അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും.

11:09 am 11/3/2017 ലക്നോ: ഉത്തർപ്രദേശിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ അഖിലേഷ് യാദവ് ഇന്ന് ഗവർണറെ കണ്ടു രാജി സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷമാകും അഖിലേഷ് ഗവർണറെ കാണുന്നത്. യുപിയിൽ ഭരണകക്ഷിയായിരുന്ന എസ്പി തെരഞ്ഞെടുപ്പിൽ തോറ്റടിഞ്ഞതോടെയാണ് അദ്ദേഹം രാജി സമർപ്പിക്കുന്നത്. എസ്പി-കോൺഗ്രസ് സഖ്യത്തിന് 75 സീറ്റിൽ മാത്രമാണ് ഇതുവരെ മുന്നേറാൻ കഴിഞ്ഞത്. മുന്നൂറിലധികം സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന ബിജെപി യുപിയിൽ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഉറപ്പായി കഴിഞ്ഞു.

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഒ.എന്‍.വി സ്മൃതിയുമായി നായര്‍ മഹാമണ്ഡലം

10:40 am 11/3/2017 ന്യൂജേഴ്‌സി: വാതില്‍പ്പഴുതിലൂടെ നിന്‍മുന്‍പില്‍ കുങ്കുമം വാരിവിതറി ആ സന്ധ്യമറഞ്ഞിട്ടു ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒഎന്‍വി എന്ന മഹാ കവിക്ക് ആദരവ് ഒരുക്കി നായര്‍ മഹാമണ്ഡലം. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി മാര്‍ച്ചു പത്തിന് അധികാരമേല്‍ക്കുന്ന ചടങ്ങിലാണ് ന്യൂജേഴ്‌സിയിലെയും,ന്യൂയോര്‍ക്കിലേയും പ്രശസ്ത ഗായകര്‍ അണി നിരക്കുന്ന ഒ.എന്‍.വി സ്മൃതി നടക്കുക എന്ന് നായര്‍ മഹാമണ്ഡലം ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു . നോര്‍ത്ത് ബ്രൗണ്‍സിവിക്കിലുള്ള Read more about അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… ഒ.എന്‍.വി സ്മൃതിയുമായി നായര്‍ മഹാമണ്ഡലം[…]

പഞ്ചാബിൽ കോ​​​ൺ​​​ഗ്ര​​​സ്

10:18 am 11/3/2017 തെരെഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന് പ​​​ഞ്ചാ​​​ബിൽ അധികാരമേറ്റു.. അ​​​ധി​​​കാ​​​രം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ ആ​​​വു​​​ന്ന​​​തെ​​​ല്ലാം കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്. ഏ​​​റ്റ​​​വും ജ​​​ന​​​സ​​​മ്മ​​​തി​​​യു​​​ള്ള നേ​​​താ​​​വ് ക്യാ​​​പ്റ്റ​​​ൻ അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗി​​​നെ വീ​​​ണ്ടും ക​​​ള​​​ത്തി​​​ലി​​​റ​​​ക്കി. പ്ര​​​ശ​​​സ്ത ഇ​​​ല​​​ക്ഷ​​​ൻ ത​​​ന്ത്ര​​​ജ്ഞ​​​ൻ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ്ര​​​ചാ​​​ര​​​ണം ക്ര​​​മീ​​​ക​​​രി​​​ച്ചു. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ അ​​​ട​​​ക്കം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​ർ​​​വ​​​സാ​​​ധ്യ​​​ത​​​ക​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി. ക​​​ർ​​​ഷ​​​ക​​​രേ​​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളേ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പൊ​​​തു​​​വേ വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​ഞ്ചു​​​വ​​​ർ​​​ഷം കൊ​​​ണ്ട് എ​​​ല്ലാ കു​​​ടും​​​ബ​​​ത്തി​​​ലേ​​​ക്കും തൊ​​​ഴി​​​ൽ എ​​​ത്തി​​​ക്കും, പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കു പി​​​എ​​​ച്ച്ഡി വ​​​രെ സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കും എ​​​ന്നീ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ Read more about പഞ്ചാബിൽ കോ​​​ൺ​​​ഗ്ര​​​സ്[…]

ദേശീയ നാടകോത്സവം തിരുവനന്തപുരത്ത് നടക്കും

10:10 am 11/3/2017 കൊല്ലം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം 16 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇത്തവണത്തെ നാടകോത്സവം സമർപ്പിച്ചിരിക്കുന്നത്. ടാഗോർ തിയേറ്ററാണ് മുഖ്യവേദി. രാജ്യത്തെ പ്രശസ്തമായ തിയേറ്റർ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന 17 നാടകങ്ങൾ നാടകോത്സവത്തിൽ ഉണ്ടാവും. എല്ലാ ദിവസവും വൈകിട്ട് ആറിനും എട്ടിനുമായി രണ്ട് നാടകങ്ങൾ വേദിയിലെത്തും. ദീപൻ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം.

