കെ.­സി.­എസ്. സ്‌പോര്‍ട്‌സ് ഫോറം ടെന്നീസ് ടൂര്‍ണ­മെന്റ് നടത്തി

07;49 pm 6/10/2016 – ജീനോ കോതാ­ല­ടി­യില്‍ ചിക്കാഗോ : ക്‌നാനായ കാത്ത­ലിക് സൊസൈറ്റി സ്‌പോര്‍ട്‌സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ടെന്നീസ് ടൂര്‍ണ­മെന്റില്‍ സിംഗിള്‍സ് വിഭാ­ഗ­ത്തില്‍ ആനന്ദ് ആക­ശാല ചാമ്പ്യനും ജോജോ ആല­പ്പാട്ട് റണ്ണര്‍ അപ്പും ആയി വിജ­യി­ച്ചു. ഡബിള്‍സ് വിഭാ­ഗ­ത്തില്‍ ആനന്ദ് ആക­ശാ­ല, സജി വെള്ളാ­രം­കാ­ലാ­യില്‍ എന്നി­വര്‍ ചാമ്പ്യ­ന്മാരും, ജോജോ ആല­പ്പാ­ട്ട്, ജിമ്മി മണ­പ്പ­ള്ളില്‍ എന്നി­വര്‍ റണ്ണര്‍ അപ്പും ആയി. കെ.­സി.­എസ് ഔട്ട് ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആല­പ്പാ­ട്ട് ടൂര്‍ണ­മെന്റിന് നേതൃത്വം നല്‍കി. വിജ­യി­കളെ Read more about കെ.­സി.­എസ്. സ്‌പോര്‍ട്‌സ് ഫോറം ടെന്നീസ് ടൂര്‍ണ­മെന്റ് നടത്തി[…]

ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

07:49 pm 6/10/2016 – പി.പി. ചെറിയാന്‍ ഹണ്ട്‌സ്‌­വില്ല: അയല്‍വാസികളായ ദമ്പതിമാരെ വെടിവച്ചു കൊല്ലുകയും പതിനാലും പത്തു വയസുള്ള കുട്ടികളെ പരുക്കേല്‍പ്പിക്കയും ചെയ്ത കേസിലെ പ്രതി ബാര്‍ണി പുള്ളറുടെ വധശിക്ഷ ഒക്ടോബര്‍ അഞ്ചിന് ടെക്‌സസില്‍ നടപ്പാക്കി. അമേരിക്കയില്‍ ഇതുവരെ നടപ്പാക്കിയത് 16 വധശിക്ഷയാണെങ്കില്‍ ടെക്‌സസില്‍ മാത്രം ഇത് ഏഴാമത്തേതാണ്. തനിക്കെതിരായ എല്ലാഅപ്പീലുകളും ഉടന്‍ അവസാനിപ്പിച്ചു എത്രയുംവേഗം വധശിക്ഷ നടപ്പാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഡെത്ത് ചേമ്പറില്‍ പ്രവേശിപ്പിച്ച പ്രതിയുടെ ശരീരത്തിലേക്ക് മാരകമായ വിഷ മിശ്രിതം Read more about ഇരട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി[…]

