ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര റദ്ദാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ

01:46 pm 4/10/2016 ന്യൂഡൽഹി: അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര റദ്ദാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. ലോധകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്നാണ്​ നടപടി. സെപ്തംബര്‍ 30ന് ചേര്‍ന്ന ബി.സി.സി.ഐ യോഗത്തില്‍ ലോധകമ്മിറ്റിയുടെ അനുമതിയില്ലാതെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബി.സി.സി.ഐയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാൽ പരമ്പര ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട്​ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന്​ ന്യൂസിലാൻറ്​ ക്രിക്കറ്റ്​ ബോർഡ്​ അറിയിച്ചു. അതേസമയം Read more about ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര റദ്ദാക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ[…]

മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു.

01;44 pm 4/10/2016 പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു; ബംഗലൂരുവിലായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഫ്ളോറന്‍സ് ബിനാലെയില്‍ വെള്ളിമെഡല്‍ നേടി. കര്‍ണാടക സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ വെങ്കടപ്പ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2012ല്‍ കേരള സര്‍ക്കാര്‍ രാജാ രവിവര്‍മ പുരസ്ക്കാരം നല്‍കി ആദരിച്ചു . സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഇസ്ലാംപൂര്‍ മോസ്ക്കില്‍ നടക്കും.

കാവേരി നദിജലതര്‍ക്കം: കര്‍ണാടക അയഞ്ഞു; തമിഴ്‌നാടിന് കാവേരി വെള്ളം ലഭിക്കുമെന്ന് ഉറപ്പ്

10:51 am 4/10/2016 ബംഗളുരു: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് കര്‍ണാടക വെള്ളം വിട്ടുനല്‍കും. കാവേരിയിലെ വെള്ളം കൃഷി ആവശ്യത്തിന് കൂടി വിട്ടുനല്‍കാമെന്ന പ്രമേയം കര്‍ണാടക നിയമസഭ പാസാക്കി.. ഇതിനിടെ കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.. കാവേരി നദിയില്‍ നിന്നുള്ള വെള്ളം ബംഗളുരുവിന്റേയും കാവേരി നദീതട ജില്ലകളുടേയും കുടിവെള്ള ആവശ്യത്തിന് മാത്രമെ ഉപയോഗിക്കൂ എന്ന പ്രമേയം കഴിഞ്ഞ മാസം ഇരുപതിന് കര്‍ണാടക നിയമസഭ പാസാക്കിയിരുന്നു. ഇതനുസരിച്ച് സുപ്രീം Read more about കാവേരി നദിജലതര്‍ക്കം: കര്‍ണാടക അയഞ്ഞു; തമിഴ്‌നാടിന് കാവേരി വെള്ളം ലഭിക്കുമെന്ന് ഉറപ്പ്[…]

ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്.

10:49 am 4/10/2016 ന്യൂഡൽഹി: കേന്ദ്രസർക്കാറിൽ ഉന്നത ഉദ്യോഗസ്ഥനായ ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്. തങ്ങളുടെ പക്കൽ 2.4കോടി രൂപ കള്ളപ്പണമുണ്ടെന്ന് യോഗേഷ് ബൻസാൽ സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇൻകം ടാക്സ് ഫയൽ ചെയ്ത രേഖകളിൽ നിന്നും യോഗേഷ് ബൻസാൽ ഒരു കോടിയോളം രൂപ നികുതിയിനത്തിൽ അടക്കണമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എന്നാൽ, ബൻസാൽ അറസ്റ്റിലായതിന് ശേഷം ഭാര്യയും മകനും ബാങ്കിലെത്തിയതിന്‍റെ Read more about ബൻസാലും മകനും ആത്മഹത്യക്ക് മുമ്പ് കള്ളപ്പണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ട്.[…]

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

09:37 am 4/10/2016 കൊച്ചി: ഒക്ടോബർ മാസത്തിന്‍റെ ആരംഭത്തിൽ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 കുറഞ്ഞ് 23,120 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ 30 വെള്ളിയാഴ്ച 23,280 രൂപയായിരുന്നു പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2.47 ഡോളർ കൂടി 1,315.77 ഡോളറിലെത്തി.

സ്വാശ്രയ വിഷയത്തിൽ ഏഴാം ദിവസവും പ്രതിപക്ഷം നിയമസഭാ ബഹിഷ്കരിച്ചു

09:33 am 4/10/2016 തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിൽ ഏഴാം ദിവസവും പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്കരിച്ചു. പ്രതിപക്ഷ എം.എൽ.എമാരുടെ നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ചോദ്യോത്തവേള തുടങ്ങും മുമ്പേ സഭ ബഹിഷ്കരിച്ചത്. എം.എൽ.എമാർ നിരാഹാര സമരം തുടരുമ്പോൾ സഭയിൽ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. സ്വാശ്രയ പ്രശ്നം പരിഹരിക്കാനുള്ള ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പാവപ്പെട്ട കുട്ടികൾക്ക് ഫീസ് കുറച്ച് പഠന സൗകര്യം ഉറപ്പാക്കാമെന്ന് സ്വാശ്രയ Read more about സ്വാശ്രയ വിഷയത്തിൽ ഏഴാം ദിവസവും പ്രതിപക്ഷം നിയമസഭാ ബഹിഷ്കരിച്ചു[…]

ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന.

