അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി.

09:44 am 29/3/2017 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. ദുര്‍ബലരായ ബൊളീവിയയാണ് എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയെ അട്ടിമറിച്ചത്. യുവാന്‍ കാര്‍ലോസും, മാര്‍സെല്ലോ മൊറേനോയുമാണ് ബൊളീവിയയുടെ സ്‌കോറര്‍മാര്‍. മെസ്സി, മഷിരാനോ, ഹിഗ്വൈന്‍ തുടങ്ങി അഞ്ചു മുന്‍നിര താങ്ങളില്ലാതെയായിരുന്നു അര്‍ജന്റീന ഇറങ്ങിയത്. ചിലിക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നേരിട്ട സസ്‌പെന്‍ഷനെ തുടര്‍ന്നാണ് മെസ്സിക്ക് മത്സരം നഷ്ടമായത്. തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത സാധ്യതകള്‍ വീണ്ടും പ്രതിസന്ധിയിലായി. 14 കളികളില്‍ 22 പോയിന്റ് മാത്രമുള്ള Read more about അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി.[…]

ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി ദേശീ യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു

09:43 am 29/3/2017 അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നുശേ​​​ഷം ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി ദേശീ യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു. ഗു​​​ജ​​​റാ​​​ത്തി​​​ലെ നാ​​​രാ​​​ൻ​​​പു​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​ണു ഷാ. ​​​വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് അ​​​മി​​​ത് ഷാ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന​​​ത്. നി​​​യ​​​മ​​​പ്ര​​​കാ​​​രം ആ​​​റു മാ​​​സം മാ​​​ത്ര​​​മാ​​​ണ് ഒ​​​രു എം​​​എ​​​ൽ​​​എ​​​യ്ക്ക് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കാ​​​നാ​​​വൂ. എ​​​ന്നാ​​​ൽ, വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണം ബോ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി എ​​​ടു​​​ക്കാ​​​നാ​​​വു​​​മെ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ഡി.​​​എം. പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു. അ​​​മി​​​ത് ഷാ ​​​അ​​​നു​​​വാ​​​ദം വാ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​​ണു ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​ട്ടേ​​​ൽ Read more about ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ജെ​​​പി ദേശീ യ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു[…]

രണ്ടാമൂഴത്തിൽ ഭീഷ്മരായി അമിതാബച്ചൻ

O9:37 am 29/3/ 2017 മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ മോഹന്‍ലാല്‍ ഭീമനായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. സിനിമയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീഷ്മരെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുക. ഇക്കാര്യം സംവിധായകന്‍ ശ്രീകുമാര്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഐശ്വര്യാ റായി സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശ്രീകുമാര്‍ തള്ളി. അഭിനേതാക്കളുടെ Read more about രണ്ടാമൂഴത്തിൽ ഭീഷ്മരായി അമിതാബച്ചൻ[…]

കാറപകടത്തിൽ രണ്ടു പേർ മരിച്ചു.

09:34am 29/3/2017 ന്യൂഡൽഹി: ഡൽഹിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. ഡൽഹിയിലെ മുകുന്ദ്പുർ ഫ്ലൈഓവറിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ‌ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. മന്ദവാലിയിൽ നിന്ന് ജഹാംഗിർ പൂരിലേക്കുള്ള യാത്രാമധ്യേയാണ് യുപി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അങ്കിത് ഗുപ്ത, ന‍യൻ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് സൂചന. നാലുപേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് Read more about കാറപകടത്തിൽ രണ്ടു പേർ മരിച്ചു.[…]

വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി

09:31 am 29/3/2017 തൃശൂര്‍ പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. മന്ത്രി വി എസ് സുനില്‍ കുമാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഉറപ്പ് നല്‍കിയത്. മറ്റ് പൂരങ്ങള്‍ക്കുള്ള നിയന്ത്രണത്തില്‍ നിന്ന് തൃശൂര്‍ പൂരത്തെ ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. ഇക്കാര്യം പരിഗണിക്കുമെന്നും തൃശൂര്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മൂന്ന് ദിവസത്തിനകം പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി വീണ്ടും Read more about വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തേത് പോലെ നിയമപരമായി നടത്താനുള്ള അനുമതി നല്‍കുമെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി[…]

ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതികള്‍ക്കെതിരെയും ട്രംപ്

09:30 am 29/3/2017 ബരാക് ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതികളില്‍ കത്തിവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരിസ്ഥിതി സംരക്ഷണത്തിനായി ഒബാമ കൊണ്ടുവന്ന പദ്ധതിയിലെ ആറോളം നിബന്ധനകള്‍ പ്രസിഡന്റിന്റെ പരമാധികാരം ഉപയോഗിച്ച് ട്രംപ് റദ്ദാക്കി. അലാസ്‌ക തീരത്ത് എണ്ണബവാതക ഖനനത്തിന് ഏര്‍പ്പെടുത്തിയ വിലക്കടക്കമുള്ള നിബന്ധനകളാണ് ട്രംപ് റദ്ദാക്കിയത്. ഒബാമയുടെ ഖനി വിരോധത്തിനും തൊഴില്‍ അവസരങ്ങള്‍ കുറക്കുന്ന നയങ്ങള്‍ക്കാണ് ഇതോടെ അവസാനമായെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനത്തെ പുകഴ്ത്തി നിരവധി വ്യവസായികള്‍ രംഗത്തെത്തി. എന്നാല്‍ പരിസ്ഥിതി സ്‌നേഹികള്‍ അടക്കമുള്ളവര്‍പ്രതിഷേധത്തിലാണ്. Read more about ഒബാമയുടെ കാലാവസ്ഥ വ്യതിയാന പദ്ധതികള്‍ക്കെതിരെയും ട്രംപ്[…]

ഐ.എന്‍.എ.ഐ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാര്‍ഡ് ദാനം നടത്തുന്നു

09:27 am 29/3/2017 – ഷിജി അലക്‌സ് ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് ഈവര്‍ഷത്തെ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലുള്ള നഴ്‌സുമാരേയും, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളേയും അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2017 ഏപ്രില്‍ 15 ആണ്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഏപ്രില്‍ 30-നു ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു നടക്കുന്ന നഴ്‌സിംഗ് ദിനാഘോഷത്തില്‍ വച്ചു പുരസ്കാരം നല്‍കുന്നതാണ്. ബെസ്റ്റ് ക്ലിനിക്കല്‍ നഴ്‌സ്, ബെസ്റ്റ് അഡ്വാന്‍സ് പ്രാക്ടീസ് നഴ്‌സ്, ബെസ്റ്റ് നഴ്‌സ് Read more about ഐ.എന്‍.എ.ഐ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാര്‍ഡ് ദാനം നടത്തുന്നു[…]

സ്വപ്ന സാക്ഷാത്കാരമായി മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം സമര്‍പ്പിക്കപ്പെട്ടു

09:25 am 29/3/2017 ന്യൂയോര്‍ക്ക്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പ്രാര്‍ത്ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയം ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ കൂദാശ ചെയ്യപ്പെട്ടു. 2017 മാര്‍ച്ച് 25 ന് പരിശുദ്ധ കന്യകമറിയത്തിന്റെ വചനിപ്പ് തിരുനാളില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, കൂടാതെ വിവിധ റീത്തുകളിലെയും രൂപതകളിലേയും നിരവധി മെത്രാപ്പോലീത്താമാരുടെയും ധാരാളം വൈദികരുടെയും അമേരിക്കയിലെയും കാനഡയിലെയും വിവിധ Read more about സ്വപ്ന സാക്ഷാത്കാരമായി മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം സമര്‍പ്പിക്കപ്പെട്ടു[…]

താലിബാൻ ഭീകരൻ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു

09:24 am 29/3/2017 കാബൂൾ: താലിബാൻ ഭീകരൻ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു. താലിബാൻ നേതാവ് നസീർ അഹമ്മദാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ ലഖ്മാൻ പ്രവിശ്യയിലാണ് സംഭവം. നാളുകളായി സംഘടനയുടെ ഭാഗമായ ഇയാൾ അടുത്തിടെ വിവിധയിടങ്ങളിൽ നടന്ന ബോംബ് സ്ഫോടനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. രണ്ടു മാസത്തിനിടെ ഇയാളെ പിടികൂടാൻ ഒന്നിലേറെ തവണ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.

മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം ഏകദിന സമ്മേളനം ഡിട്രോയിറ്റില്‍

09:22 am 29/3/2017 – അലന്‍ ചെന്നിത്തല ഡിട്രോയിറ്റ്: സുവിശേഷ സേവികാ സംഘം നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ മിഡ്‌വെസ്റ്റ് റീജിയണല്‍ ഏകദിന സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു ഏപ്രില്‍ ഒന്നാംതീയതി ശനിയാഴ്ച നടത്തപ്പെടും. മാര്‍ത്തോമാ സുവിശേഷ സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ പഠന സമ്മേളനത്തിന് നേതൃത്വം നല്‍കും. സേവികാസംഘം മിഡ്‌വെസ്റ്റ് റീജണല്‍ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, റീജണല്‍ സെക്രട്ടറി സൂസന്‍ ജി. ഫിലിപ്പ്, ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. Read more about മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം ഏകദിന സമ്മേളനം ഡിട്രോയിറ്റില്‍[…]