ത്വാഇഫിൽ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ കനത്ത നാശനഷ്ടം.
10:15 am 20/5/2017 ത്വാഇഫ്: മഴക്കെടുതി വിലയിരുത്താനും വീഴ്ചകളും പോരായ്മകളും അന്വേഷിക്കാനും സമിതി രൂപവത്കരിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അടിയന്തിര നിര്‍ദേശം നല്‍കി. ബുധനാഴ്ച ഉച്ചക്ക് ശേഷം മേഖലയിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണിത്. ത്വാഇഫ് ഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ മേഖല പൊലീസ്, സിവില്‍ ഡിഫന്‍സ്, ത്വാഇഫ് മുനിസിപ്പാലിറ്റി, നാഷനല്‍ വാട്ടര്‍ കമ്പനി പ്രതിനിധികളുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാരണങ്ങളും വീഴ്ചകളും പോരായ്മകളും വിശദമായി അന്വേഷിക്കാനും റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തൊന്നുമില്ലാത്ത മഴയാണ് ത്വാഇഫിലുണ്ടായത്. Read more about ത്വാഇഫിൽ കഴിഞ്ഞ ദിവസമുണ്ടായ പേമാരിയിൽ കനത്ത നാശനഷ്ടം.[…]










