ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക്ക് ഒക്ടോബര്‍ 8 ന് –

08:22 pm 4/10/2016 പി. പി. ചെറിയാന്‍ !ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് എല്ലാ വര്‍ഷവും നടത്തി വരാറുളള പിക്‌നിക് ഒക്ടോബര്‍ 8 ന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഗസ്സിഫീല്‍ഡ് വാട്ടര്‍വര്‍ത്ത് പാര്‍ക്കില്‍ ഉണ്ടായിരിക്കുന്നതാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വിവിധ കായിക – കലാ പരിപാടികള്‍ക്കൊപ്പം രുചികരമായ കേരള– അമേരിക്കന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളും പിക്ക്‌നിക്കിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പിക്‌നിക്കില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 10 ന് പാര്‍ക്കില്‍ എത്തിച്ചേരണമെന്നും പ്രവേശനം സൗജന്യമാണെന്നും സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. Read more about ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക്ക് ഒക്ടോബര്‍ 8 ന് –[…]

മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് സജ്ഞയ് നിരുപം

07:44 pm 4/10/2016 ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം. മിന്നലാക്രമണത്തെ വിവിധ രാഷ്ട്രീയ നേതാക്കന്‍മാര്‍ പിന്തുണച്ചപ്പോഴാണ് സജ്ഞയ് നിരുപം വ്യത്യസ്​ത അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയന്ത്രണരേഖ കടന്നുള്ള ആക്രമണം ഇന്ത്യന്‍ സര്‍ക്കാറും സേനയും കെട്ടിച്ചമച്ചതാണെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് പാക് സേനയും സര്‍ക്കാറും. കഴിഞ്ഞ വാരം ബുധനാഴ്ച രാത്രി അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ 7 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് Read more about മിന്നലാക്രമണത്തിന് കേന്ദ്രസര്‍‌ക്കാര്‍ തെളിവ് ഹാജരാക്കാത്തിടത്തോളം അതു കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍കുമെന്ന് സജ്ഞയ് നിരുപം[…]

ഭല്ലാലദേവയെ അവതരിപ്പിക്കാനായി ശരീരഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ്‌ താരം.

07:37 pm 4/10/2016 ബാഹുബലി 2 ചിത്രീകരണം അവസാന ഘട്ടത്തിലാണ്‌. ബാഹുബലിയും വില്ലൻ ഭല്ലാല ദേവയും തമ്മിലുള്ള പോരാട്ടം തന്നെയാണ്‌ രണ്ടാം ഭാഗത്തിന്റെയും പ്രധാന പ്രമേയം. ചിത്രത്തിനായി ഞെട്ടിക്കുന്ന മേക്ക ഓവറാണ്‌ റാണ ദഗുപതി നടത്തിയിരിക്കുന്നത്‌. ഭല്ലാലദേവയെ അവതരിപ്പിക്കാനായി ശരീരഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ്‌ താരം. ഫേസ്ബുക്കിലൂടെ തന്റെ പുതിയ ഗെറ്റപ്പ്‌ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ്‌ താരം.

കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

06:00 pm 4/10/2016 തിരുവനന്തപുരം: കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമ പ്രവർത്തകരുടെ തൊഴിലാണ്. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഉടലെടുത്ത തർക്കത്തിൽ ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ട് പരസ്പരം കുറ്റപ്പെടുത്തൽ തുടരുന്നുമുണ്ട്. അത് ഇഴകീറി വീണ്ടും പരിശോധിച്ച് പരിഹാരം നീട്ടിക്കൊണ്ടുപോകുതിനും കൂടുതൽ പ്രകോപനങ്ങളിലേക്കു നീങ്ങുതിനും പകരം സമവായത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത് എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഈ നിലപാടിനോട് സഹകരിക്കണമെന്നു എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കിൽ Read more about കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ[…]

റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്‍റെ കുറവ് വരുത്തി

05:59 pm 4/10/2016 റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്‍റെ കുറവ് വരുത്തി. പുതുക്കിയ റിപ്പോ നിരക്ക് 6.25ശതമാനം. റിപ്പോ കഴിഞ്ഞ ആറ് വ‌ർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ. ബാങ്കുകൾ വായ്പാ പലിശനിരക്ക് കുറച്ചേക്കും.

2016 ലെ ഉൗർജതന്ത്രത്തിനുള്ള നൊബേൽ പുരസ്​കാരം മൂന്ന്​ ശാസ്​ത്രജ്ഞർക്ക്​

05:57 pm 4/10/2016 സ്​റ്റോക്ക്​ ഹോം: 2016 ലെ ഉൗർജതന്ത്രത്തിനുള്ള നൊബേൽ പുരസ്​കാരം ബ്രിട്ടീഷുകാരായ മൂന്ന്​ ശാസ്​ത്രജ്ഞർക്ക്​.​ ഡേവിഡ്​ ജെ തൗളസ് (യൂണിവേഴ്​സിറ്റി ഒാഫ്​ വാഷിങ്​ടൺ)​​, എഫ്​.ദുൻകൻ എം ഹെൽഡെയ്​ൻ(യൂണിവേഴ്​സിറ്റി ഒാഫ്​ പ്രിൻസ്​റ്റൺ), ജെ. മൈക്കൽ കോസ്​റ്റർലിറ്റ്​സ്​(ബ്രൗൺ യൂണിവേഴ്​സിറ്റി) എന്നിവരാണ്​ പുരസ്​കാരം പങ്കിട്ടത്​. മൂന്ന്​ പേരും അമേരിക്കയിൽ ഗവേഷകരാണ്​. ഖര പദാർഥത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ച്​ നടത്തിയ പഠനത്തിനാണ്​ അംഗീകാരം. 6.1 കോടി രൂപയാണ് സമ്മാനത്തുക. അതില്‍ പകുതി വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഡേവിഡ് ജെ തൗളസിന്​ Read more about 2016 ലെ ഉൗർജതന്ത്രത്തിനുള്ള നൊബേൽ പുരസ്​കാരം മൂന്ന്​ ശാസ്​ത്രജ്ഞർക്ക്​[…]

