ദുബായ് മീഡിയ സിറ്റി ടവറിൽ തീപിടുത്തം.

08:25 am 16/3/2017 ദുബായ്: ദുബായ് മീഡിയ സിറ്റി ടവറിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു തീപിടുത്തമുണ്ടായത്. ടവറിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ ആളപയമുണ്ടായിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ തീപിടുത്തമുണ്ടായതിനെ തുടർന്നു ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. നേരിയ തീപിടുത്തമാണ് ഉണ്ടായതെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു.

08:06 am 16/3/2017 പാരീസ്: ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു. അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദിന്‍റെ പരിഗണനയിലാണെന്ന് ഭരണകൂടവൃത്തങ്ങൾ വ്യക്തമാക്കി. പാരീസിലും സമീപ പ്രദേശങ്ങളിലും 2015 നവംബർ 13ന് നടന്ന തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണങ്ങളിൽ ഏഴ് ഭീകരവാദികളുൾപ്പെടെ 137 പേർ കൊല്ലപ്പെടുകയും 368 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 100ലേറെപ്പേർക്ക് ഗുരുതര പരിക്കുകളാണ് ഏറ്റത്. നീതിന്യായവകുപ്പ് മന്ത്രി ജീൻ ജാക്വസ് ഉർവോസാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read more about ഫ്രാൻസിൽ 14മാസത്തോളമായി തുടരുന്ന അടിയന്തരാവസ്ഥയ്ക്ക് അവസാനമാകുന്നു.[…]

ഇറാക്കിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.

8:04 am 16/3/2017 മൊസൂൾ: ഇറാക്കിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാക്കിലെ തിക്രിത് നഗരത്തിലാണ് സംഭവം. തിക്രിതിലെ അൽഅതാബ് തെരുവിലെ മെഡിക്കൽ ക്ലിനിക്കുകളുടെ മുന്നിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച തിക്രിത്തിനു സമീപം നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. –

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയ്ക്ക് പുതു നേതൃത്വം

08:03 am 16/3/2017 ഷിക്കാഗോ: ഷിക്കാഗോയിലുള്ള പതിനഞ്ച് പള്ളികളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിനു പുതിയ നേതൃത്വം നിലവില്‍ വന്നു. പുതിയ പ്രസിഡന്റായി റവ. ഏബ്രഹാം സ്കറിയ (ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്), വൈസ് പ്രസിഡന്റായി റവ മാത്യൂസ് ജോര്‍ജ് (സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), സെക്രട്ടറിയായി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി അറ്റോര്‍ണി ടീനാ തോമസ് നെടുവാമ്പുഴ, ട്രഷററായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫോറം ചെയര്‍മാനായി റവ Read more about എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയ്ക്ക് പുതു നേതൃത്വം[…]

ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

08:01 am 16/3/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​യിം​സി​ൽ ന​ട​ത്തി​യ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ഭാ​ഗ​ത്ത് മു​റി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നു​മാ​യി​ല്ലെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം പ​റ‍​യു​ന്നു. ജെ​എ​ൻ​യു സെ​ന്‍റ​ർ ഫോ​ർ ഹി​സ്റ്റോ​റി​ക്ക​ൽ സ്റ്റ​ഡീ​സ് എം​ഫി​ൽ വി​ദ്യാ​ർ​ഥി മു​ത്തു കൃ​ഷ്ണ​നെ​യാ​ണ് (28) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​മിഴ്നാ​ട് സ്വ​ദേ​ശി​യാ​ണ് മു​ത്തു. തി​ങ്ക​ളാ​ഴ്ച സൗ​ത്ത് ഡ​ൽ​ഹി മു​നി​ർ‌​ക​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. Read more about ദ​ളി​ത് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.[…]

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു

08:00 am 16/3/2017 ന്യൂയോര്‍ക്ക്: പഞ്ചാബില്‍ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയം കൈവരിച്ചത് പ്രമാണിച്ച്, ക്യൂന്‍സിലുള്ള വേള്‍ഡ് ഫെയര്‍ മെറീന റെസ്റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വമ്പിച്ച വിജയാഘോഷം നടത്തി. ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് അധ്യക്ഷതവഹിച്ചു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോണ്‍ഗ്രസ് അനുഭാവികള്‍ പങ്കെടുത്ത മീറ്റിംഗില്‍ കേരളാ Read more about ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു[…]

