റഷ്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുവാൻ ഒരുങ്ങുന്നു.

09:42 am 11/3/2017 മോസ്കോ: സൈനിക ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി റഷ്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുവാൻ ഒരുങ്ങുന്നു. നൊവോബ്രിസ്ക് എയർക്രാഫ്റ്റ് പ്രൊഡക്ഷൻ അസോസിയേഷനുമായി ഇതു സംബന്ധിച്ച കരാർ റഷ്യൻ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു. 92 സുഹോയി സു-34 യുദ്ധവിമാനങ്ങൾ വാങ്ങുവാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 16 വിമാനങ്ങൾ ഈ വർഷം തന്നെ സൈന്യത്തിന്‍റെ ഭാഗമാകുമെന്നു പ്രതിക്ഷിക്കുന്നതായി പ്രതിരോധസഹമന്ത്രി യുറിയ് ബോറിസോവ് പറഞ്ഞു. ഒൻപതു വിമാനങ്ങളുടെ നിർമാണങ്ങൾ അവസാന ഘട്ടത്തിലാണെന്നും സിറിയയിൽ യുദ്ധം ചെയ്യാൻ ഏറ്റവും അനുയോജ്യമായ യുദ്ധവിമാനങ്ങളാണ് സു-34 Read more about റഷ്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുവാൻ ഒരുങ്ങുന്നു.[…]

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി.

09:40 am 11/3/2017 ‘നായിക ഭാവനയാണ് ടീസറിലുള്ളത്. ആസിഫ് അലി നായകനാകുന്ന ചിത്രം രോഹിത് വി എസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ്. ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തുർക്കിയിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് ഏഴു പേർ മരിച്ചു

09:36 am 11/3/2017 തുർക്കി: തുർക്കിയിലെ ഈസ്റ്റാംബൂളിൽ ഹെലികോപ്റ്റർ ടെലിവിഷൻ ടവറിൽ ഇടിച്ചു തകർന്ന് നാലു റഷ്യൻ പൗരന്മാരടക്കം ഏഴു പേർ മരിച്ചു. അറ്റതുർക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ബയുസെക്മെസ് ജില്ലയിലെ ഹൈവേയിൽ തകർന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും ഒരു തുർക്കിഷ് ഉദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂടൽമഞ്ഞു കാരണം പൈലറ്റിന്‍റെ കാഴ്ച മറഞ്ഞതാണ് അപകട കാരണമെന്നു കരുതുന്നു. എക്സസിബാസി ഗ്രൂപ്പ് ഓഫ് കന്പനിയുടെ ഉടമസ്ഥയിലുള്ളതാണ് ഹെലികോപ്റ്റർ.

മാർപാപ്പ സെപ്റ്റംബറിൽ കൊളംബിയ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.

09:33 am 1 1/3/2017 വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ കൊളംബിയ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.. സെപ്റ്റംബർ ആറു മുതൽ 11 വരെയാണ് സന്ദർശനമെന്ന് പ്രസ്താവന കുറിപ്പിൽ വത്തിക്കാൻ അറിയിച്ചു. ബഗോട്ട, വില്ലവിസെൻസിയോ, മെഡെലിൻ, കാർറ്റജെന തുടങ്ങിയ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കും. യാത്രയുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും വത്തിക്കാൻ പറഞ്ഞു. കൊളംബിയയിലെ വിമതരും സർക്കാരും സമാധാനക്കരാറിൽ ഒപ്പുവച്ചാൽ 2017 പകുതിയോടെ കൊളംബിയയിലേക്ക് പോകുമെന്ന് കഴിഞ്ഞവർഷം തന്നെ മാർപാപ്പ പറഞ്ഞിരുന്നു.

ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം.

09:30 am 11/3/2017 ന്യൂഡല്‍ഹി: യു.പി ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ജാഗരണില്‍ പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ട്. ദ വയര്‍ ഡോട്ട് ഇന്‍ എന്ന വെബ്പോര്‍ട്ടലാണ് വിവരം പുറത്തുവിട്ടത്. നിയമവിരുദ്ധമായി എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ചതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് പത്രം അത് പിന്‍വലിക്കുകയായിരുന്നു. പരസ്യത്തിന്‍െറ ഭാഗമായാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് വിശദീകരണം നല്‍കിയെങ്കിലും പത്രത്തിന്‍െറ ഓണ്‍ലൈന്‍ എഡിറ്ററായ ശേഖര്‍ ത്രിപാഠി Read more about ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം.[…]

സൈനയും,പി.​വി സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ക്വാ​ര്‍​ട്ട​റി​ൽ നിന്നു പുറത്ത്.

