അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ആക്രമണത്തിൽ മൂന്നു യുഎസ് സൈനികർ കൊല്ലപ്പെടു
08:38 am 11/6/2017 വാഷിംഗ്ടൺ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ആക്രമണത്തിൽ മൂന്നു യുഎസ് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തായി പെന്റഗണ്‍ അറിയിച്ചു. എന്നാൽ എങ്ങനെ കൊല്ലപ്പെട്ടുവെന്നതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. അച്ചിൻ ജില്ലയിലെ വച്ചുണ്ടായ ആക്രമണത്തിലാണ് യുഎസ് സൈനികർ കൊല്ലപ്പെട്ടതെന്ന് നൻഗർഹർ പ്രവിശ്യയുടെ പ്രോവിഷ്യൽ ഗവർണറുടെ വക്താവ് അറ്റഹുള്ള ഖോംഗാനി പറഞ്ഞു. അഫ്ഗാൻ സൈനികന്റെ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇയാളും കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. Read more about അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ആക്രമണത്തിൽ മൂന്നു യുഎസ് സൈനികർ കൊല്ലപ്പെടു[…]










