ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സി മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തി

08:41 pm 4/10/2016 ഷിക്കാഗോ: ഒക്‌ടോബര്‍ രണ്ടിന് സീറോ മലബാര്‍ പാരീഷ് ഹാളില്‍ നടത്തപ്പെട്ട പേരന്റിംഗ് സെമിനാര്‍ വളരെ വിജ്ഞാനപ്രദവും വിജയകരവുമായിരുന്നു. സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അഗസ്റ്റിന്‍ അച്ചന്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. എസ്.എം.സി.സി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സദസിന് സ്വാഗതം ആശംസിച്ചു. കേരളത്തില്‍ നിന്നെത്തിയ ഡോ. പി.വി. സേവ്യര്‍ കുടുംബ ദൃഢതയുടെ ആവശ്യത്തെപ്പറ്റി സംസാരിച്ചു. ഡോ. സാം ജോര്‍ജ് അമേരിക്കയില്‍ വളരുന്ന Read more about ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സി മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തി[…]

ഫ്‌ളോറിഡ നിവാസികള്‍ക്ക് തൈക്കുടം ബ്രിഡ്ജ് ഷോ കാണുവാന്‍ സുവര്‍ണ്ണാവരം, റ്റാമ്പായില്‍ ഒക്‌ടോബര്‍ 7-ന്

08:40 pm 4/10/2016 റ്റാമ്പാ: അമേരിക്കയിലെ വിവിധ നഗരങ്ങളെ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുന്ന തൈക്കുടം ബ്രിഡ്ജ് ഷോ റ്റാമ്പായില്‍ ഒക്‌ടോബര്‍ ഏഴാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്നു. അമേരിക്ക ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ മലയാളി സ്റ്റേജ്‌ഷോ എന്നു ഇതിനെ വിശേഷിപ്പിക്കാം. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ആണ് ഈ സൂപ്പര്‍ പരിപാടി റ്റാമ്പായില്‍ കാഴ്ചവെയ്ക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നുവെന്നതിനാല്‍ നിങ്ങളുടെ ടിക്കറ്റുകള്‍ കഴിവതും മുന്‍കൂട്ടി റിസര്‍വ് ചെയ്യുക. താഴെപ്പറയുന്ന നമ്പരുകളില്‍ വിളിച്ച് റിസര്‍വ് Read more about ഫ്‌ളോറിഡ നിവാസികള്‍ക്ക് തൈക്കുടം ബ്രിഡ്ജ് ഷോ കാണുവാന്‍ സുവര്‍ണ്ണാവരം, റ്റാമ്പായില്‍ ഒക്‌ടോബര്‍ 7-ന്[…]

എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഹെല്‍ത്ത് ഫെയര്‍ ഒക്‌ടോബര്‍ 9-ന്

08:35 pm 4/10/2016 ഷിക്കാഗോ: സീറോ മലബാര്‍ പാരീഷ് ഹാളില്‍ വച്ചു എസ്.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 9.30-നു ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെടുന്നതാണ്. മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്യുന്ന ഫ്‌ളൂ ഷോട്ട് പ്രോഗ്രാം, ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്. അതോടൊപ്പം തന്നെ ഡോ. മനോജ് നേര്യംപറമ്പിലിന്റെ നേതൃത്വത്തില്‍ ഡയബെറ്റികിനെക്കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കും. ഫ്‌ളൂ ഷോട്ട് സ്വീകരിക്കണമെന്നുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് 20 ഡോളറിനു ഫ്‌ളൂഷോട്ട് ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.എം.സി.സി Read more about എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ ഹെല്‍ത്ത് ഫെയര്‍ ഒക്‌ടോബര്‍ 9-ന്[…]

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം 2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

08:37 pm 4/10/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: അടുത്തവര്‍ഷം 2017 ല്‍ നടത്താന്‍ പോകുന്ന യാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. അസൈര്‍ബൈജാനില്‍ നിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു പാപ്പ. പോര്‍ച്ചുഗല്‍, ഫാത്തിമ എന്നിവ 2017 ല്‍ അടുത്തവര്‍ഷം താന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ച മാര്‍പ്പാപ്പ ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ മിക്കവാറും സാധ്യതയുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആഫ്രിക്കന്‍ യാത്രയുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. കാരണം അത് അവിടുത്തെ രാഷ്ട്രീയ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. Read more about ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം 2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും[…]

