ഇറാന്റെ തടവിൽ കഴിഞ്ഞിരുന്ന 25 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു.
07:04 am 9/6/2017 ന്യൂഡൽഹി: ഇറാന്റെ തടവിൽ കഴിഞ്ഞിരുന്ന 25 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം മാച്ചിലാണ് ബഹ്റിൻ ബോട്ടുകൾക്കൊപ്പം 25 മത്സ്യത്തൊഴിലാളികളെ ഇറാനിയൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്തത്. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചു പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. തടവിൽ കഴിഞ്ഞിരുന്നവരുടെ മോചനത്തിനായി പ്രവർത്തിച്ച ഇറാനിലെ ഇന്ത്യൻ എംബസിയെ സുഷമ സ്വരാജ് പ്രശംസിച്ചു.










