കലക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ.
05:04 pm 28/11/2016 മലപ്പുറം: മലപ്പുറം കലക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. കരിം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് എൻ.െഎ.എ ഇവരെ പിടികൂടിയത്. ബേസ് മൂവ്മെൻറ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് ഇവർ. ദാവൂദ് സുലൈൻമാൻ, ഹക്കീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് എൻ.െഎ.എ അറിയിച്ചു. ഇവർക്ക് കൊല്ലം കലക്ട്രേറ്റ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണം സംഘം പറഞ്ഞു.