്​ഠ​െൻറ മക​െൻറ ഭാര്യയാണ്​ ദീപ്​തി നിഷാദ്​ . ദീപ്​തി നിഷാദിനെ നിയമിച്ചത്​ മുതൽ തന്നെ പാർട്ടിക്കുള്ളിൽ വൻ എതിർപ്പുകൾ ഉണ്ടായിരുന്നു. പാപ്പിനശ്ശേരി ലോക്കൽ കമ്മിറ്റിയും മൊറാഴ ഏരിയാ കമ്മിറ്റിയും സംസ്​ഥാന നേതൃത്വത്തിന്​ കത്തയക്കുകയും ചെയ്​തിരുന്നു. ബന്ധു നിയമനം Read more about ദീപ്​തി നിഷാദ്​ രാജിവെച്ചു.[…]

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് പരാജയവും.

01:36 pm 12/10/2016 കൊർഡോബ: ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് അപ്രതീക്ഷിത പരാജയവും. നായകന്‍ നെയ്മറുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ മഞ്ഞപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വെനിസ്വേലയെ തകർത്തത്​. ഗ്രബിയേല്‍ ജീസസും, വില്ലിയനുമായിരുന്നു സ്കോറര്‍മാര്‍. ഒരു ഗോള്‍ മികവിലാണ് പരാഗ്വേ അര്‍ജന്‍റീനയെ വീഴ്ത്തിയത്. ഡെര്‍ലിസ് ഗോണ്‍സാലസാണ് പരാഗ്വേക്ക്​ വേണ്ടി ഗോളടിച്ചത്​. സൂപ്പര്‍താരം മെസിയെ കൂടാതെയാണ്​ സ്വന്തം കാണികളുടെ മുന്നില്‍ അർജൻറീന പോരിനിറങ്ങിയത്​. ഫുട്ബോള്‍ ചരിത്രത്തിലാദ്യമായി വൈദ്യുതിബന്ധം നഷ്ടമായതിനെ തുടര്‍ന്ന് മത്സരം നീണ്ട നേരം തടസപ്പെട്ട ചരിത്രവും Read more about ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്‍റീനക്ക് പരാജയവും.[…]

പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു.

01:34 pm 12/10/2016 കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവർത്തകൻ രമിത് ആണ് മരിച്ചത്. എട്ട് വർഷം മുൻപ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്.

തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു.

01:32 pm 12/10/2016 ചെന്നൈ: തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു. കറുപ്പസ്വാമി എന്നയാളാണ്​ മരിച്ചത്​. ബസിൽ വെടിവെപ്പ്​ നടത്തിയ രണ്ടുപേർ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ മധുരക്ക്​ 80 കിലോമീറ്റർ അകലെ വിരുദനഗർ ജില്ലയിലെ സത്തൂരിലാണ്​ സംഭവം. കോവിൽപ്പട്ടിയിൽ നിന്നും നിന്നും കറുപ്പസ്വാമിക്കൊപ്പം ബസിൽ കയറിയ രണ്ടുപേരാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. കോവിൽപ്പട്ടിയിൽ നിന്നും 25 കിലോമീറ്ററോളം യാത്രചെയ്​ത്​ സത്തൂരിൽ എത്തിയ ശേഷമാണ്​ കറുപ്പസ്വാമിക്കെതിരെ വെടിയുതിർത്തത്​. ബസിലെ മറ്റു യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. Read more about തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു.[…]

മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു.

09:40 am 12/10/2016 മുംബൈ: ഐഎസ്എല്ലിൽ മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ആക്രമണ ഫുട്ബാൾ പുറത്തെടുത്ത മത്സരത്തിൽ ഇരുപത്തിയേഴാം മിനിറ്റിൽ മുബൈയുടെ മാത്തിയാസ് ഡിഫെഡറിഗോയാണ് ആദ്യഗോൾ നേടിയത്. എൺപത്തി രണ്ടാം മിനിറ്റിൽ കൊൽകത്തയുടെ ലാറ ഗ്രാന്റെ ഗോൾ മടക്കി. തുടർന്ന് ഇരുടീമുകളും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളവസരങ്ങളൊന്നും തുറന്നില്ല. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മുംബൈ നയം വ്യക്തമാക്കി. ലിയോ കോസ്റ്റയുടെ ലോംഗ് റേഞ്ചര്‍ കൊല്‍ക്കത്ത പോസ്റ്റിന് മുകളിലൂടെ പറന്നു. മൂന്ന് മിനിറ്റിനുശേഷം Read more about മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു.[…]

ബന്ധു നിയമന വിവാദങ്ങളിൽ പ്രതികരിക്കാൻ മടിച്ച് സിപിഎം കണ്ണൂർ നേതാക്കൾ.

