ഹാമില്‍ട്ടണ്‍ മലങ്കര സെന്റ് ജോണ്‍സ് പള്ളി പെരുന്നാള്‍ മെയ് 14-ന്

7:53 pm 10/5/2017 ഹാമില്‍ട്ടണ്‍: മലങ്കര സെന്റ് ജോണ്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈവര്‍ഷത്തെ പെരുന്നാള്‍ മേയ് 14-ന് സെന്റ് മൈക്കിള്‍സ് ഹങ്കേറിയന്‍ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. രാവിലെ എട്ടിനു പ്രഭാത നമസ്കാരം, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, അനുഗ്രഹ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ്. മുഖ്യകാര്‍മികന്‍ റവ.ഫാ. സാം തങ്കച്ചന്‍. വികാരി വെരി റവ. കോര്‍എപ്പിസ്‌കോപ്പ ലാസറസ് റമ്പാന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മാത്യു ഫിലിപ്പ് (ജോണി-61) നിര്യാതനായി

07:50 pm 10/5/2017 എടക്കര: ഒതളക്കുഴിയില്‍ (ഇലവുംതിട്ട) വീട്ടില്‍ കെ.സി.ഫിലിപ്പിന്റെയും പരേതയായ ശോശാമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (ജോണി-61) മേയ് എട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 6:20- ന് കര്‍തൃസന്നിധിയില്‍ പ്രവേശിച്ചു. സംസ്കാരശുശ്രൂഷകകള്‍ മേയ് 9 ബിധനാഴ്ചരാവിലെ ഭവനത്തില്‍ നടത്തിയശേഷം എടക്കര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്കാരവും നടçന്നതാണ്. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: അനൂപ് മാത്യു, ഫേബാ മാത്യു. സഹോദരങ്ങള്‍: ചെറിയാന്‍ ഫിലിപ്പ്, അന്നമ്മ ഏബ്രഹാം, മേരി സൈമണ്‍ (യു.എസ്.എ), ലാല്‍ ഫിലിപ്പ് (യു.എസ്.എ) Read more about മാത്യു ഫിലിപ്പ് (ജോണി-61) നിര്യാതനായി[…]

മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-ന് ഫിലാഡല്‍ഫിയയില്‍

07:48 pm 10/5/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) പത്താമത് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-നു ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ഫിറ്റ്‌നസ് സെന്ററില്‍ (9389 ക്രൂസൗണ്‍ റോഡ്, ഫിലാഡല്‍ഫിയ, പി.എ 19115) വച്ച് നടത്തപ്പെടുന്നു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള മുപ്പത് ടീമുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി വളരെ ചിട്ടയായി നടത്തിവരുന്ന ഈ ടൂര്‍ണമെന്റിന്റെ പത്താമത് Read more about മാപ്പ് എവര്‍റോളിംഗ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മേയ് 20-ന് ഫിലാഡല്‍ഫിയയില്‍[…]

മദ്യ ലഹരിയിലായിരുന്ന അമ്മയുടെ മടിയിലിരുന്ന് വാഹനം നിയന്ത്രിച്ചത് 8 വയസുകാരന്‍

07:44 pm 10/5/2017 – പി. പി. ചെറിയാന്‍ മില്‍വാക്കി: നിയന്ത്രണമില്ലാതെ റോഡിലൂടെ പാഞ്ഞുവന്ന വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ കണ്ടത് അവിശ്വസനീയ കാഴ്ച. കാറിന്റെ െ്രെഡവിങ് സീറ്റില്‍ മദ്യപിച്ചു ലക്ക്‌കെട്ട അമ്മയുടെ മടിയിലിരുന്ന് കാറ് നിയന്ത്രിച്ചിരുന്നത് എട്ടു വയസുകാരനായ മകന്‍. സോബ്രിറ്റി ടെസ്റ്റിന് വിധേയയാക്കിയ മാതാവ് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതു മൂന്നാം തവണയാണ് മദ്യപിച്ചു വാഹനം ഓടിക്കുന്നതിന് ഇവര്‍ പിടിയിലാകുന്നത്. പൊലീസിനെ കണ്ടതോടെ പേടിച്ച എട്ടുവയസുകാരന്‍ അറസ്റ്റു ചെയ്യരുതെന്നും ജയിലിലേക്കയക്കരുതെന്നും ആവശ്യപ്പെട്ടു നിലവിളിക്കാന്‍ ആരംഭിച്ചു. മാതാവിനോടൊപ്പം Read more about മദ്യ ലഹരിയിലായിരുന്ന അമ്മയുടെ മടിയിലിരുന്ന് വാഹനം നിയന്ത്രിച്ചത് 8 വയസുകാരന്‍[…]

സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി.

