സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന
09:30 am 13/10/2016 ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറിൽ സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന അറിയിച്ചു. ലഷ്ക്കർ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് സേന സ്ഥിരീകരിച്ചു. പാംപോറിൽ 58 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനു ശേഷമാണ് കരസേന സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ ഭീകരരെ കീഴ്പ്പെടുത്തിയത്. 80 മുറികളും 60 കുളിമുറികളും ഉള്ള കെട്ടിടത്തിൽ ഭീകരർ ഒളിച്ചതിനാൽ ഏറെ കൗശലം ആവശ്യമായ ഓപ്പറേഷനായിരുന്നു ഇതെന്ന് കരസേന വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം Read more about സർക്കാർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ കയറിയ രണ്ടു ഭീകരരെയും വധിച്ചെന്നും ഓപ്പറേഷൻ അവസാനിച്ചെന്നും കരസേന[…]










