കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.
12:56 pm 21/5/2017 കാവനാട്: കൊല്ലം കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അമരവിള സ്വദേശി അനിൽ (38) ആദർശ് (5) ദർശന (2) എന്നിവരാണ് മരിച്ചത്.
12:56 pm 21/5/2017 കാവനാട്: കൊല്ലം കാവനാട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അമരവിള സ്വദേശി അനിൽ (38) ആദർശ് (5) ദർശന (2) എന്നിവരാണ് മരിച്ചത്.
11:00 am 21/5/2017 തിരുവനന്തപുരം: പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്. നിയമം കൈയിലെടുക്കുന്നതിനു പകരം പെണ്‍കുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നു. എല്ലാവരെയും പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായിരുന്നു 54കാരനായ ശ്രീഹരി എന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചത്. Read more about സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരേ കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്.[…]
10:50 am 21/5/2017 ഹൈദരാബാദ്: ഐപിഎല്‍ പത്താം സീസണില്‍ ഇന്നു നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മഹാരാഷ്ട്ര ടീമുകള്‍ മുഖാമുഖം. രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിലെത്തിയ റൈസിംഗ് പൂന സൂപ്പര്‍ ജയ്ന്റും മഹാരാഷ് ട്ര ഡെര്‍ബിയില്‍ ഹൈദരാബാദില്‍ ഏറ്റുമുട്ടും. ഈ സീസണില്‍ ഇതു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂന്നു മത്സരങ്ങളിലും പൂനയ്ക്കായിരുന്നു ജയം. അവസാന മത്സരത്തില്‍ കിരീടത്തോടെ മൂന്നു മത്സരങ്ങളിലെ തോല്‍വിക്കു മറുപടി നല്‍കാനാണ് മുംബൈ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ Read more about ഐ പി.എൽ ഫൈനൽ ഇന്ന്[…]
10:40 am 21/5/2017 തിരുവനന്തപുരം: കേരള ഫുട്ബോൾ താരം സി.കെ വിനീതിന് പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ തിരുത്തിയില്ലെങ്കിൽ വിനീതിന് ജോലി നൽകാൻ തയാറാണെന്നും പിണറായി പറഞ്ഞു. കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് സർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടായത്. കേന്ദ്രകായിക വകുപ്പ് മന്ത്രി വിജയ് ഖോയൽ ഇടപെട്ട് നടപടി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീനും വിനീതിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് എജീസ് ഒാഫീസിലെ ഒാഡിറ്റർ Read more about സി.കെ വിനീതിന് പിരിച്ച് വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ[…]
10:37 am 21/5/2017 പുറ്റടി: ഇടുക്കി പുറ്റടിയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മലപ്പുറം എടപ്പാട് സ്വദേശിനി ജസ്നയാണ് മരിച്ചത്. നാലു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
10:44 am 21/5/2017 താനെ: മഹാരാഷ്ട്രയിലെ ഗണേശപുരിയിൽനിന്നു പോലീസ് സ്ഫോടക വസ്തുക്കൾ പിടികൂടി. പോലീസ് നടത്തിയ പട്രോളിംഗിലാണ് കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഏഴ് ബോക്സ് ജെലാറ്റിൻ സ്റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് മേധാവി വെങ്കട്ട ആണ്ടലെ പറഞ്ഞു.
10:38 am 21/5/2017 ന്യൂയോര്‍ക്ക്: എന്‍.വൈ ന്യൂയോര്‍ക്ക് മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ 2017 ലീഗ് അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരങ്ങളോടെ സമാപിച്ചു. ഫൈനലില്‍ സാം ബിജേഷിന്റെ ടീം ഷിജോ സന്തോഷിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. വിജയികള്‍ക്ക് ക്ലബ് പ്രസിഡന്റ് ഈപ്പന്‍ ചാക്കോ ട്രോഫികള്‍ വിതരണം ചെയ്തു. ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍ രഘു നൈനാന്‍ നന്ദി പ്രകാശിപ്പിച്ചു. മൂന്നാം സ്ഥാനം ഷിബു & ഷിനോ ടീം കരസ്ഥമാക്കി.
10:35 am 21/5/2017 ന്യൂജേഴ്‌സി: മെയ് 27 നു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ കേരളത്തിന്റെ ബിസ്സിനസ്സ്,മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ ബിസിനസ് സെമിനാറിലേക്കു കേരളത്തില്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാനും ,ബിസിനസ് സെമിനാര്‍ കോര്‍ഡിനേറ്ററുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. കച്ചവടത്തിന് പേരുകേട്ട നഗരമായ ആലപ്പുഴയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഇന്‍വെസ്‌റ്‌മെന്റ് സെമിനാറില്‍ പ്രാധാന്യം നല്‍കുന്നത് പ്രധാനമായും കേരളത്തിന്റെ പരമ്പരാഗതവും ഇന്ന് ലോക വിപണി Read more about കേരളത്തിന്റെ ബിസ്സിനസ്സ് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍: മാധവന്‍ ബി നായര്‍[…]
10:34 am 21/5/2017 താനെ: മഹാരാഷ്ട്രയിലെ താനെയിൽനിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു ശനിയാഴ്ച രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. ആയിരത്തിന്‍റെ 6455 നോട്ടുകളും അഞ്ഞൂറിന്‍റെ 7090 നോട്ടുകളുമാണ് പിടികൂടിയത്. വിശദമായ അന്വേഷണത്തിനായി പിടിച്ചെടുത്ത നോട്ടുകൾ ആദായനികുതി വകുപ്പിനു കൈമാറിയതായി പോലീസ് അറിച്ചു. നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയ പരിധി മാർച്ചിൽ Read more about താനെയിൽനിന്നു ഒരു കോടി രൂപയുടെ അസാധുനോട്ടുകൾ പോലീസ് പിടികൂടി.[…]
10:34 am 21/5/2017 കേരളത്തില്‍ വച്ചുള്ള ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുമെന്ന് സംഗമം ചെയര്‍മാന്‍ രാജേഷ് നായര്‍ അറിയിച്ചു. അമേരിക്കയിലെ എല്ലാ പ്രമുഖ നായര്‍ സമുദായ നേതാക്കളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനും Read more about അമേരിക്കന്‍ നായര്‍ സംഗമം ജൂലൈ 29 ന് തിരുവനന്തപുരത്ത്[…]