ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം.

04:46 pm 3/4/2017 ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്‍റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം. പട്ടികയിൽ ഐഐടി ചെന്നൈ രണ്ടാം സ്ഥാനത്തും ഐഐടി ബോംബെ മൂന്നാം സ്ഥാനത്തും എത്തി. മികച്ച സർവകലാശാലകളുടെ പട്ടികയിൽ ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) രണ്ടാമത് ഇടം പിടിച്ചു. ബനാറസ് ഹിന്ദു സർവകലാശാല(ബിഎച്ച്‌യു) ആണ് മൂന്നാമത്. കേരള സർകലശാലയ്ക്ക് 47-ാം Read more about ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം.[…]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു

04:44 pm 3/4/2017 ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. പുതിയ പലിശ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഭവനവായ്പ ഉൾപ്പെടെയുള്ളവരുടെ പലിശയിൽ അടിസ്ഥാന നിരക്ക് കുറച്ചത് പ്രതിഫലിക്കും.

മകനെ പീഡിപ്പിച്ചെന്ന മാതാവിെൻറ പരാതിയിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ

പാലാ: പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന മാതാവിെൻറ പരാതിയിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ. എറണാകുളം കണ്ണേങ്കാട്ട് സ്വദേശി മിറ്റിൽഡയെയാണ് പോക്സോ നിയമപ്രകാരം രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രാമപുരം സ്വദേശിയായ പതിനേഴുകാരനായ ആൺകുട്ടിയുടെ വീട്ടിലെത്തി മുറിയിൽ കയറി വാതിലടച്ച ഇവരെ രാമപുരം പൊലീസ് വാതിൽ തകർത്ത് അകത്തുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്കുവഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി എറണാകുളത്ത് ബ്യൂട്ടീഷ്യനായി ജോലിനോക്കി വരുകയായിരുന്നു. കഴിഞ്ഞയാഴ്ച രാമപുരത്ത് എത്തിയ ഇവർ ഇൗ പതിനേഴുകാരനൊപ്പം ഇവിടെ ഒരുവീട്ടിൽ താമസിച്ചിരുന്നു. അന്ന് Read more about മകനെ പീഡിപ്പിച്ചെന്ന മാതാവിെൻറ പരാതിയിൽ ഇരുപത്തിയൊന്നുകാരി അറസ്റ്റിൽ[…]

ചൊവ്വാഴ്ച മുതൽ അവശ്യസാധനങ്ങളുടെ നീക്കം നിർത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ

08:29 am 3/4/2017 പാലക്കാട്: തിങ്കളാഴ്ചയിലെ ചർച്ച പരാജയപ്പെട്ടാൽ ചൊവ്വാഴ്ച മുതൽ അവശ്യസാധനങ്ങളുടെ നീക്കം നിർത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ. സമരം തുടരുന്നുണ്ടെങ്കിലും അവശ്യസാധനങ്ങളുമായി വരുന്ന ലോറികൾ തടഞ്ഞിട്ടില്ല. ഇൻഷുറൻസ് പ്രീമിയം വർധനക്കെതിരെയാണ് ലോറിയുടമകളുടെ അനിശ്ചിതകാല സമരം. ഹൈദരാബാദിൽ ഐ.ആർ.ഡി.എയുടെ (ഇൻഷുറൻസ് െറഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റി) നേതൃത്വത്തിൽ തിങ്കളാഴ്ച അനുരഞ്ജന ചർച്ച നടക്കുന്നുണ്ട്. ചർച്ചയുടെ പുരോഗതിക്കനുസരിച്ചായിരിക്കും സമരത്തിെൻറ ഭാവിയെന്ന് ലോറിയുടമകൾ പറഞ്ഞു. ചരക്ക് ലോറി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.പി.ജി ടാങ്കറുകൾ ഞായറാഴ്ച Read more about ചൊവ്വാഴ്ച മുതൽ അവശ്യസാധനങ്ങളുടെ നീക്കം നിർത്തിവെക്കുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷൻ[…]

വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു.

08:28 am 3/4/2017 ദമ്മാം: നിലമ്പൂർ പൂവത്തൂർമുട്ടിൽ സ്വദേശി കുഞ്ഞുമോൻ വർഗീസ് (48) ആണ് മരിച്ചത്. അൽഅഹ്സ സനയ്യയിലാണ് അപകടം. അൽഅഹ്സ ഹഫൂഫിൽ 20 വർഷത്തോളമായി ഫർണിച്ചർകട നടത്തിവരികയായിരുന്നു. ഹസയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. ശനിയാഴ്ച സനഇയ്യയിൽ നിന്ന് പ്ലൈവുഡ് വാങ്ങി വാഹനത്തിൽ ഹഫൂഫിലേക്ക് വരുമ്പോഴാണ് അപകടം. േറാഡ് മുറിച്ചുകടന്ന ഒട്ടകത്തെയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവ സ്ഥലത്തെത്തിയ പൊലീസിെൻറ നേതൃത്വത്തിൽ ഉടൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: വർഗീസ്, മാതാവ്: ഏലിയാമ്മ. ഭാര്യ: Read more about വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു.[…]

ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്.

