മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ -ഓടിമറയുന്ന ഓര്‍മ്മകള്‍

07:52 am 16/3/2017 – മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഫെബ്രുരി സമ്മേളനം 12-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ഷിജു ജോര്‍ജ് തച്ചനാലില്‍ന്റെ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’ എന്ന കഥാസമാഹാരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം Read more about മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ -ഓടിമറയുന്ന ഓര്‍മ്മകള്‍[…]

സ്റ്റാഫ് നഴ്‌സിന് സയന്‍സ് യോഗ്യത: നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി

07:50 am 16/3/2017 തിരുവനന്തപുരം: സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കു പിഎസ്സി നിയമനത്തിന് അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവിനു സയന്‍സ് വിഷയം പഠിച്ചിരിക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌പെഷല്‍ റൂള്‍സില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു സയന്‍സ് പഠനം കേരളത്തിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിനു നിര്‍ബന്ധമായിരുന്നു. രോഗികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയെന്ന പേരിലാണ് ഇങ്ങനെ നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, 2010 മുതല്‍ ജനറല്‍ നഴ്‌സിംഗ് പഠനത്തിനു പ്ലസ് ടുവിനു Read more about സ്റ്റാഫ് നഴ്‌സിന് സയന്‍സ് യോഗ്യത: നിയമഭേദഗതി കൊണ്ടുവരുമെന്നു മുഖ്യമന്ത്രി[…]

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

07:49 am16/3/2017 ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം റിയാല്‍(ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ സ്വദേശി ഒറ്റപ്പിലാവുള്ളത്തില്‍ അബ്ദുള്ളയ്ക്കാണ് ഖത്തര്‍ സുപ്രീം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്. ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുള്ളയ്ക്ക് 2014 മേയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. അപകടത്തില്‍ മാരകമായി പരിക്കേറ്റ അബ്ദുള്ളക്ക് ബോധം നഷ്ടപ്പെടുകയും രണ്ടുവര്‍ഷത്തോളം ആശുപത്രിയില്‍ Read more about വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി[…]

ജെയിംസ് ബോണ്ട് തിരിച്ചെത്തുന്നു

07:48 am 16/3/2017 ലോക സിനിമയിലെ ഇതിഹാസ നായകന്‍ ജെയിംസ് ബോണ്ട് വീണ്ടുെത്തുന്നു. മുന്‍ ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ നീല്‍ പുര്‍വ്വിയും റോബര്‍ട്ട് വെയ്ഡും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. ഇതിനായി തിരക്കിട്ടുള്ള തിരക്കഥാ രചനയിലാണത്രേ ഇരുവരും. ബോണ്ട് വേഷത്തില്‍ ശ്രദ്ധേയനായ ഡാനിയേല്‍ ക്രെയ്ഗ് തന്നെയാണോ ഇത്തവണയും ബോണ്ടാവുക എന്നതിനെപ്പറ്റി ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ല. തിരക്കഥാകൃത്തുക്കള്‍ തന്നെ ഈ ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിക്കുമെന്ന ഒരു ഗോസിപ്പും ഉയര്‍ന്നു വരുന്നുണ്ട്. കാരണം കഴിഞ്ഞ രണ്ടു ബോണ്ട് ചിത്രങ്ങളുടെയും സംവിധായകന്‍ Read more about ജെയിംസ് ബോണ്ട് തിരിച്ചെത്തുന്നു[…]

കനത്ത മഞ്ഞ്: അമേരിക്കയിലെ 4 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

07:46 am 16/3/2017 വാഷിങ്ടന്‍: യുഎസിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ കൊടുങ്കാറ്റും മഞ്ഞുമഴയും. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, പെന്‍സില്‍വാനിയ, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കിഴക്കന്‍ പെന്‍സില്‍വാനിയ മുതല്‍ തെക്കു പടിഞ്ഞാറന്‍ മെയ്ന്‍ വരെയുള്ള സ്ഥലങ്ങളില്‍ യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് ഹിമവാതത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വെള്ളിയാഴ്ചത്തേക്കു നീട്ടിവച്ചു. Read more about കനത്ത മഞ്ഞ്: അമേരിക്കയിലെ 4 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ[…]

