2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
06:17 pm 5/10/2016 തിരുവനന്തപുരം: 2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ അന്താരാഷ്ട്ര ചെസ് താരം എസ്.എല്‍.നാരായണനും വനിതാ വിഭാഗത്തിൽ റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസും പുരസ്‌കാരത്തിനർഹരായി. മൂന്ന് ലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ജിവി രാജ പുരസ്‌കാരം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസനാണ് തിരുവനന്തപുരത്ത് അവാർഡുകൾ പ്രഖ്യാപിച്ചത്. കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്‌കാരം അത്‌ലറ്റിക്‌സ് പരീശീലകന്‍ പി.ആര്‍ പുരുഷോത്തമനാണ്. Read more about 2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.[…]










