ലോ അക്കാദമി: അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല.

03:12 pm 2/3/2017 തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ നിയമാവലി ഭേദഗതിയും ഘടനാമാറ്റവും സംബന്ധിച്ച് അന്വേഷിക്കുന്നതിന് രജിസ്ട്രേഷന്‍ ഐ.ജിക്ക് നിര്‍ദേശം ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല. 1984ല്‍ ഭൂമി പതിച്ചുകിട്ടിയതിനു ശേഷം ലോ അക്കാദമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ, അതിന്‍െറ നടപടി ചട്ടപ്രകാരമാണോ എന്നാണ് പരിശോധിക്കേണ്ടത്. ജില്ല രജിസ്ട്രാര്‍ ഫെബ്രുവരി ഏഴിന് നല്‍കിയ റിപ്പോര്‍ട്ടില്‍ 1955ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധര്‍മ സംഘങ്ങള്‍ രജിസ്റ്റര്‍ ആക്കല്‍ നിയമപ്രകാരം 1966ലാണ് ലോ അക്കാദമി രജിസ്റ്റര്‍ ചെയ്തത്. 1972 Read more about ലോ അക്കാദമി: അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല.[…]

അവരുടെ രാവുകള്‍’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.

08:09 am 2/3/2017 ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഹണി റോസാണ് നായിക. മുകേഷ്, നെടുമുടി വേണു, കൊച്ചുപ്രേമന്‍, സുധി കോപ്പ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, അനു എലിസബത്ത് ജോസ്, സിബി പടിയറ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശങ്കര്‍ശര്‍മ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും പ്രതീഷ് പ്രകാശ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല.

08:08 am 2/3/2017 ന്യൂയോര്‍ക്: റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല. രാസായുധം പ്രയോഗിച്ചുവെന്നു കണ്ടത്തെിയതിനത്തെുടര്‍ന്ന് യു.എസും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് കൊണ്ടുവന്ന പ്രമേയമാണ് റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് എതിര്‍ത്തത്. രക്ഷാസമിതിയിലെ ഒമ്പത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യക്കും ചൈനക്കും പുറമെ ബൊളീവിയയും എതിര്‍ത്തു.ഏഴാം തവണയാണ് സിറിയന്‍ സര്‍ക്കാറിനെ സംരക്ഷിക്കുന്നതിനായി റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നത്. 2014ലും 2015ലുമായി മൂന്നുതവണ സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചതായി യു.എന്‍ Read more about റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പിനെ തുടര്‍ന്നു സിറിയക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള യു.എന്‍ രക്ഷാസമിതിയിലെ പ്രമേയം പാസായില്ല.[…]

39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു.

08:06 am 2/3/2017 ന്യൂഡല്‍ഹി: 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു. ഇതില്‍ 21 പേര്‍ സിവിലിയന്മാരും 18 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. ഇവരെ അട്ടാരി/വാഗ ചെക് പോസ്റ്റ് വഴി പാകിസ്താനിലേക്ക് മടക്കിയയച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യോഗ്യരായ പാകിസ്താനി തടവുകാരെ വിട്ടയക്കലുള്‍പ്പെടെ മനുഷ്യാവകാശപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയവരും നിലവില്‍ മറ്റ് കേസുകളൊന്നുമില്ലാത്തവരുമായ, ഏത് രാജ്യക്കാരാണെന്നുറപ്പുള്ള തടവുകാരെയാണ് വിട്ടയച്ചതെന്നും മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍ 217 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ Read more about 39 പാകിസ്താന്‍ തടവുകാരെ ഇന്ത്യ ബുധനാഴ്ച മോചിപ്പിച്ചു.[…]

ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്.

08:03 am 2/3/2017 താനെ: പൂനെ സോണിലേക്കുള്ള ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്. സൈനികരായ രവിന്ദർ കുമാർ, ധരംവിർ സിംഗ്, നികം കുമാർ പാഡേ എന്നിവരെ സംശയിക്കുന്നതായി താനെ സിറ്റി പോലീസ് കമ്മീഷണർ പരം വീർ സിംഗ് പറഞ്ഞു. ഇവരെ ഉടൻ കസ്റ്റഡിയിലെടുത്തെക്കും. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 21 പേരെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്നു അഹമ്മദാബാദ്, ഗോവ, നാഗ്പൂർ തുടങ്ങി നിരവധി സെന്‍ററുകളിൽ Read more about ആർമി റിക്രൂട്ട്മെന്‍റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്.[…]

ബാഹുബലി ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്.