06:50 pm 10/5/2017 തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി. കേരള പോലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായ വി.എന്‍ കുമാരി ബീനയാണ് ചീഫ്​ സെക്രട്ടറിക്ക്​ പരാതി നൽകിയത്​. തന്നെ അന്യായമായി സ്​ഥലം മാറ്റിയെന്നും ഇതിന്​ പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നുമാണ്​ ഇവർ ആരോപിക്കുന്നത്​. വിവരാവകാശ നിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമായ ടി ബ്രാഞ്ചിൽ നിന്നും ഉദ്യോഗസ്​ഥയെ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്. ബീനക്ക് ​പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ Read more about സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി.[…]

മനോഹർ പരീക്കർ പനാജിയിൽ നിയമസഭാ സ്ഥാനാർഥിയായി മത്സരിക്കും

04:03 pm 10/5/2017 പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പനാജിയിൽ നിയമസഭാ സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ മാർച്ചിൽ ഗോവയിൽ ബിജെപി അധികാരം പിടിച്ചതോടെ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചാണ് പരീക്കർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആറു മാസത്തിനകം നിയമസഭയിലേക്കു മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. പനാജിയിലെ നിലവിലെ എംഎൽഎ സിദ്ധാർഥ് കുൻകലിയേങ്കർ രാജിവയ്ക്കുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ വിനയ് തെൻഡുൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മനോഹർ പരീക്കറിന്‍റെ സ്വീകാര്യത മുൻനിർത്തി നടത്തിയ ചടുലമായ രാഷ്ട്രീയനീക്കത്തിലാണ് ബിജെപി ഗോവ പിടിച്ചെടുത്തത്.

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.

04:00 pm 10/5/2017 തിരുവനന്തപുരം: ഈ മാസം 25ന് നിയമസഭാ സമ്മേളനം അവസാനിക്കും. ജൂണ്‍ എട്ട് വരെ സമ്മേളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നു ചേർന്ന കാര്യോപദേശക സമിതിയാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗ് എംഎൽഎമാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.

പാശ്ചാത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോകുന്നതിന് ഭീകര സംഘടനയായ ബോക്കോഹറാം പദ്ധതിയിടുന്നതായി റിപ്പോർട്ട്.

11:26 am 10/5/2017 അബുജ: യുകെ ഫോറിൻ ഓഫീസാണ് ഇതു സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയത്. നൈജീരിയയിലെ ബൊർണൊ സംസ്ഥാനത്ത് ജോലി ചെയ്യുന്ന പാശ്ചാത്യ വംശജരെ തട്ടിക്കൊണ്ടു പോകാനാണ് പദ്ധതിയെന്നാണ് വിവരം. രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങൾ മുന്നിൽ കണ്ടാണ് ഭീകരർ ഇതിനു പദ്ധതിയിടുന്നതെന്നും ഫോറിൻ ഓഫീസ് വ്യക്തമാക്കി. നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ബോക്കോഹറാം ശക്തി പ്രാപിച്ചു വരുന്നതായും ഫോറിൻ ഓഫീസ് അറിയിച്ചു. 2014ൽ ചിബോക്കിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ 200ലധികം പേരെ ഭീകരവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു.

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം.

11:20 am 10/5/2017 മൊ​ഹാ​ലി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം. നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ൽ 14 റ​ണ്‍​സി​നാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ വി​ജ​യം. കിം​ഗ്സ് ഉ​യ​ർ​ത്തി​യ 168 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന നൈ​റ്റ് റൈ​ഡേ​ഴ്സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. കോ​ൽ​ക്ക​ത്ത​യ്ക്കാ​യി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ക്രി​സ് ലി​ൻ 52 പ​ന്തി​ൽ 84 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. മ​റ്റാ​ർ​ക്കും ലി​ന്നി​നു പി​ന്തു​ണ ന​ൽ​കാ​നും Read more about കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് ജ​യം.[…]

ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണ്‍.

11:19 am 10/5/2017 വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. ഡാർവിന്‍റെ പരിണാമത്തിനു ശേഷം ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൈമണായി എത്തുന്നത് സണ്ണി വെയ്നാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾക്കു ശേഷം സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണ് ഇത്. വിജയ് ആരാധകനായ സൈമണിലൂടെയും അവന്‍റെ പ്രണയത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. മകൻ ഒരു Read more about ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണ്‍.[…]