ഗോവയിൽ മുഖ്യമന്ത്രി 676 വോട്ടിന് തോറ്റു

10:02 am 1 1/3/2017 പനാജി: ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പർസേക്കർ തോറ്റു. 676 വോട്ടിനാണ് പർസേക്കർ തോറ്റത്. മുഖ്യമന്ത്രി തോറ്റത് ബിജെപിക്കു കനത്ത തിരിച്ചടിയായി. മണ്‍ഡ്രേം മണ്ഡലത്തിൽ കോണ്‍ഗ്രസിന്‍റെ ദയാനന്ത് സോപ്തെയാണ് മുഖ്യമന്ത്രിയെ വീഴ്ത്തിയത്. ബിജെപി ഭരിച്ചുകൊണ്ടിരുന്ന ഗോവയിൽ ആദ്യ സൂചനകൾ പ്രകാരം കോണ്‍ഗ്രസും ബിജെപിയും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്. കോണ്‍ഗ്രസ് ആറു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടുനിൽക്കുകയാണ്.

മണിപ്പൂരിന്റെ ഉരുക്ക് ഇറോം ശർമിള തോറ്റു.

10:01 am 11/3/2017 ഇംഫാൽ: മണിപ്പൂരിൽ പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളക്ക് തോൽവി.. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് അവർ മത്സരിച്ചത്. ആദ്യ മണിക്കൂറിലെ ലീഡ് നില പുറത്തുവന്നപ്പോൾ കോണ്‍ഗ്രസ് അഞ്ചിടത്തും ബിജെപി രണ്ടു സീറ്റിലും മുന്നേറുന്നു. മണിപ്പൂരിൽ യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്‍റെ സാന്പത്തിക ഉപരോധത്തിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.

ക്രിക്കറ്റിൽ ഒട്ടനവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ബ്രെറ്റ് ലീ .

09:58 am 11/3/2017 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമായെങ്കിലും കമന്റേറ്ററായും ഉപദേശകനായും ഇന്നും ക്രിക്കറ്റിനൊപ്പം സഞ്ചരിക്കുകയാണ് ബ്രെറ്റ് ലീ. ഒപ്പം സാമൂഹ്യ സന്നദ്ധ മേഖലകളിലും സജീവം. ഇതിന്റെ ഭാഗമായുള്ള ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് ലീ കൊച്ചിയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റിന്റെ ശൈലി പാടെ മാറിയെങ്കിലും ടീം സ്പിരിറ്റില്‍ ആര്‍ക്കും കുറവ് വന്നിട്ടില്ലെന്ന് ലീയുടെ സാക്ഷ്യം. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കും. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റാണതെന്നും ലീ പറഞ്ഞു. ഇന്ത്യയെ തോല്‍പ്പിച്ച് Read more about ക്രിക്കറ്റിൽ ഒട്ടനവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ബ്രെറ്റ് ലീ .[…]

മണിരത്നം ചിത്രത്തിന്റെ ട്രെയിലർ എത്തി.

09:50 am 11/3/2017 പാട്ടുകൾ തരംഗമാകുന്നതിനിടെ മണിരത്നം ചിത്രത്തിന്റെ ട്രെയിലറും എത്തി. കാട്ര് വെളിയിടെ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആകാംക്ഷയും ഉയർത്തുന്നതാണ് ട്രെയിലറും. കാർത്തിയും അതിഥി റാവുവും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ പ്രണയവും റഹ്മാന്റെ സംഗീതവും ഇഴചേരുന്നതാണ്. വൈരമുത്തുവാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഊട്ടിയും ലഡാക്കുമാണ് പ്രധാന ലൊക്കേഷനുകള്‍. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിര്തനം ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഏപ്രിൽ ഏഴിനാണ് റിലീസ്.

ഭക്തി സാന്ദ്യമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് .

09:42 am 11/3/2017 തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി നാടൊരുങ്ങി. പൊങ്കാലയിടാനുള്ള ഭക്തരെ കൊണ്ട് തലസ്ഥാനം നിറഞ്ഞു. പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ക്ഷേത്ര പരിസരവും നഗരവീഥികളുടെ പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു. കടുത്ത ചൂടു വകവയ്ക്കാതെ ദേവിയ്ക്കായി പൊങ്കാലയര്‍പ്പിക്കാനായി സ്ത്രീകള്‍ അവസാനവട്ട ഒരുക്കത്തിലാണ്. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ 10.45ന് ആണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകരും പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര Read more about ഭക്തി സാന്ദ്യമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് .[…]