O9:25am 11/3/2017 ബെ​ര്‍​മിം​ഗ്ഹാം: ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന സൈന നെഹവാളും, പി.​വി സി​ന്ധു ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ക്വാ​ര്‍​ട്ട​റി​ൽ പു​റ​ത്ത്. ടോ​പ്പ് സീ​ഡാ​യ ത​യി സു ​യിം​ഗാ​ണ് ല​ണ്ട​നി​ലെ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു താ​യ്‌​വാ​ൻ താ​രം റി​യോ​യി​ലെ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വി​നെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 21-14, 21-10.

വോ​ട്ടെണ്ണൽ തുടങ്ങി, ഫലം ഇന്ന് ഉച്ചയോടെ.

09:28 am 11/3/2017 ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീത്തെ നിർണ്ണയിക്കുന്ന അഞ്ചു സംസ്​ഥാനങ്ങ​ളിലെ വോ​ട്ടെണ്ണൽ തുടങ്ങി. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍െറ പോസ്​റ്റൽ വോ​െട്ടണ്ണലാണ്​ തുടങ്ങിയത്​. ആദ്യഫല സൂചനകളിൽ പാർട്ടികൾ ഒപ്പത്തിനൊപ്പമാണ്​. ഇലക്​ട്രോണിക്​ വോട്ടുകൾ എണ്ണിത്തുടങ്ങിയാൽ 10.30ഒാ​ടെ ആദ്യ ഫലമറിയാം. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു ചുറ്റും പതിനായിരക്കണക്കിന് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്‍െറ പ്രവണതകളുമായി കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പിയിലും മറ്റും ബി.ജെ.പിക്ക് മേല്‍കൈ പ്രവചിക്കുന്നു. എന്നാല്‍, എക്സിറ്റ് പോള്‍ ഫലങ്ങള്‍ Read more about വോ​ട്ടെണ്ണൽ തുടങ്ങി, ഫലം ഇന്ന് ഉച്ചയോടെ.[…]

പ​നീ​ർ​ശെ​ൽ​വം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.

09:30 am 11/3/2017 ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ഇ. ​പ​ള​നി​സ്വാ​മി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ ചോ​ദ്യം ചെ​യ്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ചോ​ദ്യം ചെ​യ്താ​ണ് പ​നീ​ർ​ശെ​ൽ​വം ക്യാ​ന്പ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​നീ​ര്‍​ശെ​ല്‍​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഡി​എം​കെ വി​മ​ത​വി​ഭാ​ഗം നേരത്തെ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി​യി​രു​ന്നു.

പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍

09:18 am 11/3/2017 ന്യൂയോര്‍ക്ക്: മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് (ന്യൂയോര്‍ക്ക്) സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് സനല്‍കുമാര്‍ ശശിധരന്റെ “സെക്‌സി ദുര്‍ഗ്ഗ’ തെരഞ്ഞെക്കപ്പെട്ടിരിക്കുന്നു. മാര്‍ച്ച് 21, 22 തീയതികളില്‍ സംവിധായകന്‍ പങ്കെടുക്കുന്ന രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ ആദ്യവാരം ലോസ് ആഞ്ചലസിലെ ഇന്‍ഡ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതേ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോടര്‍ഡാമിലെ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള “ഹൈവോസ് ടൈഗര്‍’ അവാര്‍ഡ് നേടിയിട്ടുണ്ട് “സെക്‌സി ദുര്‍ഗ്ഗ’. സനല്‍കുമാര്‍ ശശിധരന്റെ “ഒരാള്‍പ്പൊക്കം’, “ഒഴിവുദിവസത്തെ കളി’ എന്നീ സിനിമകള്‍ Read more about പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍[…]

ട്രംപിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണം ഫലം കണ്ടു തുടങ്ങി

07:41 pm 10/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ തടയുന്നതിനു സ്വീകരിച്ച നടപടികളും വളരെ വേഗം ഫലം കണ്ടു തുടങ്ങിയതായി യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് 8 ബുധനാഴ്ച ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിയാണ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടത്. നിയമ വിരുദ്ധ കുടിയേറ്റത്തിനു ശ്രമിച്ച 18,762 പേരെ ഫെബ്രുവരി മാസം മെക്‌സിക്കൊ അതിര്‍ത്തിയില്‍ Read more about ട്രംപിന്റെ കര്‍ശന കുടിയേറ്റ നിയന്ത്രണം ഫലം കണ്ടു തുടങ്ങി[…]