നടിയെ ആക്രമിച്ച സംഭവം; പൊലിസിന് തിരിച്ചടി
07:33 pm 4/3/2017 കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തിരിച്ചടി. നുണപരിശോധനക്ക് തയാറല്ലെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ കോടതിയില്‍ നിലപാടെടുത്തതാണ് അന്വേഷണസംഘത്തിന് തിരിച്ചടിയായത്. മൊബൈല്‍ ഫോണ്‍ കായലിലെറിഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് പോളിഗ്രാഫിലൂടെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ. മുഖ്യപ്രതി സുനില്‍ കുമാറിനെ ആലുവയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നുണ പരിശോധന വേണമെന്ന കാര്യം പൊലീസ് അറിയിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞുകളഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് ഉറപ്പിക്കാന്‍ പോളിഗ്രാഫ് ടെസ്റ്റ് ആവശ്യമായിരുന്നു. നിലവിലെ നിയമമനുസരിച്ച് നുണപരിശോധന Read more about നടിയെ ആക്രമിച്ച സംഭവം; പൊലിസിന് തിരിച്ചടി[…]










