ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും.

08:10 am 22/1/2017 ചെന്നൈ: ജനകീയ പ്രക്ഷോഭത്തിനൊടുവിൽ ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും. അളങ്കനല്ലൂരിൽ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീർസെൽവം ഉദ്ഘാടനം ചെയ്യും. അതേസമയം ജെല്ലിക്കെട്ടിനായി നിയമനിർമ്മാണം ആവശ്യപ്പെട്ട് മറീന ബീച്ചിൽ ഉൾപ്പെടെ തമിഴ്നാട്ടിൽ പ്രക്ഷോഭം തുടരുകയാണ്. രാത്രി വൈകിയും മുഖ്യമന്ത്രി പനീർസെൽവം അളങ്കനല്ലൂരിൽ സമരക്കാരുമായി അനുനയ ചർച്ച നടത്തി. ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന വൻ ജനകീയമുന്നേറ്റത്തിനൊടുവിൽ ജല്ലിക്കട്ട് നിരോധനം നീക്കാനുള്ള ഓർഡിനൻസ് സംസ്ഥാനസർക്കാർ പുറത്തിറക്കിയെങ്കിലും ഇന്നലെ സമരത്തിന് അയവുണ്ടായില്ല. ആഹ്ളാദപ്രകടനങ്ങൾ നടന്നെങ്കിലും സ്ഥിരം നിയമനിർമ്മാണം Read more about ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും.[…]

ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 32 മരണം

8;08 am 22/1/2017 ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി 32 പേർ മരിച്ചു . ജഗ്ദൽപൂർ-ഭൂവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത് . വിജയനഗരത്തിൽ കുനേരു സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ട്രെയിന്‍റെ എഞ്ചിനും 7 കോച്ചുകളും മറിഞ്ഞു . 100ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ . രണ്ട് ജനറല്‍ കോച്ചുകളും രണ്ട് എസി കോച്ചുകളും രണ്ട് സ്ലീപ്പര്‍ കോച്ചുകളും പാളം തെറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഛത്തീസ് ഗ‍ഡിലെ ജഗദല്‍പൂരില്‍ നിന്നും Read more about ആന്ധ്രാപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 32 മരണം[…]

പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു.

04:37 pm 21/1/2017 തിരുവനന്തപുരം: പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് 23ന് 24 മണിക്കൂർ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കാൻ ഓൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. പുതിയ പമ്പുകൾക്കുള്ള എൻ.ഒ.സി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഏകജാലക സംവിധാനം ഉടൻ സ്യഷ്ടിക്കുക, 28.10.2014ൽ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് Read more about പെട്രോൾ പമ്പുടമകൾ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിൻവലിച്ചു.[…]

ലുധിയാനയിൽ ഒന്‍പത് വയസുകാരനെ കൊന്ന് മാംസം ഭക്ഷിച്ചു,

04:22 pm 21/1/2017 പഞ്ചാബ്: ലുധിയാനയില്‍ ഒമ്പത് വയസ്സുകാരനെ കൊന്ന് മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്ത പതിനാറുകാരന്‍ കസ്റ്റഡിയില്‍. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പഞ്ചാബിലെ ലുധിയാനയില്‍ ദുദ്രിയില്‍ ഒമ്പതുവയസ്സുള്ള ദീപു കുമാറിനെ പട്ടം പറത്താന്‍ നല്‍കാമെന്ന് പറഞ്ഞ് പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊന്നത്. പിടിയിലായ എട്ടാം ക്ലാസ്സുകാരന്റെ മാനസികാരോഗ്യ നില പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് മൃതദേഹം ആറ് കഷ്ണങ്ങളാക്കിയ മാസത്തിന്റെ കുറച്ച് ഭാഗം അകത്താക്കി, രക്തം കുടിച്ചു. ശരീരഭാഗങ്ങള്‍ Read more about ലുധിയാനയിൽ ഒന്‍പത് വയസുകാരനെ കൊന്ന് മാംസം ഭക്ഷിച്ചു,[…]

നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

04:21 pm 21/1/2017 കൊച്ചി: ഉതുപ്പ് വര്‍ഗീസ് ഉള്‍പ്പെട്ട കൊച്ചിയിലെ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ് അഡോള്‍ഫസാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസും ഭാര്യയും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്. കുവൈറ്റിലെ നഴ്‌സിങ് ജോലികള്‍ക്കായി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ് അഡോള്‍ഫസിന്റെ സഹായത്തോടെ വന്‍തുക വാങ്ങി നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് അയച്ചെന്നാണ് കേസ്. 19500 രൂപ വാങ്ങേണ്ടിടത്ത് പത്തൊന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപ വാങ്ങിയാണ് ഉതുപ്പ് വര്‍ഗീസും കൂട്ടരും ആളെക്കൊണ്ടുപോയത്. Read more about നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു[…]

പാകിസ്​താനിലെ ഷിറ്റ പ്രദേശത്ത്​ ശനിയാഴ്​ചയുണ്ടയ ബോംബ്​ സ്​ഫോടനത്തിൽ 18പേർ മരിച്ചു.

04:20 pm 21/1/2017 പെഷവാർ: പാകിസ്​താനിലെ ഷിറ്റ പ്രദേശത്ത്​ ശനിയാഴ്​ചയുണ്ടയ ബോംബ്​ സ്​ഫോടനത്തിൽ 18പേർ മരിച്ചു. 47 പേർക്ക്​ പരിക്കേറ്റു. കുറം ജില്ലയിൽ പനച്ചിനാർ സിറ്റിയിലെ തിരക്കേറിയ പച്ചക്കറി മാർക്കറ്റിലാണ്​ സ്​​േഫാടനം നടന്നത്​. സ്​ഫോടക വസ്​തുക്കൾ പച്ചക്കറി പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നെന്ന്​ മുതിർന്ന സർക്കാർ ഉദ്യോഗസ്​ഥൻ ഇക്രമുല്ലാഹ്​ ഖാൻ പറഞ്ഞു. 11 മൃതശരീരങ്ങളും ​40ഒാളം പരിക്കേറ്റവരും പനച്ചിനാർ ആശുപത്രിയിൽ എത്തിയതായി ആശുപത്രി അധികൃതർ സ്​ഥീരീകരിച്ചു. പാകിസ്​താൻ സൈന്യം സംഭവസ്​ഥലത്തെത്തി​. സൈന്യത്തി​െൻറ ഹെലികോപ്​റ്ററുകൾ ഉപയോഗിച്ച്​ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റി. Read more about പാകിസ്​താനിലെ ഷിറ്റ പ്രദേശത്ത്​ ശനിയാഴ്​ചയുണ്ടയ ബോംബ്​ സ്​ഫോടനത്തിൽ 18പേർ മരിച്ചു.[…]

നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു.

04:18 pm 21/1/2017 ന്യൂഡൽഹി: നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു. ഇന്ന്​ ഉച്ചക്ക്​ 2.30 ന്​ വാഗ അതിർത്തിയിൽവെച്ച്​ സൈനികനെ ഇന്ത്യക്ക്​ കൈമാറിയതായി പാക്​ വിദേശകാര്യ മന്ത്രാലയം പ്രസ്​താനവയിൽ അറിയിച്ചു. രാഷ്​ട്രീയ റൈഫിൾസിലൈ സൈനികനായ ബാബുലാലിനെ നിയന്ത്രണരേഖ കടന്നതിന്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പാകിസ്​താ​ൻ പിടികൂടിയത്​. നിയന്ത്രണ രേഖ മറികടന്ന്​ പാക്​ അധീന കശ്​മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന്​ സൈന്യം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇന്ത്യൻ സൈനികൻ പാക്​ പിടിയിലായെന്ന വാർത്തയും Read more about നിയന്ത്രണരേഖ മുറിച്ചുകടന്ന ഇന്ത്യൻ സൈനികൻ ചന്തു ബാബുലാലിനെ പാകിസ്​താൻ വിട്ടയച്ചു.[…]

ജമ്മു കശ്​മീരി ലെ രണ്ട്​ ജലവൈദ്യുത പദ്ധതികളുടെ നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ

04:14 pm 21/1/2017 ഇസ്​ലാമാബാദ്​: ജമ്മു കശ്​മീരി ലെ രണ്ട്​ ജലവൈദ്യുത പദ്ധതികളുടെ നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ. പാകിസ്​താൻ പാർലമെൻറിന്റെ രണ്ട്​ കമ്മിറ്റികൾ സംയുക്​തമായി പുറപ്പെടുവിച്ച പ്രസ്​താവനയിലാണ്​ ആവശ്യമുന്നയിച്ചത്​. ജല തർക്കം പരിഹരിക്കാനായി മധ്യസ്​ഥ കോടതി രൂപീകരിക്കാൻ തയാറാകണമെന്നും പാകിസ്​താൻ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ജല തർക്കങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ പാകിസ്​താൻ നാഷനൽ അസംബ്ലിയുടെ വിദേശകാര്യ, ജല വൈദ്യുത കമ്മിറ്റികൾ ഇന്നലെ ഇസ്​ലാമാബാദിൽ സംയുക്​ത യോഗം ചേർന്നിരുന്നു. ഡാമുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തി Read more about ജമ്മു കശ്​മീരി ലെ രണ്ട്​ ജലവൈദ്യുത പദ്ധതികളുടെ നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന്​ ഇന്ത്യയോട്​ പാകിസ്​താ​ൻ[…]

സെന്‍റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ വിവിധ സംസ്ഥാനങ്ങളിലായി 2945 പേരെ നിയമിക്കുന്നു.

11:49 am 21/1/2017 അര്‍ധസൈനിക വിഭാഗമായ സെന്‍റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ (സി.ആര്‍.പി.എഫ്) വിവിധ സംസ്ഥാനങ്ങളിലായി 2945 പേരെ നിയമിക്കുന്നു. കേരളത്തില്‍ 106 ഒഴിവാണ് ഉള്ളത്. കോണ്‍സ്റ്റബ്ള്‍ തസ്തികയിലാണ് നിയമനം നടത്തുന്നത്. ഡ്രൈവര്‍ (40), എം.എം.വി- ഫിറ്റര്‍ (13), ബഗ്ളര്‍ (ഏഴ്), ടെയ്ലര്‍ (അഞ്ച്), കോബ്ളര്‍ (രണ്ട്), ഗാര്‍ഡനര്‍ (ഒന്ന്), പെയ്ന്‍റര്‍ (രണ്ട്), കാര്‍പെന്‍റര്‍ (ഒന്ന്), കുക്ക് (14), വാട്ടര്‍ കാരിയര്‍ (ആറ്), വാഷര്‍മാന്‍ (രണ്ട്), സഫായ് (അഞ്ച്), ബാര്‍ബര്‍ (നാല്), കുക്ക്-സ്ത്രീകള്‍ (ഒന്ന്), വാട്ടര്‍ കാരിയര്‍-സ്ത്രീകള്‍ Read more about സെന്‍റര്‍ റിസര്‍വ് പൊലീസ് ഫോഴ്സില്‍ വിവിധ സംസ്ഥാനങ്ങളിലായി 2945 പേരെ നിയമിക്കുന്നു.[…]

ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി.

11:44 am 21/1/2017 ദുബൈ: ഒന്നരക്കോടിയോളം രൂപ സമ്മാനമായി നല്‍കുന്ന ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി. പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇത്യോപ്യന്‍ താരങ്ങള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കൈക്കലാക്കി. പുതിയ കോഴ്സ് റെക്കോഡോടെ തമിറാത്ത് ടോള പുരുഷവിഭാഗം ചാമ്പ്യനായപ്പോള്‍ വോക്നെഷ് ദെഗേഫക്കാണ് വനിതാ കിരീടം. രണ്ടുലക്ഷം ഡോളര്‍ വീതമാണ് സമ്മാനത്തുക. മാരത്തണില്‍ ദെഗേഫയുടെ അരങ്ങേറ്റ മല്‍സരമായിരുന്നു ദുബൈയിലേത്. റിയോ ഒളിമ്പിക്സില്‍ 10,000 മീറ്ററിലെ വെങ്കല മെഡല്‍ ജേതാവാണ് പുരുഷ ചാമ്പ്യനായ ടോള. രണ്ടു മണിക്കൂര്‍ Read more about ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി.[…]