പുള്‍പിറ്റ് പ്രസംഗത്തിന് നിയന്ത്രണം,രാജ്യവ്യാപക പ്രതിഷേധം

07:49 pm 6/10/2016 പി.പി.ചെറിയാന്‍ വാഷിങ്ടണ്‍: അമേരിക്കന്‍ ചര്‍ച്ചുകളുടെ പുള്‍പിറ്റില്‍ നിന്ന് പാസ്റ്റര്‍മാര്‍ എന്തു പ്രസംഗിക്കണം, പ്രസംഗിക്കരുത് തുടങ്ങിയ വിഷയങ്ങളില്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധം. െ്രെകസ്തവ ദേവാലയങ്ങളിലെ പാസ്റ്റര്‍മാര്‍ ഒക്ടോബര്‍ 3ന് പുള്‍ പിറ്റ്‌സ് സണ്‍ഡെയായി ആചരിച്ചു. അലയന്‍സ് ഡിഫന്റിങ് ഫ്രീഡം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നാലായിരത്തോളം പാസ്റ്റര്‍മാര്‍ പങ്കെടുത്തു. 1954ല്‍ സെനറ്റര്‍ ലിന്‍ഡന്‍ ബി ജോണ്‍സണ്‍ യു എസ് ടാക്‌സ് കോഡില്‍ ഭേദഗതി വരുത്തുന്ന ബില്‍ നിയമമായതോടെയാണ് ഐആര്‍എസിന്റെ നിയന്ത്രണം ചര്‍ച്ചകള്‍ക്ക് ബാധകമായത്. രാഷ്ട്രീയ Read more about പുള്‍പിറ്റ് പ്രസംഗത്തിന് നിയന്ത്രണം,രാജ്യവ്യാപക പ്രതിഷേധം[…]

ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കണ്‍വന്‍ഷന്‍: ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌­കൊമേഴ്‌­സ് ബിസിനസ് സെമിനാറിന് നേതൃത്വം നല്‍കും

07:46 pm 6/10/2016 ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ മലയാല്‍ചേംബര്‍ ഓഫ് കൊമേഴ്‌­സും ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബും സംയുക്തമായി നടത്തുന്ന ബിസിനസ് സെമിനാറിന് പ്രമുഖ ബിസിനസുകാരനും എംപിയുമായ പി.വി. അബ്ദുള്‍ വഹാബ് അധ്യക്ഷത വഹിക്കുമെന്നു ഇന്‍ഡോ അമേരിക്കന്‍ മലയാല്‍ചേംബര്‍ ഓഫ് കൊമേഴ്‌­സിന്റെ പ്രസിഡന്റ് ജോര്‍ജ് കുട്ടി, സെക്രട്ടറി ജോസ് തെക്കേടം, ട്രഷറര്‍ കോശി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു. കണക്ടികട്ടിലെ ഹില്‍റ്റണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടലില്‍ നടക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ മൂന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് Read more about ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കണ്‍വന്‍ഷന്‍: ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌­കൊമേഴ്‌­സ് ബിസിനസ് സെമിനാറിന് നേതൃത്വം നല്‍കും[…]

അറ്റ്‌ലാന്റ ഇമ്മാനുവേല്‍ സിഎസ്‌ഐ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7മുതല്‍

07:45 pm 6/10/2016 – ജീമോന്‍ റാന്നി അറ്റ്‌ലാന്റ : ഇമ്മാനുവേല്‍ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ 13­ാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7,8,9(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 7ന് യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടനുബന്ധിച്ച് സമാപനപ്രസംഗവും ഉണ്ടായിരിക്കും. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ നടത്തിവരുന്ന പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകനും ഗായകനും കീബോര്‍ഡിസ്റ്റുമായ ഇവാന്‍ജലിസ്റ്റ് ബേബിക്കുട്ടി പുല്ലാടാണു മുഖ്യപ്രസംഗകന്‍. ഒക്ടോബര്‍ 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ Read more about അറ്റ്‌ലാന്റ ഇമ്മാനുവേല്‍ സിഎസ്‌ഐ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7മുതല്‍[…]

ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കികാവി നിറമാക്കണമെന്ന് ഭാരതീയ ജനസംഘ്