08:28 zm 3/4/2017 വാഷിങ്ടൺ: ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണവായുധ പ്രശ്നം പരിഹരിക്കാൻ ചൈന മുൻകൈ എടുത്തില്ലെങ്കിൽ അതിനായി യു.എസ് നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ആണവായുധ പ്രശ്നം ഉത്തര കൊറിയയുമായി ചർച്ച ചെയ്യാൻ തയാറാണ്. കൊറിയക്ക് മേൽ സമ്മർദം ചെലുത്താൻ ചൈനക്ക് സാധിക്കും. കൊറിയയെ സഹായിക്കുന്ന നിലപാട് തുടരണമോ എന്ന് ചൈന പുനഃപരിശോധിക്കണം. അതാണ് ചൈനക്കും മറ്റുള്ളവർക്കും നല്ലതെന്ന് Read more about ഉത്തര കൊറിയ വിഷയത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്.[…]

നിറപറയും നിലവിളക്കും കണിയുമൊരുക്കി നാമം,നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറിന്

08:22 am 3/4/2017 ന്യൂജേഴ്‌സി: നിറപറയും നിലവിളക്കും കണിയുമൊരുക്കി നാമം,നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറാം തീയതി കേരളീയശൈലിയില്‍ ആഘോഷിക്കുമെന്ന് നാമം,നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു. ന്യൂജേഴ്‌സി ബ്രോണ്‍സ്‌വിക്കിലെ ലിന്‍വുഡ് മിഡില്‍ സ്!കൂളിലാണ് വിഷു ആഘോഷങ്ങള്‍ നടക്കുക.ഒരു പുതുവര്‍ഷത്തിന് കൂടി ആരംഭമായി മലയാളികള്‍ ലോകമെമ്പാടും ആഘോഷിക്കുന്ന ഐശ്വര്യവും സമൃദ്ധിയും ഒന്നു ചേരുന്ന ആഘോഷം രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കും .വൈകിട്ട് ഒന്പതുമണി വരെ നിരവധി പരിപാടികള്‍ നടക്കും. സംഗീതം,നൃത്തം,ഭജന്‍സ്,വാദ്യ മേളം,എന്നിവയുടെ അകമ്പടിയോടെ Read more about നിറപറയും നിലവിളക്കും കണിയുമൊരുക്കി നാമം,നായര്‍ മഹാമണ്ഡലം വിഷു ആഘോഷങ്ങള്‍ മെയ് ആറിന്[…]

കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട.

08:18 am 3/4/2017 ബൊഗോട്ട: കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട. 6.2 ടൺ കൊക്കെയ്നാണ് ബാരൻഖ്വില്ല തുറമുഖത്തുവച്ച് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്പെയിനിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവ പിടികൂടിയതെന്നും പ്രാദേശിക അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇത്രയും കൊക്കെയ്ൻ കണ്ടെടുത്തതെന്നും കൊളംബിയൻ പ്രതിരോധ മന്ത്രി ലൂയിസ് കാർലോസ് പറഞ്ഞു. കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു മാസങ്ങൾക്കു മുൻപ് ഇവിടെ നിന്നും 103ടൺ കൊക്കെയ്ൻ Read more about കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട.[…]

ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാല ഇടവക വാര്‍ഷിക ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ ഏപ്രില്‍ 7,8,9 ദിവസങ്ങളില്‍ –

08:30 am 3/4/2017 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വലിയനോമ്പിനോടനുബന്ധിച്ച് നടത്തിവരാറുള്ള വാര്‍ഷിക നോമ്പുകാല ഇടവക ധ്യാനം ഏപ്രില്‍ 7,8,9 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി നടത്തപ്പെടുന്നു. മാനവസ്‌നേഹത്തിന്‍റെ പുതിയ മാനങ്ങള്‍ അവയവദാനത്തിലൂടെ വിളംബരം ചെയ്ത പ്രശസ്ത ധ്യാന ഗുരുവും, കേരളാ കിഡ്‌നി ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ ആണ് ഈ വര്‍ഷത്തെ ധ്യാനം നയിക്കുക. സ്വന്തം കിഡ്‌നി ഒരു ഹൈന്ദവ സഹോദരനു ദാനം ചെയ്തുകൊണ്ട് Read more about ഫാ.ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാല ഇടവക വാര്‍ഷിക ധ്യാനം സോമര്‍സെറ്റ് ദേവാലയത്തില്‍ ഏപ്രില്‍ 7,8,9 ദിവസങ്ങളില്‍ –[…]

റോജർ ഫെഡറർ മയായി ഓപ്പൻ ടെന്നീസ് ചാമ്പ്യന്‍.

08:18 am 3/4/2017 മിയാമി: കളിക്കളത്തിലെ ചിരവൈരിയായ റഫോൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഫെഡറർ കിരീടം ചൂടിയത്. സ്കോർ 6-3,6-4. ഇരുവരും മുഖാമുഖം വന്ന കഴിഞ്ഞ നാല് മത്സരങ്ങളിലും ജയം ഫെഡററിനായിരുന്നു. ഈവർഷം ഫെഡററുടെ മൂന്നാം കിരീടമാണഅ മയാമിയിലേത്. പരിക്കേറ്റ് ആറ് മാസത്തെ വിശ്രമം കഴിഞ്ഞെത്തിയ 35കാരൻ ഓസ്ട്രേലിയൻ ഓപ്പണും ഇന്ത്യാ വെൽസ് കിരീടവും സ്വന്തമാക്കിയിരുന്നു.