കെസിഎസ് വിമന്‍സ് ഫോറം വനിതാദിനം ആചരിച്ചു

07:46 am 16/3/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ വിമന്‍സ് ഫോറം ആദ്യമായി ആഗോള വനിതാദിനാചരണം നടത്തി. വിമന്‍സ് ഫോറം പ്രസിഡന്‍റ് ജിജി നെല്ലാമറ്റം വനിതാദിന സന്ദേശം നല്‍കി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ഡോ. എമിലി ചാക്കോ പൂവത്തുങ്കല്‍ ക്ലാസെടുത്തു. യോഗ ക്ലാസിന് ജോസ്മി ഇടുക്കുതറ നേതൃത്വം നല്‍കി. ലൂസി കണിയാലി, ജെന്നി തണ്ണിക്കരി, മിഷാല്‍ ഇടുക്കുതറ എന്നിവര്‍ കുക്കറി ഷോ നടത്തി. തുടര്‍ന്നു വിവിധ മത്സരങ്ങളും നടന്നു. വിമന്‍സ് ഫോറം Read more about കെസിഎസ് വിമന്‍സ് ഫോറം വനിതാദിനം ആചരിച്ചു[…]

റാന്നി സ്വദേശി അജു അമേരിക്കയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

08:45 am 16/3/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: റാന്നി വാഴക്കാലയില്‍ മാത്യൂവിന്റെ (സെന്റ് തോമസ് കോളേജ്, റാന്നി) മകന്‍ അജു മാത്യൂ (40) വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അമേരിക്കയിലെ അരിസോണയില്‍ വെച്ച് നടന്ന വാഹനപകടത്തില്‍ മരണമടഞ്ഞു. കാനഡയിലെ ലണ്ടനിലാണ് അജു കുടുംബസമേമതം താമസിക്കുന്നത്. ഭാര്യ ഫ്രെന്‍സി പുന്നൂസ് കല്ലിശ്ശേരി മഴുക്കീര്‍ പള്ളത്ത് കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്

ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ സാമ്പത്തിക വിജ്ഞാന സെമിനാര്‍ ശ്രദ്ധേയമായി

07:44 am 16/3/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട സാമ്പത്തിക സെമിനര്‍ വിജ്ഞാനപ്രദമായി. റിട്ടയര്‍മെന്റിനു തയാറെടുക്കുന്നവര്‍ക്കും, റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും സമഗ്രമായ സാമ്പത്തിക ആസൂത്രണം സാധ്യമാക്കത്തക്കവിധത്തില്‍ നടത്തപ്പെട്ട ബോധവത്കരണ പരിപാടിയില്‍ നിരവധി വ്യക്തികള്‍ പങ്കെടുത്തു. തന്റെ പ്രഭാഷണങ്ങളില്‍ക്കൂടി മാധ്യമ ശ്രദ്ധയാകര്‍ഷിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധ റോസ്‌മേരി കാല്‍ഗ്യൂറി ക്ലാസുകള്‍ നയിച്ചു. നികുതി ഘടന, വിവിധ പെന്‍ഷന്‍ Read more about ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ സാമ്പത്തിക വിജ്ഞാന സെമിനാര്‍ ശ്രദ്ധേയമായി[…]

ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ.

06:05 PM 15/3/2017 കൊൽകത്ത: അനുവാദമില്ലാതെ തോളില്‍ കൈയ്യിട്ട് ഫോട്ടെയെടുക്കാൻ ശ്രമിച്ച ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ. താരങ്ങളുടെ സ്വാകാര്യത ആരാധകര്‍ മാനിക്കണമെന്നും നടിമാർ പൊതു സ്വത്തല്ലെന്നും അവർ പ്രതികരിച്ചു. വിദ്യാബാലന്‍റെ പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിക്കൊപ്പം കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ആരാധകൻ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. എന്നാല്‍ ഇത് വിലക്കിയതോടെ ആയാള്‍ കൈ എടുത്തുമാറ്റി. വീണ്ടും വിദ്യയോട് ചേര്‍ന്നുനിന്ന് സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് ആരാധകന്‍റെ കൈ വീണ്ടും വിദ്യയുടെ തോളില്‍ Read more about ആരാധകന് നേരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി വിദ്യാബാലൻ.[…]

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

06:05 Pm 15/3/2017 മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​സ്‌​ലി ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ.​അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഇ. ​അ​ഹ​മ്മ​ദ് ജ​യി​ച്ച മ​ല​പ്പു​റ​ത്ത് തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പാ​ർ​ട്ടി നി​യോ​ഗി​ക്കു​ന്ന​ത്. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പോ​യാ​ലും കു​ഞ്ഞാ​ലി​ക്കു​ട്ടി യു​ഡി​എ​ഫ് നേ​തൃ​ത്വ​സ്ഥാ​ന​ത്തു​ണ്ടാ​കു​മെ​ന്ന് പാ​ണ​ക്കാ​ട് ശി​ഹാ​ബ് ത​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​വി​ലെ പാ​ണ​ക്കാ​ട് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക Read more about പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.[…]