09:30 am 4/10/2016 ദോഹ: ആഗസ്റ്റ് മാസത്തില്‍ ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന. തൊട്ടുമുന്‍ മാസത്തെ (ജൂലൈ 2016) അപേക്ഷിച്ച് 30 ശതമാനത്തിന്‍െറ വര്‍ധനയുള്ളതായി വികസന ആസൂത്രണ കണക്കെടുപ്പ് മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വാതകോര്‍ജ്ജ വിപണിയില്‍ ആഗസ്റ്റ് മാസം അനുഭവപ്പെട്ട വില വര്‍ധനയും തുടര്‍ന്ന് കയറ്റുമതിയിലുണ്ടായ വര്‍ധനവുമാണ് വ്യാപാര മിച്ചം വര്‍ധിക്കാനിടയായത്. ജപ്പാന്‍, സൗത്ത് കൊറിയ, ഇന്ത്യ, യു.എ.ഇ, ചൈന എന്നിവയാണ് ഖത്തറിന്‍െറ പ്രധാന കയറ്റുമതി രാജ്യങ്ങളെങ്കില്‍, ആഗസ്റ്റ് മാസത്തെ ഇറക്കുമതി രാജ്യങ്ങള്‍ Read more about ഖത്തറിന്‍െറ വ്യാപാരമിച്ചത്തില്‍ 870 കോടി റിയാലിന്‍െറ വര്‍ധന.[…]

കൂള്‍പാഡ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു

09:29 am 4/10/2016 ദില്ലി: കൂള്‍പാഡ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 10,999 രൂപയാണ് ഫോണിന്‍റെ വില. ഒക്ടോബര്‍ 20 മുതല്‍ ഓപ്പണ്‍ സൈയിലിന് എത്തുന്ന ഫോണ്‍ ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും ഓണ്‍ലൈനില്‍ ലഭിക്കുക. 4010 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്‍റെ പ്രധാന പ്രത്യേകതയായി കമ്പനി പറയുന്നത്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 617 എസ്ഒസി പ്രോസസ്സറാണ് ഇതിനുള്ളത്. 4 ജിബിയാണ് റാം ശേഷി. 5.5 ഇഞ്ചാണ് സ്ക്രീന്‍ വലിപ്പം. പ്രോസസ്സര്‍ ശേഷി 1.5 ജിഗാഹെര്‍ട്സാണ്. ആന്‍ഡ്രോയ്ഡ് 6.0 ആണ് ഓപ്പറേറ്റിംഗ് Read more about കൂള്‍പാഡ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു[…]

ഇന്ന് ദേശീയ ആനദിനം.

09:27 am 4/10/2016 തൃശൂര്‍: ഇന്ന് ദേശീയ ആനദിനം. കേരളത്തില്‍ പക്ഷെ ആനദിനം സംബന്ധിച്ച് വനംവകുപ്പിന് പ്രത്യേക ധാരണയൊന്നുമില്ല. ജില്ലകളില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ദിനം ആചരിക്കുമെന്നാണ് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസ് അറിയിച്ചത്. എന്നാല്‍, ആചരണം സംബന്ധിച്ച് വനംവകുപ്പ് മാര്‍ഗരേഖയൊന്നും നല്‍കിയിട്ടില്ല. ഒക്ടോബര്‍ നാല് ദേശീയ ആനദിനമായി ആചരിക്കാന്‍ 2004ല്‍ കേന്ദ്ര എലിഫെന്‍റ് പ്രോജക്ട് ആണ് ഉത്തരവിട്ടത്. അതിന്‍െറ ഉദ്ഘാടനം പൂരത്തിന്‍െറ നാടെന്ന കേള്‍വിയുള്ള തൃശൂരിലാണ് നടത്തിയത്. 2005ല്‍ ദിനാചരണത്തിന് ഗുരുവായൂര്‍ ദേവസ്വം Read more about ഇന്ന് ദേശീയ ആനദിനം.[…]

ശെല്‍വരാഘവന്റെ സിനിമയില്‍ നായകനായി വിജയ്

09:25 am 4/10/2016 ഭൈരവ് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിജയ്‍യുടെ അടുത്ത ചിത്രം ശെല്‍‌വരാഘവന്റെ സംവിധാനത്തിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ശെല്‍വരാഘവന്‍ വിജയ്‍യോട് കഥ പറഞ്ഞുവെന്നും അദ്ദേഹത്തിന് ഇഷ്‍ടപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സും പ്രഭുദേവയുടെ ശിവജി പ്രൊഡക്ഷന്‍സും ചേര്‍ന്നായിരിക്കും സിനിമയുടെ നിര്‍മ്മാണം ഭൈരവ് സംവിധാനം ചെയ്യുന്നത് ഭരതന്‍ ആണ്. കീര്‍ത്തി സുരേഷും അപര്‍ണ വിനോദും ആണ് ഭൈരവിലെ നായികമാര്‍. ജഗപതി ബാബു വില്ലനായി അഭിനയിക്കുന്നു. ആര്‍ കെ സുരേഷ്, ഡാനിയന്‍ ബാലാജി, സതിഷ്, മിമി Read more about ശെല്‍വരാഘവന്റെ സിനിമയില്‍ നായകനായി വിജയ്[…]