25 വയസ്സുള്ള ഹിമാലയൻ കരടി മരിച്ചു.

01:55 pm 4/10/2016 തിരുവനന്തപുരം: മൃഗശാലയിലെ ഭവാനി എന്ന 25 വയസ്സുള്ള ഹിമാലയൻ കരടി തിങ്കളാഴ്ച്ച രാത്രി 10.30 ന് മരിച്ചു. കഴിഞ്ഞ ഒരു മാസമായ് വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ കിടപ്പിലായിരുന്നു. സ്വയം ആഹാരം കഴിക്കാൻ സാധിക്കാത്തതിനാൽ സിറിഞ്ചിലും ട്യൂബിലുമൊക്കെയാണ് ആഹാരം നല്കിയിരുന്നത്. തേൻ, പാൽ, റാഗി കഞ്ഞി, പുഴുങ്ങിയ മുട്ട, തണ്ണി മത്തൻ, വെള്ളരിക്ക, മുന്തിരി, കപ്പലണ്ടി, ഐസ് മുതലായവയായിരുന്നു അവളുടെ ഇഷ്ടാഹാരങ്ങൾ. ഹരിയാനയിലെ ഭിവാനി മൃഗശാലയിൽ നിന്നും 12 വർഷം മുമ്പ് Read more about 25 വയസ്സുള്ള ഹിമാലയൻ കരടി മരിച്ചു.[…]

ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്.

01:49 pm 4/10/2016 തിരുവനന്തപുരം: ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്. പ്രശ്‌ന പരിഹാരത്തിനായി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയില്‍വെച്ച് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, ഏഷ്യനെറ്റ് ന്യൂസ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാധ്യമ പ്രതിനിധി സംഘം Read more about ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോർട്ട്.[…]

കോഴി ഇറക്കുമതിക്ക് കച്ചവടക്കാർക്ക് നികുതിയിളവ് അനുവദിച്ച കേസിൽ കെ.എം മാണിയുടെ ഹരജി ഹൈകോടതി തള്ളി

01:50 pm 4/10/2016 കൊച്ചി: കോഴി ഇറക്കുമതിക്ക് കച്ചവടക്കാർക്ക് നികുതിയിളവ് അനുവദിച്ച കേസിൽ മുൻ ധനമന്ത്രി കെ.എം മാണിയുടെ ഹരജി ഹൈകോടതി തള്ളി. കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് കെമാൽപാഷ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കേസിൽ മാണിക്കെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഖജനാവിന് നഷ്ടം വരുത്തിവെക്കാൻ ഗൂഢാലോചന നടത്തിയില്ലെന്ന മാണിയുടെ വാദം ഹൈകോടതി തള്ളി. കോഴി നികുതിക്ക് സ്റ്റേ നൽകിയത് ചട്ടം ലംഘിച്ചാണ്. വിജിലൻസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കോടതിക്ക് Read more about കോഴി ഇറക്കുമതിക്ക് കച്ചവടക്കാർക്ക് നികുതിയിളവ് അനുവദിച്ച കേസിൽ കെ.എം മാണിയുടെ ഹരജി ഹൈകോടതി തള്ളി[…]

പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു.

01:47 pm 4/10/2016 ഛണ്ഡിഗഡ്​​: പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു. ലുധിയാനക്ക്​ സമീപം ഇന്ന്​ പുലർ​​ച്ചെ 3:05നായിരുന്നു അപകടം.​ ഫില്ലോറിനും ലാധോവലിനുമിടക്ക്​ ട്രെയിനി​െൻറ എഞ്ചിൻ അടങ്ങുന്ന പത്തു കോച്ചുകൾ പാളം തെറ്റിയെന്നാണ്​ റെയിൽവെ ഫിറോസ്​പൂർ ഡിവിഷനൽ മാനേജർ അഞ്ചു ​പ്രകാശ് അറിയിച്ചത്​​. ​ജമ്മുവിൽ നിന്നും പുണെയിലേക്ക്​​ പോവുകയായിരുന്ന ട്രെയിനാണ്​ അപകടത്തിൽ പെട്ടത്​.​ യാത്രക്കാർക്ക്​ തുടർ സൗകര്യം ഏ​ർപ്പെടുത്തിയെന്നും രക്ഷാ​പ്രവർത്തനം തുടരുകയാണെന്നും വൈദ്യസംഘം സ്​ഥലത്തെത്തിയെന്നും റെയിൽവെ അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ സാക്​സെന അറിയിച്ചു. Read more about പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു.[…]