8:00 am 2/3/2017 ബാഹുബലി ആവേശത്തിരയിലേക്ക് രണ്ടാം പാര്‍ട്ട് എത്തുന്നത് ആകാംഷയോടെ കണ്ണില്‍ എണ്ണയൊഴിച്ച് ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുകയാണ്. ആകാംഷയ്‌ക്കൊടുവില്‍ ബാഹുബലി പ്രേക്ഷകരിലേക്ക് എത്തുന്നു. എന്നാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്. സിനിമ എന്ന കലയ്ക്കപ്പുറം സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഈ ദൃശ്യ വിരുന്ന് ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ എഴുപതാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ഇന്ത്യയും ബ്രിട്ടനും ചേര്‍ന്നാണ് ലണ്ടനില്‍ സാംസ്‌കഷാരിക ചടങ്ങ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 27 ന് നടക്കുന്ന സാംസ്‌കാരിക ചടങ്ങില്‍ ബാഹുബലി Read more about ബാഹുബലി ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്.[…]

തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു.

07:49 am 2/3/2017 ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 186 പേരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ 27 പേരിലാണു പന്നിപ്പനി കണ്ടെത്തിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 2016 ഓഗസ്റ്റ് ഒന്നു മുതൽ ഇതുവരെ 810 പേർക്ക് പനി സ്ഥിരീകരിച്ചു. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. വിവിധ ആശുപത്രികളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങളുമായെത്തുന്നവരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.

ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ.

7:55 am 2/3/2017 ബംഗളുരു: അനധികൃത സ്വത്ത് സന്പാദന കേസിൽ ജയിലിൽ കഴിയുന്ന എഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ. അഭിഭാഷകനായ എം.പി. രാജവേലായുധൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ടിവി മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയിൽ മുറിയിൽ ഉള്ള പ്രത്യേക സൗകര്യമെന്നും കിടക്ക, ഫാൻ, എസി, വാട്ടർ ഹീറ്റർ, പ്രത്യേക ശുചിമുറി എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ജയിൽ അധികാരികൾ അറിയിച്ചു.

സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്.

7:48 am 2/3/2017 കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്. കൂട്ടുകെട്ടാണ് വഴിതെറ്റിച്ചതെന്നും മകനെ ഇനി കാണേണ്ടെന്നും പിതാവ് സുരേന്ദ്രന്‍ പറ‍ഞ്ഞു. എറണാകുളം പെരുമ്പാവൂരാണ് മുഖ്യപ്രതി സുനില്‍കുമാറിന്‍റെ വീട്. ഇവിടെയിപ്പോള്‍ പ്രായമായ മാതാപിതാക്കളെ ഉളളൂ. മാതാവ് കൂലിപ്പണിക്കുപോയാണ് കുടുബം പുലര്‍ത്തുന്നത്. കൂട്ടുകെട്ടാണ് മകന്‍റെ ജീവിതം തകര്‍ത്തതെന്ന് പിതാവ് സുരേന്ദ്രന്‍ പറയുന്നു. മകന്‍ ചെറുപ്പത്തിലേ മോഷണം തുടങ്ങി. തങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് 15 വര്‍ഷമായി. സിനിമാ മേഖലയിലെന്നാണ് സ്വന്തക്കാരോട് പറഞ്ഞിരുന്നത്. സഹോദരിയുടെ വിവാഹത്തിന് പോലും Read more about സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്.[…]

മലയാളികള്‍ ധീരരോ ഭീരുക്കളോ ധര്‍മ്മിഷ്ഠരോ?

07:45 am 2/3/2017 തോമസ് ഫിലിപ്പ്, റാന്നി കേരളത്തിലെ വിദ്യാസമ്പന്നരായ മലയാളികള്‍ ജാതിമതഭേദമെന്യെ ചെയ്തുകൊണ്ടിരിക്കുന്ന നീചപ്രവൃത്തികളും ആഭാസത്തരങ്ങളും അരും കൊലകളുമൊക്കെ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഇതെല്ലാം കേട്ടുകേട്ടു ഞെട്ടുന്നതും അധികവും വിദേശമലയാളികളുമാണ്. എന്റെ ദേശം, എന്റെ ഭാഷ, എന്റെ സംസ്കാരം, എന്റെ കുടുംബം, എന്റെ സഹോദരങ്ങള്‍ എന്നൊക്കെയുള്ള ചിന്ത അവര്‍ക്കാണേറെയുള്ളതും. കേരളമെന്ന മനോഹരദേശത്തെ ചൂഷണം ചെയ്തും, മെയ്യനങ്ങാതെ കഞ്ചാവും കള്ളുമടിച്ചു മൂന്നും നാലും നേരം മൃഷ്ടാന്നഭോജനവും കഴിച്ചു നാട്ടില്‍ പുളച്ചഹങ്കരിച്ചു ജീവിക്കുന്ന അധികം മലയാളികള്‍ക്കും മറ്റുള്ളവര്‍ക്ക് എന്തു Read more about മലയാളികള്‍ ധീരരോ ഭീരുക്കളോ ധര്‍മ്മിഷ്ഠരോ?[…]