മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ നോറ ചോപ്ര നിര്യാതയായി.
07:34 am 21/4/2017 ന്യൂഡൽഹി: പ്രശസ്ത മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ നോറ ചോപ്ര (64) നിര്യാതയായി. കുറച്ചുനാളുകളായി അസുഖ ബാധിതയായിരുന്നെങ്കിലും അവസാന ദിവസം വരെ മാധ്യമപ്രവർത്തനത്തിൽ സജീവമായിരുന്നു. അലഹബാദിൽ മാധ്യമപ്രവർത്തനം തുടങ്ങിയ നോറ പിന്നീട ഡൽഹിയിലേക്ക് മാറുകയായിരുന്നു. നിരവധി പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നോറയുടെ നിര്യാണത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു തുടങ്ങിയവർ അനുശോചിച്ചു.










