ഐപ്പ് കുര്യാക്കോസ് ന്യൂയോര്‍ക്കില്‍ നിര്യതനായി

08:34 pm 22/2/2017 – റോയ് മണ്ണൂര്‍ ന്യൂ യോര്‍ക്ക് : കുമരകം മുട്ടത്തുവാക്കള്‍ പരേതനായ എം.ഐ കുര്യാക്കോസിന്റെയും ശോശാമ്മ കുര്യാക്കോസിന്റെയും മകന്‍ ഐപ്പ് കുര്യാക്കോസ് (രാജന്‍ ) 62 വയസ്സ് 2017 ഫെബ്രുവരി 21 ന് ന്യൂയോര്‍ക്കില്‍ നിര്യാതനായി. പരേതന്‍ കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് യാക്കോബായ പള്ളി ഇടവ അംഗമാണ് . സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 ന് വെള്ളി രാവിലെ 9 ന് ന്യൂയോര്‍ക്കിലെ മാസപിക്യുവയിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് Read more about ഐപ്പ് കുര്യാക്കോസ് ന്യൂയോര്‍ക്കില്‍ നിര്യതനായി[…]

തന്റെ പേര്​ വലിച്ചിഴച്ചതിൽ വല്ലാത്ത വേദനയുണ്ടെന്ന്​ : സിദ്ധാർഥ്​ ഭരതൻ

05:55 pm 22/2/2017 കോഴിക്കോട്​: നടിയെ തട്ടികൊണ്ട്​ പോയ സംഭവുമായി ബന്ധപ്പെടുത്തി തന്റെ പേര്​ വലിച്ചിഴച്ചതിൽ വല്ലാത്ത വേദനയുണ്ടെന്ന്​ നടനും സംവിധായകനുമായ സിദ്ധാർഥ്​ ഭരതൻ. ഇത്തരത്തിൽ വ്യാജ വാർത്ത വന്നതി​െൻറ ആഘാതത്തിൽ നിന്ന്​ ഇനിയും മുക്​തമായിട്ടില്ല. പിന്നീട്​ വിശദമായ പ്രതികരണം നടത്തുമെന്ന്​ ഒരു ഒാൺലൈൻ ​മാധ്യമത്തിന്​​ നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ്​ ഭരതൻ പറഞ്ഞു. നടിയെ തട്ടികൊണ്ട്​ പോയ സംഭവത്തിലെ പ്രതികളിലൊരാളെ യുവ നട​െൻറ കാക്കാനാ​െട്ട ഫ്ലാറ്റിൽ നിന്ന്​ അറസ്​റ്റ്​ ചെയ്​തതായുള്ള വാർത്തകൾ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രതികരണവുമായി Read more about തന്റെ പേര്​ വലിച്ചിഴച്ചതിൽ വല്ലാത്ത വേദനയുണ്ടെന്ന്​ : സിദ്ധാർഥ്​ ഭരതൻ[…]

ഇന്ത്യൻ ഐ.ടി യെ അമേരിക്ക തള്ളിയെങ്കിലും യൂറോപ്പ് സ്വീകരിക്കുന്നു.

05:50 pm 22/2/2017 ബ്രസൽസ്​​: എച്ച്​–1ബി വിസയുടെ കാര്യത്തിലുൾപ്പടെ ഇന്ത്യൻ ഐ.ടി മേഖലക്ക്​ തിരിച്ചടിയായേക്കാവുന്ന നടപടികളുമായി അമേരിക്ക മുന്നോട്ട്​ പോവുമ്പോഴും രാജ്യത്തിന്​​ അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ്​ യൂറോപ്പ്​. കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ തയാറാണെന്നാണ്​ യൂറോപ്യൻ യൂണിയൻ അറിയിച്ചു. അമേരിക്കൻ പ്രസിഡൻറ്​ ​ഡോണാൾഡ്​ ട്രംപി​െൻറ നയം യൂറോപ്പിനും തിരിച്ചടിയാണ്​. എങ്കിലും കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ യൂറോപ്പിന്​ കഴിയും. വിദഗ്​ധരായ ​െഎ.ടി പ്രൊഫഷണലുകളാണ്​ ഇന്ത്യയിലുള്ളതെന്നു ഇ.യു പ്രതിനിധി ഡേവിഡ്​ മക്​ലിസ്​റ്റർ പറഞ്ഞു. നേരത്തെ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ Read more about ഇന്ത്യൻ ഐ.ടി യെ അമേരിക്ക തള്ളിയെങ്കിലും യൂറോപ്പ് സ്വീകരിക്കുന്നു.[…]

പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

05:39 pm 22/2/2017 തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈന്‍ യൂണിറ്റുകള്‍ പുനസംഘടിപ്പിച്ച് ഏഴ് ഡിസൈന്‍ യൂണിറ്റുകള്‍ രൂപീകരിക്കും. എറണാകുളത്തും കോഴിക്കോടും രണ്ട് പുതിയ മേഖലാ ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരുടെ 18 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും. ജീവനക്കാരെ പുനര്‍വിന്യസിച്ചു കൊണ്ടു തിരുവനന്തപുരത്ത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ക്വളിറ്റി Read more about പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.[…]

വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ

05:37 pm 22/2/2017 മുംബൈ: സൗജന്യ സേവനങ്ങൾ റിലയൻസ്​ ജിയോ തുടരുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ. എയർടെല്ലാണ് പുതിയ ഒാഫറുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്​.​ 100 രൂപക്ക്​ ഒരു മാസത്തേക്ക്​ 10 ജിബി ഡാറ്റ നൽകുമെന്നാണ്​ എയർടെൽ അറിയിച്ചിരിക്കുന്നത്​. എയർടെല്ലി​െൻറ പോസ്​റ്റ്​പെയ്​ഡ്​​ ഉപഭോക്​താകൾക്കാണ്​ ഒാഫർ ലഭ്യമാകുക. നിലവിൽ 500 രൂപക്ക്​ 3 ജിബി ഡാറ്റയാണ്​ എയർടെൽ നൽകുന്നത്​. ഇതിനൊപ്പം 100 രൂപ കൂടി നൽകിയാൽ 13 ജിബി ഡാറ്റ Read more about വിപണിയിൽ പിടിച്ച്​ നിൽക്കാനുള്ള പുതു തന്ത്രങ്ങളുമായി മറ്റ്​ മൊബൈൽ സേവനദാതാക്കൾ[…]

നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

05:21 pm 22/2/2017 തിരുവനന്തപുരം: കൊച്ചിയിലെ സംഭവം വളരെയേറെ ഗൗരവമേറിയതാണ്. സംഭവമുണ്ടായപ്പോൾ തന്നെ പോലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട ആളുകളിൽ പ്രധാന പ്രതികൾ ഒഴികയുള്ളവരെല്ലാം പിടിയിലായിട്ടുണ്ട്. പ്രധാന പ്രതികളെ പിടികൂടാൻ കഴിയുമെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. അവരെ അറസ്റ്റ് ചെയ്ത ശേഷം കൂടുതൽ നടപികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരേ ഉയർന്ന ആരോപണങ്ങൾ തള്ളിയ മുഖ്യമന്ത്രി നമ്മുടെ നാട്ടിൽ എന്തും വിളിച്ചുപറയാൻ ലൈസൻസുള്ള ചിലരുണ്ടെന്ന് പരിഹസിച്ചു. സംസ്ഥാനത്ത് വിജിലൻസ് രാജാണോ Read more about നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി[…]

തെലങ്കാനയിൽ യാ​ത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന്​ തീപിടിച്ചു.

12;15 pm 22/2/2017 ഹൈദരാബാദ്​: തെലങ്കാനയിൽ യാ​ത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന്​ തീപിടിച്ചു. ബസിലെ 30 യാത്രികരും തലനാരിഴക്ക്​ രക്ഷ​െപ്പട്ടു. ​േഷാർട്ട്​ സർക്യൂട്ടാണ്​ തീപിടുത്തത്തിനിടയാക്കി​യതെന്ന്​ കരുതുന്നു. ഹൈദരാബാദിൽ നിന്ന്​ 50 കിലോമീറ്റർ അകലെ അലയറിൽ കഴിഞ്ഞ ദിവസമാണ്​ സംഭവം. ഹൈദരാബാദിൽ നിന്ന്​ വാറംഗലിലേക്ക്​ പോവുകയയായിരുന്ന തെലങ്കാന സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ബസിനാണ്​ തീപിടിച്ചത്​. യാത്രക്കി​െട എഞ്ചിനിലുണ്ടായ തീ​െപ്പാരി ഡ്രൈവറു​െട ശ്രദ്ധയിൽ പെട്ടു. ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ബസ്​ പൂർണമായും Read more about തെലങ്കാനയിൽ യാ​ത്രക്കാരുമായി പോകുന്ന ലക്ഷ്വറി ബസിന്​ തീപിടിച്ചു.[…]

1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി .

12:13 pm 22/2/2017 ന്യൂഡൽഹി: 1000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ 1000 രൂപ നോട്ട് ഉടൻ പുറത്തിറങ്ങുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. റിസര്‍വ് ബാങ്ക് നോട്ട് അച്ചടിയും തുടങ്ങിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. 2016 നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഇതിനകം 15.44 ലക്ഷം കോടി രൂപയുടെ 2000, 500 രൂപ നോട്ടുകള്‍ ആർ.ബി.ഐ ഇറക്കിയിട്ടുണ്ട്.

കോഴിക്കോട് മിഠായിത്തെരുവിൽ വീണ്ടും തീപിടുത്തം.

12:12 pm 22/2/2017 കോഴിക്കോട്: മിഠായിത്തെരുവിൽ വീണ്ടും തീപിടുത്തം. രാധാ തീയറ്ററിന് അടുത്തുള്ള തുണിക്കടയ്ക്കാണ് തീപിടിച്ചത്. തീപടർന്നു സമീപത്തുള്ള അഞ്ച് കടകളിലേക്ക് വ്യാപിച്ചു. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തൃശൂർ പൂരത്തിന് വെടിക്കെട്ടുൾപ്പെടെയുളളവ മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി.

12:07 pm 22/2/2017 തിരുവനന്തപുരം: തൃശൂർ പൂരത്തിന് വെടിക്കെട്ടുൾപ്പെടെയുളളവ മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി. തൃശൂർ പൂരത്തിൽ ആചാരങ്ങൾ മുടങ്ങില്ല. വെടിക്കെട്ട് ഉൾപ്പെടെയുളളവയ്ക്കു മുടക്കമുണ്ടാകില്ല. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങൾ കേന്ദ്രത്തെ അറിയിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ നാളെ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചിരുന്നു. ഹർത്താൽ ആഹ്വാനത്തെതുടർന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രതിഷേധക്കാരുമായി ചർച്ച Read more about തൃശൂർ പൂരത്തിന് വെടിക്കെട്ടുൾപ്പെടെയുളളവ മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി.[…]