രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം.

11:55 am 7/3/2017 ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 274 റണ്‍സിൽ അവസാനിച്ചു. ചേതേശ്വർ പൂജാര (92), അജിങ്ക്യ രഹാനെ (52), കെ.എൽ.രാഹുൽ (51) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് തുണയായത്. ആറ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് കൂറ്റൻ ലീഡ് നേടുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞുനിർത്തിയത്. 213/4 എന്ന ഭേദപ്പെട്ട നിലയിൽ നാലാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ കഷ്ടകാലം തുടങ്ങി. Read more about രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 188 റണ്‍സ് വിജയലക്ഷ്യം.[…]

ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു.

11:50 am 7/3/2017 കൊച്ചി: തോപ്പുംപടിയില്‍ നിന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ഡീഗോഗാര്‍ഷ്യ ദ്വീപ് പരിധിയിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് കുറ്റം. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള മല്‍സ്യ തൊഴിലാളികളാണ് ഇവരില്‍ അധികവും. ബ്രിട്ടന്റെ സമുദ്രാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിനാണ് കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മല്‍സ്യത്താഴിലാളികളെ തടഞ്ഞു വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 16നാണ് രണ്ട് ബോട്ടുകളിലായി 32 പേര്‍ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയത്. കൊച്ചിയില്‍ Read more about ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു.[…]

ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു.

09:10 am 7/3/2017 രാമേശ്വരം: ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിഡ്ജോ (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ കീഴിലുള്ള കച്ചത്തീവിന് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇയാൾക്ക് വെടിയേറ്റത്. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാമേശ്വരത്തുനിന്ന് 400 ഓളം മത്സ്യത്തൊഴിലാളികളാണ് കച്ചത്തീവിന് സമീപമുള്ള കടലിലേക്ക് തിരിച്ചത്. ഇതിനിടെ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. മുന്നറിയിപ്പ് പോലും നൽകാതെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തതെന്ന് രാമേശ്വരം Read more about ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു.[…]

വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി.

08:14 am 7/3/2017 ന്യൂഡല്‍ഹി: നിര്‍ണായകമായ യു.പി തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം ദിവസങ്ങളോളം തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയിട്ടും സംസ്ഥാനത്തുനിന്നുള്ള എം.പി കൂടിയായ വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി. ഏഴു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ കടുത്ത പ്രചാരണമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം 23 റാലികളില്‍ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമെല്ലാം സംസ്ഥാനത്തത്തെി. എന്നാല്‍, സുല്‍ത്താന്‍പുരില്‍നിന്നുള്ള പാര്‍ട്ടി എം.പി കൂടിയായ Read more about വരുണ്‍ ഗാന്ധി വിട്ടുനിന്നത് തിരക്കു കാരണമെന്ന് അമ്മ മേനക ഗാന്ധി.[…]

സിഖ് ജനതയു ഭീതിയിൽ

08:12 am 7/3/2017 കെന്‍റ്: സമുദായാംഗങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നേതാവ് സത്വീന്ദര്‍ കൗറിന്‍െറ നിര്‍ദേശം ആശങ്കയോടെയാണ് അവര്‍ കേട്ടത്. ആ ആരാധനാലയത്തില്‍ കൂടിനിന്നവര്‍ പരസ്പരം അഭിവാദ്യം ചെയ്യുമ്പോഴും അവരുടെ മുഖങ്ങളില്‍ ഭയപ്പാട് ബാക്കിയായിരുന്നു. കഴിഞ്ഞ ദിവസത്തെ വംശീയാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ തൊട്ടടുത്ത റെന്‍റണ്‍ പട്ടണത്തിലെ സിഖ് ദേവാലയത്തില്‍ ഒരുമിച്ചുകൂടിയതാണ് ഇവര്‍. സിഖ് മതവിശ്വാസികളായ നൂറുകണക്കിന് ആളുകളാണ് ഈ കൂടിച്ചേരലിന് എത്തിയത്. ഞായറാഴ്ചത്തെ പ്രാര്‍ഥനസമയത്താണ് ഒത്തുചേരല്‍ നടന്നത്. ദീപ് റായിക്കുനേരെയുണ്ടായ ആക്രമണം സിഖ് സമൂഹത്തെ ഞെട്ടിച്ചതായി സത്വീന്ദര്‍ തുറന്നുപറഞ്ഞു. Read more about സിഖ് ജനതയു ഭീതിയിൽ[…]

