റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു.

10:32 am 25/4/2017 മോസ്കോ: റഷ്യയിലെ സ്കൂളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യയിലെ ദഗെസ്ഥാൻ എന്ന സ്ഥലത്തെ സ്കൂളിലാണ് സംഭവം. ഒരു കുട്ടിയാണ് ഗ്രനേഡ് ക്ലാസിൽ കൊണ്ടുവന്നതെന്നാണ് വിവരം. ഗ്രനേഡ് എങ്ങനെ കുട്ടിയുടെ കൈയ്യിലെത്തി എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. അപകടത്തിനു തീവ്രവാദ ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

എം.എം മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി.

10:28 am 25/4/2017 തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം മണിയുടേത് നാടൻ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികൾ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു. മണിയുടേത് നാടൻ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ Read more about എം.എം മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി.[…]

വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി ഒബാമ.

09:00 am25/4/2017 വാഷിങ്ടൺ: വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി യു.എസ്. മുൻ പ്രസിഡൻറ് ബറാക് ഒബാമ. ഷികാഗോ സർവകലാശാലയിലെ സദസ്യർക്കു മുമ്പിൽ ആറു യുവാക്കളുമായി നടത്തുന്ന സംവാദമാണ് പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞതിനു ശേഷമുള്ള ഒബാമയുടെ ആദ്യത്തെ പൊതു ചടങ്ങ്. യു.എസ്. പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരമേറ്റതു മുതൽ മൂന്നു മാസമായി അദ്ദേഹം അവധിക്കാല വിനോദങ്ങളിലും മറ്റുമായി ഏർപ്പെട്ടിരിക്കുകയായിരുന്നു. ഒബാമ നടപ്പാക്കിയ നിരവധി നിയമങ്ങളിൽ ട്രംപ് മാറ്റം വരുത്തിയിരുന്നു. എന്നാൽ, ട്രംപിനെ വിമർശിക്കാൻ ഒബാമ Read more about വൈറ്റ് ഹൗസ് വിട്ടതിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പെങ്കടുക്കാനൊരുങ്ങി ഒബാമ.[…]

കർഷക പ്രശ്നങ്ങൾ : ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്നാട്ടിൽ ആരംഭിച്ചു.

08:59 am 25/4/2017 ചെന്നൈ: കർഷക പ്രശ്നങ്ങൾ, അയൽ സംസ്ഥാനങ്ങളുമായുള്ള ജലതർക്കങ്ങൾ തുടങ്ങി 19 ആവശ്യങ്ങളുമായി പ്രതിപക്ഷമായ ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്നാട്ടിൽ ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ബന്ദ് വൈകീട്ട് ആറുമണിവരെയാണ്. ഡി.എം.കെയെ കൂടാതെ സഖ്യകക്ഷികളായ കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവക്ക് പുറമെ സി.പി.െഎ, സി.പി.എം, വിടുതലൈ ചിറുതൈകൾ കക്ഷി, മനിതനേയ മക്കൾ കക്ഷി, എം.ജി.ആർ കഴകം, ദ്രാവിഡ കഴകം തുടങ്ങിയ പാർട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കർഷകർ, വ്യാപാരികൾ, സിനിമ, മത്സ്യ, ഗതാഗത മേഖകളിലെ Read more about കർഷക പ്രശ്നങ്ങൾ : ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്നാട്ടിൽ ആരംഭിച്ചു.[…]

കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ സിയാല്‍ മോഡല്‍, അത് സാധ്യമല്ലെങ്കില്‍ സ്വകാര്യവല്‍ക്കരണം

08:58 am 25/4/2017 (പി.സി. സിറിയക് ഐ.എ.എസ്) ഇക്കൊല്ലത്തെ കേരള ബജറ്റില്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ച സുപ്രധാന നിര്‍ദ്ദേശമായിരുന്നു, കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാനുള്ള 3000 കോടി രൂപയുടെ പദ്ധതി. 6,300 ബസ്സുകളും, 45,000 ജീവനക്കാരുമുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ടിക്കറ്റ് നിരക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നത്. കിലോമീറ്ററിന് 64 പൈസ. പക്ഷെ, സഞ്ചരിക്കുന്ന ദൂരം ഒരു കിലോമീറ്ററാണെങ്കിലും കൊടുക്കണം, മിനിമം ചാര്‍ജ്ജായ 7 രൂപ. ഫാസ്റ്റ് പാസഞ്ചറിനും, സുപ്പര്‍ഫാസ്റ്റിനുമെല്ലാം ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്ക്. ഇതെല്ലാമായിട്ടും മാസംതോറും ശതകോടികള്‍ നഷ്ടം. ഇടയ്ക്കിടെ ശമ്പളവും, പെന്‍ഷനും Read more about കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ സിയാല്‍ മോഡല്‍, അത് സാധ്യമല്ലെങ്കില്‍ സ്വകാര്യവല്‍ക്കരണം[…]

ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവില്‍; ഫീനിക്‌സില്‍ സ്വീകരണം നല്‍കും

08:55 am 25/4/2017 ഫീനിക്‌സ്: പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനു ഫീനിക്‌സ് ഹോളി ഫാമിലി ഇടവക ആവേശോജ്വലമായ സ്വീകരണം നല്‍കുന്നു. ഫീനിക്‌സില്‍ സീറോ മലബാര്‍ സമൂഹത്തിന്റെ രൂപീകരണത്തിനും, ഇടവക ദേവാലയത്തിന്റെ നിര്‍മ്മാണത്തിനും മുഖ്യ നേതൃത്വം നല്‍കിയത് ഫാ. മാത്യു മുഞ്ഞനാട്ട് ആണ്. വൈദീകപട്ടം സ്വീകരിച്ചിട്ട് ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്ന ഫാ. മാത്യു തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഏഴു വര്‍ഷക്കാലവും സമര്‍പ്പിച്ചത് അരിസോണ ഫീനിക്‌സിലെ മലയാളി കത്തോലിക്കര്‍ക്ക് വേണ്ടിയാണ്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിപ്പിച്ച് ദൈവോന്മുഖമായി സ്വന്തം Read more about ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവില്‍; ഫീനിക്‌സില്‍ സ്വീകരണം നല്‍കും[…]

ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ

08:53 am 25/4/2017 – ഈപ്പന്‍ ചാക്കോ നൂയോര്‍ക്ക്: ദീര്‍ഘായുസ്സ് എല്ലാവരും ഇഷ്ടപ്പെടുന്നെങ്കിലും ആ അനുഗ്രഹം അവരെ വൃദ്ധരാക്കുന്ന വിവരം അറിയുന്നത് ജോലിയില്‍ നിന്നും വിരമിക്കാനുള്ള അറിയിപ്പ് കിട്ടുമ്പോഴാണ്. ന്യൂയോര്‍ക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികള്‍ക്ക് ജോലിയില്‍ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേര്‍ന്ന് പ്രതിദിനം കണ്ടുമുട്ടിയിരുന്നവര്‍ പല വഴിയായ് വേര്‍പിരിഞ്ഞു. യാത്രക്കരുടെ ഉറ്റതോഴരായി ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ ഒരു ദിവസം ഒറ്റപ്പെട്ടപ്പോള്‍ വീണ്ടും കണ്ടുമുട്ടാനും സൗഹ്രുദങ്ങള്‍ പങ്കിടാനുമുള്ള ഒരു Read more about ഉദ്യോഗമൊഴിഞ്ഞ നൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ[…]

പൊമ്പിള ഒരുമൈ പ്രവർത്തകർ മൂന്നാറിൽ നടത്തിവന്ന പ്രതിഷേധം ശക്തമാകുന്നു.

08:51 am 25/4/2017 മൂന്നാർ: വൈദ്യുതി മന്ത്രി എം.എം.മണി തങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് പൊമ്പിള ഒരുമൈ പ്രവർത്തകർ മൂന്നാറിൽ നടത്തിവന്ന പ്രതിഷേധം ശക്തമാകുന്നു. ഇതിന്‍റെ ഭാഗമായി പ്രവർത്തകർ നിരാഹാര സമരം തുടങ്ങി. ഇന്നു രാവിലെയാണ് പൊമ്പിള ഒരുമൈ പ്രവർത്തകരായ ഗോമതിയും കൗസല്യയും നിരാഹാരസമരം ആരംഭിച്ചത്. മന്ത്രി മാപ്പു പറയുന്നതുവരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​യാ​യി തി​രി​കെ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

08:49 am 25/4/2017 ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു നി​ന്നു ഡോ. ​ടി.​പി. സെ​ൻ​കു​മാ​റി​നെ നീ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വ​ൻ തി​രി​ച്ച​ടി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഡി​ജി​പി സ്ഥാ​ന​ത്തു നി​ന്നു സെ​ൻ​കു​മാ​റി​നെ മാ​റ്റി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വും അ​തു ശ​രി​വ​ച്ച കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​യാ​യി തി​രി​കെ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സെ​ൻ​കു​മാ​റി​നോ​ടു നീ​തി​കേടു കാ​ട്ടി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സു​മാ​രാ​യ മ​ദ​ൻ ബി. ​ലോ​കു​ർ, ദീ​പ​ക് ഗു​പ്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച്, ജി​ഷ വ​ധ​ക്കേ​സ്, Read more about സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​യാ​യി തി​രി​കെ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.[…]

വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

08:49 am 25/4/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, ഓഗസ്റ്റ് 11,12,13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന “അഭിഷേകാഗ്നി’ ബൈബിള്‍ കണ്‍വന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു. ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന ലളിതമായ ചടങ്ങില്‍ വികാരി ഫാ. Read more about വട്ടായിലച്ചന്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു[…]