2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ തീരുമാനം
06:20 pm 18/1/2017 തിരുവനന്തപുരം: 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ മന്ത്രിസഭ യോഗ തീരുമാനം. സമയബന്ധിതമായി പദ്ധതി നടപ്പാക്കും. ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പരയെത്തുടര്‍ന്നാണ് മന്ത്രിസഭ യോഗ തീരുമാനം. 2012ലാണ് റീസര്‍വേ നിര്‍ത്തലാക്കിയത്. 2012 ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരം 30.10.2012 ല്‍ പുറപ്പെടുവിച്ച റവന്യൂ ഉത്തരവു പ്രകാരമാണ് സംസ്ഥാനത്തെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്‌ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തിയത്. ഇതില്‍ മാറ്റം വരുത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. Read more about 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ തീരുമാനം[…]










