സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ.

10:34 am 8/4/2017 തിരുവനന്തപുരം: ജിഷ്ണു കേസിൽ പോലീസ് നടപടിയെ ന്യായീകരിച്ച് സർക്കാർ പത്ര പരസ്യം നൽകിയതിൽ ദുഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നൽകിയത്. സർക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്നും അവർ പറഞ്ഞു.

പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിൽ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി.

08:06 am 8/4/2017 റാഞ്ചി: അന്യമതത്തിൽപ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിൽ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ഗുംല ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. 20 വയസുള്ള മുഹമ്മദ് ഷാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾ മർദനത്തിനിരയാക്കിയശേഷമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണു സൂചന. സമീപ ഗ്രാമത്തിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി മുഹമ്മദിനു ബന്ധമുണ്ടായിരുന്നു. രാമനവമി ദിവസം യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടി ഫോണ്‍ ചെയ്തു. ഇതേതുടർന്ന് ഇവർ സന്ധിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിൽ കൊണ്ടാക്കുന്നതിനായി പോകവെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയും Read more about പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്‍റെ പേരിൽ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി.[…]

കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം.

08:04 am 8/4/2017 രാജ്കോട്ട്: ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. ഗുജറാത്ത് ലയണ്‍സിനെ പത്തു വിക്കറ്റിനാണ് കോൽക്കത്ത തകർത്തത്. ഗുജറാത്ത് ഉയർത്തിയ 184 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നൈറ്റ് റൈഡേഴ്സ് 31 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. ക്രിസ് ലിൻ(41 പന്തിൽ 93), ഗൗതം ഗംഭീർ(48 പന്തിൽ 76) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് നൈറ്റ് റൈഡേഴ്സ് വിജയം അനായാസമാക്കിയത്. നേരത്തെ, നായകൻ സുരേഷ് റെയ്ന, ദിനേശ് കാർത്തിക്, ബ്രണ്ടൻ Read more about കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം.[…]

ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ കറുത്തവരാണെന്ന് തരുൺ വിജയ്

08:03 am 8/4/2017 ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ കറുത്തവരാണെന്ന് തരുൺ വിജയ് പറയുന്നത്. പ്രസ്താവന വിവാദമായതിനെത്തുടർന്ന് ട്വിറ്ററിലൂടെ തരുൺ വിജയ് മാപ്പ് പറഞ്ഞു.. നോയിഡയിൽ ദിവസങ്ങൾക്ക് മുമ്പ് നൈജീരിയൻ വിദ്യാർത്ഥികൾക്ക് നേരെ വംശീയതിക്രമം നടന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് മുൻ ബിജെപി എംപി കൂടിയായ തരുൺ വിജയിയെ അൽ ജസീറ ക്ഷണിച്ചത്. ഇന്ത്യയിൽ വംശീയാതിക്രമം നടക്കുന്നില്ലെന്ന് വാദിച്ച തരുൺ വിജയ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴനാട്, കേരളം ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിലെല്ലാം കറുത്ത ആളുകളുണ്ടെന്നും തങ്ങൾ അവരുടെ ഇടയിലാണ് Read more about ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളിലുള്ളവർ കറുത്തവരാണെന്ന് തരുൺ വിജയ്[…]

സിറിയയിലെ അമേരിക്കൻ ആക്രമണം പ്രാദേശിക ഭീകരവാദത്തെ വളർത്തുന്നതിനേ സഹായിക്കൂ എന്ന് ഇറാൻ

08:00 am 8/4/2017 ടെഹ്റാൻ: . ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയാണ് ഇക്കാര്യമറിയിച്ചത്. അമേരിക്കൻ മിസൈൽ ആക്രമണം അപലപനീയമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം നടപടികൾ എതിർക്കപ്പടേണ്ടതാണെന്നും വ്യക്തമാക്കി. പ​​ടി​​ഞ്ഞാ​​റ​​ൻ സി​​റി​​യ​​യി​​ലെ ഷ​​യ്റാ​​ത്ത് വ്യോ​​മ​​ത്താ​​വ​​ള​​ത്തി​​നു നേ​​ർ​​ക്കാ​​ണു യു​​എ​​സ് യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളി​​ൽ​​ നിന്ന് ആക്രമണമുണ്ടായത്. 59 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളാണ് അമേരിക്ക അയച്ചത്. അമേരിക്കയുടെ ഈ നടപടിക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു. നേരത്ത, സംഭവത്തിനെതിരെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അടക്കമുള്ളവർ രംഗത്തിയിരുന്നു. ഇ​​ഡ്‌​​ലി​​ബ് പ്ര​​വി​​ശ്യ​​യി​​ലെ ഖാ​​ൻ​​ഷെ​​യ്ക്കൂ​​ണി​​ൽ സ​​രി​​ൻ​​വി​​ഷ​​വാ​​ത​​കം പ്ര​​യോ​​ഗി​​ച്ച് Read more about സിറിയയിലെ അമേരിക്കൻ ആക്രമണം പ്രാദേശിക ഭീകരവാദത്തെ വളർത്തുന്നതിനേ സഹായിക്കൂ എന്ന് ഇറാൻ[…]

അമേരിക്കയിൽ ഉണ്ടായ വിമാനാപകടത്തിൽ നാലു പേർ മരിച്ചു.