രാ​ജ​സ്ഥാ​നി​ൽ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു

07:58 am 16/3/2017 ജ​യ്സാ​ൽ​മീ​ർ: രാ​ജ​സ്ഥാ​നി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. ബാ​ർ​മ​ർ ജി​ല്ല​യി​ലെ ശി​വ​കാ​ർ കു​ന്ദ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പൈ​ല​റ്റു​മാ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. പ​തി​വ് പ​രി​ശീ​ല​ന​പ​റ​ക്ക​ലി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ മൂ​ന്നു ഗ്രാ​മീ​ണ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ഖോ​യ് എ​സ്യു-30 എം​കെ​ഐ യു​ദ്ധ​വി​മാ​നം ജോ​ധ്പൂ​രി​ൽ​നി​ന്നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ്യോ​മ​സേ​ന​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്റ്റ​ർ‌ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഇ​ടി​ച്ചി​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ‌ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

മാപ്പ് വനിതാ ദിനാഘോഷം വര്‍ണ്ണാഭമായി

07:56 am 16/3/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു വനിതാ ദിനാഘോഷം സമുചിതമായി കൊണ്ടാടി. ശ്രീദേവി അജിത്കുമാര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. വനിതാഫോറം കണ്‍വീനര്‍ ലിസി തോമസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അനു സ്കറിയ അധ്യക്ഷതവഹിച്ചു. മുഖ്യ പ്രഭാഷക നന്ദിനി മേനോനെ ജയ്‌സി ഐസക്ക് സദസ്സിനു പരിചയപ്പെടുത്തി. “മാറ്റത്തിനായി ധൈര്യപ്പെടുക’ എന്ന മുഖ്യ വിഷയത്തെ അധികരിച്ചുകൊണ്ട് നന്ദിനി Read more about മാപ്പ് വനിതാ ദിനാഘോഷം വര്‍ണ്ണാഭമായി[…]

സൗത്ത് ഫ്‌ളോറിഡ ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്ത നോത്ഘാടനം മാര്‍ച്ച് 18ന്

7:55 am 16/3/2017 – മനോജ് താനത്ത് മിയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ സൗത്ത് ഫ്‌ലോറിഡയുടെ പ്രവര്‍ത്തനോത്ഘാടനം മാര്‍ച്ച് 18 ശനിയാഴ്ച വൈകുന്നേരം ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. പ്രസിഡന്റ് ബൈജു വണ്ടന്നൂരിന്റെ അദ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെ സി സി എന്‍ എ പ്രസിഡന്റ് ബേബി മണകുന്നേല്‍ ഉത്ഘാടനം ചെയ്യും. ഫാ സുനിപടിഞ്ഞാറേക്കര ആശംസകള്‍ അര്‍പ്പിക്കും. അസോസിയേഷന്‍ ഭാരവാഹികളായ മനോജ് താനത്ത് , റോഷ്‌നി കണിയാംപറമ്പില്‍, സിംലാ കൂവപ്ലാക്കില്‍, ജെയ്‌സണ്‍ തേക്കുംകാട്ടില്‍ എന്നിവര്‍ ഉത്ഘാടന സമ്മേളനത്തിന് Read more about സൗത്ത് ഫ്‌ളോറിഡ ക്‌നാനായ അസോസിയേഷന്‍ പ്രവര്‍ത്ത നോത്ഘാടനം മാര്‍ച്ച് 18ന്[…]

മയാമി സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല ധ്യാനം

07:55 am 16/3/2017 മയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മാര്‍ച്ച് 18, 19 (ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചന പ്രഘോഷകരായ ഫാ. സുനി പടിഞ്ഞാറേക്കര, ബ്ര. ടോമി മണിമലേത്ത്, ബ്ര. ബിബി തെക്കനാട്ട് എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്. വി. കുര്‍ബാന, ആരാധന, സ്തുതി ആരാധന എന്നിവയോടുകൂടിയ ധ്യാനത്തില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 18-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരേയും, Read more about മയാമി സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല ധ്യാനം[…]