09:39 am 12/10/2016 കണ്ണൂര്‍: ബന്ധു നിയമന വിവാദങ്ങളിൽ പ്രതികരിക്കാൻ മടിച്ച് സിപിഎം കണ്ണൂർ നേതാക്കൾ. പ്രതികരണങ്ങൾ തേടിയുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുകയും പൊതുവേദികളിൽ നിന്ന് അകന്ന് നിൽക്കുകയുമാണ് പി.കെ ശ്രമീതിയടക്കമുള്ള നേതാക്കൾ. എന്നാൽ ‘പുറത്താക്കും വരെ ജോലിക്ക് പോകുമെന്നാണ്” കേരള ക്ലേസ് ആന്റ് സെറാമിക്സിൽ മാനേജരായി ജോലി നേടിയ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദിന്റെ കുടുംബത്തിന്റെ പ്രതികരണം. എന്തായാലും അവര് ഒഴിവാക്കുന്നത് വരെ പോവാല്ലോ. അതെല്ലാം ഇനി അതിന്റെ വഴിക്ക് നടക്കും. Read more about ബന്ധു നിയമന വിവാദങ്ങളിൽ പ്രതികരിക്കാൻ മടിച്ച് സിപിഎം കണ്ണൂർ നേതാക്കൾ.[…]

ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു

09:34 am 12/10/2016 ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 6.30നാണ് എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടസമുച്ചയത്തില്‍ തീവ്രവാദികള്‍ കയറിക്കൂടിയത്. തുടര്‍ന്ന് കെട്ടിടം വളഞ്ഞ സുരക്ഷാസേന തിരച്ചിലും തിരിച്ചടിയും തുടങ്ങി. രണ്ടോ മൂന്നോ തീവ്രവാദികളാണ് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറിയതെന്നാണ് സംശയിക്കുന്നത്. ഒരു മുറിയിലെ പരവതാനിക്ക് തീയിട്ടാണ് നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പെടുത്തിയത്. പരസ്പരമുള്ള വെടിവെപ്പില്‍ സൈനികന് പരിക്കേറ്റു. മോര്‍ട്ടാര്‍ Read more about ശ്രീനഗര്‍-ജമ്മു ദേശീയപാതക്കരികില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു[…]

തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ പശുവിന്‍ ചാണകവും മറ്റും തേച്ചാല്‍ മതിയെന്ന് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ്

09;28 am 12/10/2016 തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ പശുവിന്‍ ചാണകവും മറ്റും തേച്ചാല്‍ മതിയെന്ന് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ്. പശുവിന്റെ പാലും വെണ്ണയും മൂത്രവും ചാണകവുമെല്ലാം സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ് പറയുന്നത്. ലോകത്തെ ഏറ്റവും സുന്ദരിയായി കണക്കാക്കപ്പെടുന്ന ക്ലിയോപാട്ര കുളിക്കാന്‍ പാല്‍ ഉപയോഗിക്കുമായിരുന്നു. പാലിനു പുറമേ പശുവിന്റെ മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചാല്‍ ക്ലിയോപ്രാട്രയെ പോലെ സുന്ദരിയാകാമെന്ന് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ് പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പശുവിന്റെ ഉല്‍പ്പന്നങ്ങള്‍ സ്ത്രീകള്‍ Read more about തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ പശുവിന്‍ ചാണകവും മറ്റും തേച്ചാല്‍ മതിയെന്ന് ഗുജറാത്ത് ഗോരക്ഷാ ബോര്‍ഡ്[…]

മോണിക്ക ഖുര്‍ദെ കൊല്ലപ്പെടുന്നതിനുമുമ്പ് തലേരാത്രി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പ്രതിയുടെ മൊഴി.

09;26 am 12/11/2016 പനാജി: സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഖുര്‍ദെ കൊല്ലപ്പെടുന്നതിനുമുമ്പ് തലേരാത്രി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പ്രതിയുടെ മൊഴി. മോണിക്ക താമസിച്ചിരുന്ന പനാജി സപ്നരാജ് വാലിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പഞ്ചാബ് സ്വദേശി രാജ്കുമാര്‍ സിങ്ങിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. 39കാരിയായ മോണിക്കയുടെ നഗ്നമായ മൃതദേഹം വീട്ടിലെ കട്ടിലിനോട് ചേര്‍ത്തുകെട്ടിയ നിലയിലാണ് കണ്ടത്തെിയത്. സംഭവത്തിനുമുമ്പ് രണ്ടുരാത്രി പ്രതി മോണിക്കയുടെ ഫ്ളാറ്റിന്‍െറ ടെറസില്‍ അവരെ നിരീക്ഷിച്ച് കഴിഞ്ഞുകൂടിയിരുന്നു. തുടര്‍ന്ന്, ഒക്ടോബര്‍ അഞ്ചിന് രാത്രി ഇയാള്‍ മോണിക്കയുടെ വീട്ടില്‍ ബലംപ്രയോഗിച്ച് Read more about മോണിക്ക ഖുര്‍ദെ കൊല്ലപ്പെടുന്നതിനുമുമ്പ് തലേരാത്രി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പ്രതിയുടെ മൊഴി.[…]

ദാദ്രി പ്രതിയുടെ മരണം കൊലയെന്നു സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ നീക്കം യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

09;22 am 12/10/2016 ന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് വയോധികനെ അടിച്ചുകൊന്ന കേസില്‍ കുറ്റാരോപിതനായ യുവാവിന്‍െറ മരണം കൊലപാതകമാണെന്ന പ്രചാരണം ശക്തമാക്കാന്‍ സംഘ്പരിവാര്‍. പനി ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച രവി സിസോദിയ മരിച്ച സംഭവം യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിരന്തര ചര്‍ച്ചയാക്കാനാണ് നീക്കം. നേരത്തേ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ച് സമ്മര്‍ദം ചെലുത്തി മൂന്നു ദിവസം വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. പിടിവാശിക്കൊടുവില്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരവും വിധവക്ക് ജോലിയും നല്‍കാമെന്ന വ്യവസ്ഥ Read more about ദാദ്രി പ്രതിയുടെ മരണം കൊലയെന്നു സ്ഥാപിക്കാന്‍ സംഘ്പരിവാര്‍ നീക്കം യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്[…]