07:59 am 8/4/2017 വാഷിംഗ്ടൺ: ഒറിഗോൺ സംസ്ഥാനത്താണ് സംഭവം. എന്താണ് അപകടകാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അധികൃതർ അറിയിച്ചു. കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങളാണോ സാങ്കേതിക തകരാറാണോ അപകട കാരണമെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് ഇവരുടെ മൃതദേഹങ്ങൾ ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍.

07:58 am 8/4/2017 കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. സ്ഫോടനം നടത്തിയത് പുറത്ത് നിന്നെത്തിയ ചിലരാണെന്നും ദുരന്തം നടന്നയുടൻ കമ്മിറ്റി ഓഫീസ് ചിലര്‍ ആക്രമിച്ചുവെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പിഎസ് ജയലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് 15 ക്ഷേത്രഭാരവാഹിള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. വെടിക്കെട്ട് നടത്തരുതെന്ന് കളക്ടര്‍ ഉത്തരവിട്ടിട്ടും അത് ചെവിക്കൊള്ളാതെ മത്സരക്കമ്പം നടത്തി. 110 പേരുടെ മരണത്തിന് പ്രധാന ഉത്തരവാദികള്‍ ക്ഷേത്രഭാരവാഹികളാണെന്നതിന് Read more about വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍.[…]

ട്രംപ് ഈ വർഷം ചൈന സന്ദർശിക്കും.

07:56 am 8/4/2017 ഫ്ളോറിഡ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ വർഷം ചൈന സന്ദർശിക്കും. വെള്ളിയാഴ്ച ഫ്ളോറിഡയിലെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന സന്ദർശിക്കാനുള്ള ജിൻപിംഗിന്‍റെ ക്ഷണം കൂടിക്കാഴ്ചയിൽ ട്രംപ് സ്വീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ അറിയിച്ചു. സന്ദർശന തീയതി പിന്നീട് തീരുമാനിക്കുമെന്നും ടില്ലേഴ്സണ്‍ അറിയിച്ചു.

ശ്രീനഗർ-ബുദ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു വേണ്ടി പോളിംഗ് ബൂത്തായി തയാറാക്കിയ സ്കൂൾ അഗ്നിക്കിരയാക്കി.

07:55 am 8/4/2017 ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ-ബുദ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനു വേണ്ടി പോളിംഗ് ബൂത്തായി തയാറാക്കിയ സ്കൂൾ അഗ്നിക്കിരയാക്കി. യാരിഗുണ്ട് ഗ്രാമത്തിലെ സ്കൂളാണ് വെള്ളിയാഴ്ച വൈകുന്നേരം അക്രമികൾ കത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. വിഘടനവാദികളാണ് ഇതിനു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

ഇവരെ സഹായിക്കുവാന്‍ ഇവിടെ ആരുമില്ലേ?

07:55 am 8/4/2017 (ജോജോ തോമസ്, ന്യൂയോര്‍ക്ക്) കാല്‍വരിയില്‍ സ്വയം യാഗമായി തീര്‍ന്ന യേശുദേവന്റെ പീഡാനുഭവം നോമ്പു നോക്കുന്ന ഈ വേളയില്‍ ഈ ലോകജീവിതത്തിന്റെ ഭാഗ്യവും, നിര്‍ഭാഗ്യവും നിറഞ്ഞ ഹൃദയനൊമ്പര നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോള്‍, ഈ കാലയളവില്‍ ലോകമെമ്പാടും നിഷ്ക്കളങ്കരായ എത്രയോ മനുഷ്യജന്മങ്ങള്‍, പിഞ്ചു പൈതലുകള്‍ അനുദിനം ക്രൂരമായി മരണപ്പെടുന്നു. ചൂടുവാര്‍ത്തയായി ഇപ്പോള്‍ ലോകജന മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച നിഷ്ക്രൂര ആക്രമണം 70 ല്‍ പരം സിറിയന്‍ ജനതയെ രാസവസ്തുക്കളാല്‍ ആക്രമിച്ച് കൊന്നൊടുക്കിയത് ഈ കുറിപ്പ് എഴുതുവാന്‍ എനിക്ക് Read more about ഇവരെ സഹായിക്കുവാന്‍ ഇവിടെ ആരുമില്ലേ?[…]