ഉന്നതമായ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക

08:33 pm 4/10/2016 പി. മോഹന്‍ രാജ് ഹൂസ്റ്റണ്‍: ലോക ജനതയ്ക്ക് ഇന്ത്യ സംഭാവന ചെയ്ത ആദര്‍ശപുരുഷ നായ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ദര്‍ശനങ്ങളും ഇന്നും വളരെ പ്രസക്തമാണെന്നും ആ നല്ല ദര്‍ശനങ്ങളും മൂല്യങ്ങളും ഉള്‍ക്കൊണ്ട് നല്ല നാളെയുടെ സന്ദേശവാഹകരായി തീരാന്‍ കഴിഞ്ഞ 10 വര്‍ഷമായി പത്തനംതിട്ട ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പി. മോഹന്‍ രാജ് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(INOC) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധി ജയന്തി സമ്മേളനത്തില്‍ Read more about ഉന്നതമായ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക[…]

ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു

08:30 pm 4/10/2016 പി. പി. ചെറിയാന്‍ ഡാലസ് : മലങ്കര കത്തോലിക്ക ഇടവകയുടെ ജൂബിലി സ്മരണികയായി ഇടവക തിരുന്നാളിനോടനുബന്ധിച്ചു എഴുനൂറോളം ഗാനങ്ങളുടെ സമാഹാര പ്രകാശനം നിര്‍വ്വഹിച്ചു. ആരാധനകളിലും പ്രാര്‍ത്ഥനകളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ ഗാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെരുന്നാള്‍ സമാപന ദിവസം അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയസ് തിരുമേനി ഇടവക ഗായക സംഘം കോ ഓര്‍ഡിനേറ്റര്‍ സാജന്‍ ചെറിയാന് ഗാന സമാഹാരങ്ങളുടെ പ്രതി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഈ ഗാനോപഹാരം െ്രെകസ്തവ വിശ്വാസികള്‍ക്ക് സൗകര്യപ്രദമായ ഒന്നായി തീരട്ടെ Read more about ക്രിസ്തീയ ഗാന സമാഹാരം പ്രകാശനം ചെയ്തു[…]

ആഫ്രിക്കന്‍ അമേരിക്കന്‍ പിന്തുണ സമാഹരിക്കുന്നതില്‍ ഹിലറി പരാജയപ്പെടുന്നു

08:29 pm 4/10/2016 പി. പി. ചെറിയാന്‍ – നോര്‍ത്ത്കരോലിന: 2012 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒബാമയ്ക്ക് ലഭിച്ച ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ നേടുന്നതില്‍ ഹിലറി പരാജയപ്പെടുന്നു. നവംബര്‍ 8 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫ്‌ലോറിഡ, ഒഹായൊ, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങള്‍ വിജയത്തിന് അതിനിര്‍ണ്ണായക മായിരിക്കെ ഈ മൂന്നു സംസ്ഥാനങ്ങളിലും ഡോണാള്‍ഡ് ട്രംപ് ഹില്ലറിയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തുന്നത്. ഹിലറിക്ക് 46 ഉം ട്രംപിന് 45 ഉം ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് Read more about ആഫ്രിക്കന്‍ അമേരിക്കന്‍ പിന്തുണ സമാഹരിക്കുന്നതില്‍ ഹിലറി പരാജയപ്പെടുന്നു[…]

ഗുണ്ടാവിളയാട്ടം : ഒരു മാസത്തിനുളളില്‍ കൊല്ലപ്പെട്ടത് ഒരു വിദ്യാലയത്തിലെ നാലു വിദ്യാര്‍ത്ഥികള്‍

