ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു.

09:32 am 13/3/2017 ജിദ്ദ: മലപ്പുറം വി.കെ പടി സ്വദേശി ഫൈസല്‍ (28) ജിദ്ദ അല്‍ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഫൈസല്‍ സഞ്ചരിച്ച വാഹനം ട്രെയിലറിന്‍െറ പിന്നില്‍ ഇടിച്ചാണ് അപകടം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് നാട്ടില്‍നിന്ന് തിരിച്ചത്തെിയത്. ജിദ്ദയില്‍ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്‍െറ മകനാണ്. ഭാര്യ: ശിബിന നസ്റിന്‍, മാതാവ്: അസ്മാബി, സഹോദരങ്ങള്‍ ഫഹദ്, ഫസീല. മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലത്തെിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബിജെപിയ്‌ക്ക് കിട്ടിയത് പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള ജനവിധിയെന്ന് പ്രധാനമന്ത്രി

09:21am 13/3/2017 ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് കിട്ടിയ വിജയത്തില്‍ അഹങ്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഈ വിജയം പുതിയ ഇന്ത്യയുടെ തുടക്കമായാണ് താന്‍ കാണുന്നതെന്നും മോദി പറഞ്ഞു. ഇന്നു പുതിയ ഒരു രാജ്യത്തെയാണു ഞാൻ കാണുന്നത്. യുവത്വം അഭിലഷിക്കുന്ന ഇന്ത്യ. പുതിയ ഒരു ഇന്ത്യ രൂപപ്പെടുന്നതു ഞാൻ കാണുന്നു. പുതിയ ഇന്ത്യയിൽ സ്വശ്രയരാകണമെന്നു പാവപ്പെട്ടവർപോലും ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പു വിജയം പൊതുജനത്തിന്റെ ഉത്തരവാണ്. ഈ ഉത്തരവ് നിർവഹിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ കണക്കുകളിൽ Read more about ബിജെപിയ്‌ക്ക് കിട്ടിയത് പുതിയ ഇന്ത്യയ്ക്കുവേണ്ടിയുള്ള ജനവിധിയെന്ന് പ്രധാനമന്ത്രി[…]

യെന്തിരൻ 2 വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

09;16 am 13/3/2017 ആരാധകരുടെ അഞ്ച് വര്‍ഷത്തെ കാത്തിരിപ്പാണ്. 2012ല്‍ എന്തിരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍. അതീവരഹസമായിട്ടായിരുന്നു ഇതുവരെയുള്ള ഷൂട്ടിംഗ് . ചില പോസ്റ്ററുകളും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യവും മാത്രമേ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളൂ. വര്‍ഷങ്ങളുടെ പ്രയത്നം അന്തിമഘട്ടത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ എന്തിരന്‍ ടീം. 2.0യിലെ ഏറ്റവും നിര്‍ണായകരംഗം ചിത്രീകരിച്ചുകഴിഞ്ഞെന്നും, ഇനി ഒരു പാട്ട് മാത്രമേ ബാക്കിയൂള്ളുവെന്നും സംവിധായകന്‍ ശങ്കര്‍ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും പുറത്തുവിട്ടു.. മിനുക്ക് പണികള്‍ക്ക് Read more about യെന്തിരൻ 2 വിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.[…]

രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു.

09:15 am 13/3/2017 ന്യൂഡൽഹി: നിറങ്ങളിൽ നീരാടി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. നിറങ്ങൾ വിതറുന്ന ഡൂഡിലുമായാണ് ഗൂഗിൾ ആഘോഷങ്ങളിൽ പങ്കു ചേരുന്നത്. ഒരു കൂട്ടം ആൾക്കാർ നിറങ്ങൾ വിതറി ഓടുന്നതും ഗൂഗിൾ എന്ന് എഴുതി വരുന്നതാണ് ആനിമേഷനിൽ ഇത്തവണ ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. വസന്തത്തിന്‍റെ വരവറിയിച്ചെത്തുന്ന ഹോളിയിൽ വർണപൊടികളും നിറക്കൂട്ടുകളും പരസ്പരം വാരിയെറിഞ്ഞാണ് ആഘോഷം.

കായലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന

09:06 am 13/3/2017 കൊച്ചി: കായലില്‍ കോളേജ് വിദ്യാര്‍ഥിനി മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന.മിഷേലിനെ സ്ഥിരമായി പിന്തുടര്‍ന്ന് ആളെന്ന് സംശയത്തിലാണ് ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നത്.മിഷേലിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നവെന്ന് കൂട്ടുകാരികള്‍ മൊഴി നല്‍കിയ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശ്ശിച്ചിട്ടുണ്ട്. ഇയാള്‍ കേരളത്തിന് പുറത്താണെന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ ഇന്ന് പിറവത്തും കൊച്ചിയിലും വിവിധ സംഘടനകള്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്ക് അഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറിനാണ് Read more about കായലില്‍ കോളേജ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന[…]

പകരക്കാരെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് 12ന്; ഡിഎംകെ നേതൃയോഗം ഇന്ന്

09:02 am 13/3/2017 തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ തെര‍ഞ്ഞെടുക്കാന്‍ ഡി.എം.കെയുടെ നേതൃയോഗം ഇന്ന് ചേരും. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലാകും യോഗം. ഡി.എം.കെയ്‌ക്ക് സഖ്യകക്ഷിയായ കോണ്‍ഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി അണ്ണാ ഡിഎംകെയുടെ രാഷ്‌ട്രീയകാര്യസമിതിയോഗം ബുധനാഴ്ച ചേരുന്നുണ്ട്. ഒ പനീര്‍ശെല്‍വത്തിനറെ നേതൃത്വത്തിലുള്ള വിമതവിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിയ്‌ക്കുന്നതിന് മുന്നോടിയായി Read more about പകരക്കാരെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് 12ന്; ഡിഎംകെ നേതൃയോഗം ഇന്ന്[…]

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു.

09:00 am 13/3/2017 15 ദിവസത്തിനകം പരീക്കര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. മനോഹര്‍ പരീക്കറിന്റെ സത്യപ്രതി‌ജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. എറ്റവും വലിയ ഒറ്റക്കക്ഷി തങ്ങളാണെന്നിരിക്കെ ബി.ജെ.പി രാഷ്‌ട്രീയ കുതിരക്കച്ചവടം നടത്തിയാണ് ഗോവയില്‍ അധികാരത്തിലെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കിയിട്ടുണ്ടെങ്കിലും ചെറുപാര്‍ട്ടികളുടെ പിന്തുണയിലാണ് സര്‍ക്കാരുണ്ടാക്കുന്നത് എന്നതിനാല്‍ കാര്യങ്ങള്‍ വെച്ചുനീട്ടാന്‍ പരീക്കര്‍ ആഗ്രഹിക്കുന്നില്ല. ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരം ഏറ്റെടുക്കും. ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന സ്വതന്ത്രന്‍മാര്‍ക്കും Read more about ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കറിനെ ഗവര്‍ണര്‍ മൃദുല സിന്‍ഹ നിയമിച്ചു.[…]

സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ഗോവയ്ക്കും ബംഗാളിനും ജയം

08:59 am 13/3/2017 പനാജി: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ആദ്യ മത്സരങ്ങളിൽ ബംഗാളിനും ആതിഥേയരായ ഗോവയ്ക്കും ജയം. ചണ്ഡീഗഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചാണ് ബംഗാൾ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ആതിഥേയരായ ഗോവ മേഘാലയയെ പരാജയപ്പെടുത്തി.

നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേർ മരിച്ചു.

08:59 am 13/3/2017 പോർട്ട് ഓ പ്രിൻസ്: വടക്കൻ ഹെയ്തിയിൽ നിയന്ത്രണം വിട്ട ബസ് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ് ഹെയ്തിയനിൽ നിന്ന് തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. മാപ്പുവിൽ “റാറ’ പരേഡിൽ പങ്കെടുത്തിരുന്നവരാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടായ ശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ.

08:58 am 13/3/2017 ന്യൂഡൽഹി: നേപ്പാൾ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിപിഒ ജീവനക്കാരനും അഞ്ച് അംഗ സംഘവും പിടിയിൽ. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഫ്ളാറ്റിൽ പൂട്ടിയിട്ടാണ് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. അക്രമികളിൽനിന്നു രക്ഷപ്പെടാൻ ഫ്ളാറ്റിന്‍റെ ഒന്നാം നിലയിൽനിന്നു ചാടിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി തടഞ്ഞുവയ്ക്കൽ, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.