05:55 pm 6/10/2016 ഇന്ത്യന്‍ ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കി പകരം കാവി നിറമാക്കണമെന്ന് ബി.ജെ.പിയുടെ ആദ്യരൂപമായ ഭാരതീയ ജനസംഘ്. ‘ന്യൂനപക്ഷം എന്ന ആശയം’ തന്നെ ഇല്ലാതാക്കണം എന്ന വാദവും ജനസംഘ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഭാരതീയ ജനസംഘിന്റെ മുഖമാസികയായ ജനസംഘിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് ഭാരതത്തിന്‍റെ ദേശീയ പതാകയില്‍ മാറ്റത്തിനായുള്ള നിര്‍ദേശമുളളത്. മാസികയുടെ കവര്‍ പേജായി നല്‍കിയിരിക്കുന്നത് പച്ചനിറം വെട്ടിമാറ്റിയ നിലയിലുള്ള ഇന്ത്യന്‍ ദേശീയ പതാകയുടെ മാതൃകയാണ്. മുകളിലും താഴെയും കാവിയും നടുക്ക് വെള്ളയുമാണ് ഇവര്‍ Read more about ദേശീയ പതാകയില്‍ നിന്നും പച്ച നിറം ഒഴിവാക്കികാവി നിറമാക്കണമെന്ന് ഭാരതീയ ജനസംഘ്[…]

താര പോരാട്ടത്തിന് നാളെ കേരളം സാക്ഷ്യം വഹിക്കുന്നു.

05:50 pm 6/10/2016 മലയാളത്തിലെ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലത്തെുന്നു. ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ‘പുലിമുരുകന്‍’, നിഷാദ് കോയ തിരക്കഥയൊരുക്കി മമ്മൂട്ടി നായകനാവുന്ന ജോണി ആന്‍റണി ചിത്രം ‘തോപ്പില്‍ ജോപ്പന്‍’ എന്നിവയാണ് വെള്ളിയാഴ്ച തീയേറ്ററുകളിലത്തെുന്നത്്. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇരു താരങ്ങളുടെയും ആരാധകര്‍ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. 25 കോടി മുതല്‍മുടക്കിലത്തെുന്ന പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ‘എന്തിരന്‍’ ‘ബാഹുബലി’ എന്നീ Read more about താര പോരാട്ടത്തിന് നാളെ കേരളം സാക്ഷ്യം വഹിക്കുന്നു.[…]

ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും സ്‌കൂള്‍ കായികമേള മലപ്പുറത്തും

05:45 pm 6/10/2016 തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും സ്‌കൂള്‍ കായികമേള മലപ്പുറത്തും നടക്കും. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന കലോത്സവം കൊച്ചി മെട്രോയുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് കണ്ണൂരിലേക്ക് മാറ്റിയത്. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച കലാമേള ഇത് രണ്ടാം തവണയാണ് മെട്രോ നിർമാണം കാരണം മാറ്റുന്നത്. ജനുവരിയിലാണ് സ്‌കൂള്‍ കലോത്സവം നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും.

ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം

05:16 pm 6/10/2016 ന്യൂഡൽഹി: ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അതിനാല്‍ ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദാസീനത കാണിക്കുന്നു. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ കേസിന്റെ വാദത്തിനിടെ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുന്നതിനായി ലോധ കമ്മിറ്റി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ബി.സി.സി.ഐ Read more about ബി.സി.സി.ഐ ഗവേണിംഗ് ബോഡിക്ക് തുടരാന്‍ അവകാശമില്ലെന്നും അമിക്കസ്​ ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം[…]

രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്

05:12 am 6/10/2016 ഇസ്ലാമാബാദ്: ഭീകരതക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്. ശരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മുതിർന്ന സിവിലിയന്മാരും സൈനിക മേധാവികളും പങ്കെടുത്ത രഹസ്യ യോഗത്തിലാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെട്ടത്. കൂടാതെ യോഗത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെകുറിച്ച് ചർച്ച നടന്നതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു. പത്താൻകോട്ട്, മുംബൈ ഭീകരാക്രമണങ്ങൾ സംബന്ധിച്ച കേസുകളിലും അന്വേഷണത്തിലും നടപടികൾ വേഗത്തിലാക്കണം. സർക്കാർ കൈക്കൊള്ളുന്ന നടപടികൾ Read more about രാജ്യാന്തര തലത്തിൽ പാകിസ്താൻ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നവാസ് ശരീഫ്[…]