08:27 pm 4/10/2016 പി. പി. ചെറിയാന്‍ ബ്രാന്റന്‍വുഡ്(ന്യൂയോര്‍ക്ക്): സെപ്റ്റംബര്‍ മാസം ഗുണ്ടാ വിളയാട്ടത്തിനും സംഘര്‍ഷത്തിനും ഇരയായി ജീവന്‍ വെടിയേണ്ടി വന്നത് നാലു വിദ്യാര്‍ത്ഥികള്‍ക്ക് ! ലോങ്ങ് ഐലന്റിലെ ബ്രണ്ടന്‍വുഡ്‌ ൈഹസ്കൂളിലെ നാലു വിദ്യാര്‍ത്ഥികളാണ് ദിവസങ്ങള്‍ ഇടവിട്ട് ക്രൂരമായി കൊല്ലപ്പെട്ടത്. തുടക്കം സെപ്റ്റംബര്‍ 13 ന് 16­ാം ജന്മദിനം ആഘോഷങ്ങള്‍ നടക്കാനിരിക്കെ തലേ ദിവസം കൊല്ലപ്പെട്ടത് നിസ മിക്കന്‍സ് എന്ന വിദ്യാര്‍ത്ഥി. തൊട്ടടുത്ത ദിവസം ശരീരമാസകലം ക്രൂരമായി മര്‍ദ്ദനമേറ്റ് മരിച്ചത് നിസയുടെ ആത്മാര്‍ത്ഥ സുഹൃത്തായ പതിനാറുകാരന്‍ കയ് Read more about ഗുണ്ടാവിളയാട്ടം : ഒരു മാസത്തിനുളളില്‍ കൊല്ലപ്പെട്ടത് ഒരു വിദ്യാലയത്തിലെ നാലു വിദ്യാര്‍ത്ഥികള്‍[…]

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിക്കുന്നു

08:27 pm 4/10/2016 ബേബിച്ചന്‍ പൂഞ്ചോല ന്യൂയോര്‍ക്ക് : സ്റ്റാറ്റന്‍ ഐലന്‍ഡ് സിറോ ­-മലബാര്‍ കത്തോലിക്കാ ഇടവകയില്‍ ആണ്ടുതോറും ആഘോഷിച്ചുവരുന്ന വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാള്‍ ഈ വര്‍ഷവും ഭക്ത്യാഡംബര പൂര്‍വ്വം കൊണ്ടാടാന്‍ പളളിക്കമ്മിറ്റി തീരുമാനിച്ചു. ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റേയും മാര്‍ തോമ്മാശ്ലീഹായുടേയും തിരുനാളുകള്‍ സംയുക്തമായി ടോംകിന്‍സ് അവന്യൂവിലുളള സെന്റ് ജോസഫ് പളളിയില്‍ ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങളോടും പ്രൗഢഗംഭീരമായ പ്രദക്ഷിണത്തോടും കൂടി ഒക്ടോബര്‍ 16ന് ആഘോഷിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 Read more about സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിക്കുന്നു[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്‌ള്യു പ്രൊവിന്‍സ് ഗാന്ധി ജയന്തി അഘോഷിച്ചു

08:20 pm 4/10/2016 – ജിനേഷ് തമ്പി ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ?(?യൂണിഫൈഡ്?) ഡിഎഫ്ഡബ്‌ള്യു ?പ്രോവിന്‍സിന്റെ ?ഗാന്ധി ജയന്തിയും ഓണസദ്യയും ഗൃഹാതുരത്വമുണര്‍ത്തി. പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രൊവിന്‍സ് സമ്മേളനം ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍, പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.സി. ചാക്കോ എന്നിവര്‍ സംയുക്തമായി നിലവിളക്ക്­ കൊളുത്തി ഉദ്ഘാടനം ചെയ്തു. അഹിംസയിലൂടെ ഭാരതത്തിനു സ്വാതത്ര്യം നേടിക്കൊടുത്ത മഹാത്മാവാണ് മഹാത്മജിയെന്നു ചാമത്തില്‍ എടുത്തു പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സില്‍ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്‌ള്യു പ്രൊവിന്‍സ് ഗാന്ധി ജയന്തി അഘോഷിച്ചു[…]