വിരാട് ഇന്ത്യന്‍ നാവികസേനയില്‍നിന്ന് ഡീകമീഷന്‍ ചെയ്തു

08:10 am 7/3/2017 മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഇന്ത്യന്‍ നാവികസേനയില്‍നിന്ന് ഡീകമീഷന്‍ ചെയ്തു. മൂന്നു പതിറ്റാണ്ടുകാലമാണ് ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലായ വിരാട് രാജ്യത്തിനായി സേവനം നടത്തിയത്. ബ്രിട്ടീഷ് റോയല്‍ നേവിയുടെ സ്വന്തമായിരുന്ന ഐ.എന്‍.എസ് വിരാട് 1987ലാണ് ഇന്ത്യന്‍ സൈന്യത്തിന്‍െറ ഭാഗമാകുന്നത്. 27 വര്‍ഷം ബ്രിട്ടീഷ് സൈന്യത്തിനായും സേവനം നടത്തി. 1959 നവംബര്‍ 18നാണ് എച്ച്.എം.എസ് ഹെര്‍മെസ് എന്ന കപ്പല്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായത്. ഇന്ത്യന്‍ മഹാസമുദ്രമായിരുന്നു പ്രധാന Read more about വിരാട് ഇന്ത്യന്‍ നാവികസേനയില്‍നിന്ന് ഡീകമീഷന്‍ ചെയ്തു[…]

ബാഹുബലി 2 ട്രെയിലര്‍ റിലീസ് ഡേറ്റ്

08:09 am 7/3/2017 ഇന്ത്യന്‍ സിനിമലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഒരു വര്‍ഷവും കഴിഞ്ഞ് 9 മാസത്തോളമായി ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്നത്. ഇപ്പോള്‍ ഏപ്രിൽ 28ആണ് ബാഹുബലി 2 തിയറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിച്ചിരിക്കുന്നത്. അതിന് മുന്‍പായി സിനിമയുടെ ട്രെയിലർ മാർച്ച് 15ന് പുറത്തിറങ്ങും. മുംബൈയിൽ നടക്കുന്ന വലിയ ചടങ്ങിൽ ബോളിവുഡ്, തമിഴ്, മലയാളം സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അന്നപൂർണ സ്റ്റുഡിയോസില്‍ ട്രെയിലറിന്‍റെ Read more about ബാഹുബലി 2 ട്രെയിലര്‍ റിലീസ് ഡേറ്റ്[…]

അ​ജി​ത് നാ​യ​ക​നാ​കു​ന്ന വി​വേ​കം:ഓ​ഗ​സ്റ്റ് പ​ത്തി​നു തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

08:08 am 7/3/2017 ചി​ത്ര​ത്തി​ൽ ഉ​ല​ക​നാ​യ​ക​ന്‍റെ ഇ​ള​യ​മ​ക​ൾ അ​ക്ഷ​ര ഹാ​സ​നും. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ക്ര​മി​ക​ളു​ടെ പി​ടി​യി​ലു​ള്ള അ​ക്ഷ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തെ ര​ക്ഷി​ക്കാ​ൻ വ​രു​ന്ന ഇ​ന്‍റ​ർ​പോ​ൾ ഏ​ജ​ന്‍റ് ആ​യാ​ണ് അ​ജി​ത് വേ​ഷ​മി​ടു​ന്ന​ത്. ധ​നു​ഷ് നാ​യ​ക​നാ​യ ’ഷ​മി​താ​ഭ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ക്ഷ​ര​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് വി​വേ​കം. കാ​ജ​ൽ അ​ഗ​ർ​വാ​ൾ, വി​വേ​ക് ഒ​ബ്റോ​യി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് പ​ത്തി​നു തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി

08:03 am 7/3/2017 കല്‍പ്പറ്റ: വയനാട്ടില്‍ കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.പതിനഞ്ച് വയസിനു താഴെയുളള പെണ്‍കുട്ടികളെ അനാഥാലയത്തിന് സമീപത്തുളള കടയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കല്‍പറ്റ പൊലീസ് കസറ്റഡിയില്‍ എടുത്തു. പ്രതികള്‍ക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തു.കുട്ടികള്‍‌ പുറത്തുപോകുന്ന അവസരങ്ങളില്‍ മധുരപലഹാരങ്ങള്‍ നല്‍കി കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് അറിയിച്ചു. കേസ് അന്വേഷണഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും വയനാട് ജില്ലാ പൊലീസ് മേധാവി Read more about പ്രായപൂര്‍ത്തിയാകാത്ത ഏഴുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി[…]

ഇറാഖിനെ ഒഴിവാക്കി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ്

7:57 am 7/3/2017 ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇറാഖിനെ ഒഴിവാക്കി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ്. നേരത്തെ പട്ടികയിലുണ്ടായിരുന്ന മറ്റ് ആറ് രാജ്യങ്ങളെയും പുതിയ ഉത്തരവിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തേക്കാണ് പുതിയ ഉത്തരവ് പ്രകാരമുള്ള യാത്രാവിലക്ക്. എന്നാൽ ഗ്രീൻ കാർഡുള്ളവർക്ക് യാത്രാവിലക്കില്ല. അഭയാർത്ഥികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് 4 മാസത്തേക്ക് വിലക്കേർപ്പെടുത്തി. 7രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്‍റെ ഉത്തരവ് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ ഉത്തരവിറക്കിയത്.