ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി.

08:30 am 4/3/2017 ല​​​​ക്നോ/​​​​ഇം​​​​ഫാ​​​​ൽ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യു​​​​പി​​​​യി​​​​ൽ ആ​​റാം ഘ​​ട്ട​​ത്തി​​ൽ 49 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​ളി​​ലാണ് വി​​​ധി​​​യെ​​​ഴു​​​ത്ത്. മ​​​ണി​​​പ്പു​​​രി​​​ലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 38 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാണ് വോ‌‌ട്ടെടുപ്പ് നടക്കുന്നത്. യു​​പി​​യി​​ൽ ഏ​​ഴും മ​​ണി​​പ്പു​​രി​​ൽ ര​​ണ്ടും ഘ​​ട്ട​​മാ​​യി​​ട്ടാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ചൈനയിലെ ജിയാൻങ്സു പ്രവിശ്യയിലെ ജിയാൻഷി ഗ്രാമത്തിൽ 160 ദന്പതികൾ വേർപിരിയുന്നു

08:27 am 4/3/2017 ബെയ്ജിംഗ്:ആധുനികവത്കരണത്തിനായി സർക്കാർ ജിയാൻഷിയിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ദന്പതികളെക്കാൾ കൂടുതൽ നഷ്ടപരിഹാരം തനിച്ച് ജീവിക്കുന്നവർക്കു ലഭിക്കും. ഇക്കാരണത്താലാണ് ദന്പതികൾ വേർപിരിയാൻ ഒരുങ്ങുന്നത്. വേർപിരിയുന്നവർക്ക് രണ്ട് പുതിയ വീടും 12 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പാരന്പര്യമായി പ്രദേശത്ത് ജീവിക്കുന്നവരും ഇതോടെ സർക്കാർ നൽകിയ പുതിയ വീട്ടിലേക്കു മാറി താമസിക്കേണ്ടിവരും. ദന്പതികൾക്കു 220 ചതുരശ്ര മീറ്റർ വീട് മാത്രമാണ് ലഭിക്കുന്നത്.

മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന് കരസേന

08 we am 4/3/2017 ദില്ലി: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കരസേന.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന അറിയിച്ചതായി ഒരു ഇംഗ്ലീഷ് ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റോയ്മാത്യുവിന് മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും കരസേന ആരോപിക്കുന്നു. കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ദേവലാലിയിലെ ക്യാമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്‍ കൊല്ലം സ്വദേശി റോയ് മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരസേന പറയുന്നത്.റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് Read more about മലയാളി ജവാന്റെ മരണം ആത്മഹത്യയെന്ന് കരസേന[…]

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

08:22 am 4/3/2017 കണ്ണൂര്‍: പയ്യന്നൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. പൂജാ സ്വർണം വാങ്ങാനെന്ന പേരിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി. പയ്യന്നൂര്‍ ദേശീയ പാതയിലെ സുദര്‍ശിതം ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൂജാ സംബന്ധമായ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കളാണ് കവര്‍ച്ച നടത്തിയത്. ഈ സമയം ജ്വല്ലറിയുടമ സതീശന്‍ മാത്രമായിരുന്നു ജ്വല്ലറിയിലുണ്ടായിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ Read more about ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച[…]

വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

08:20am 4/3/2017 കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് കന്യാസ്ത്രീകളും ഒരു ഡോക്ടറുമടക്കം ആറ് പേരെക്കൂടി പൊലീസ് കഴിഞ്ഞദിവസം പ്രതി ചേര്‍ത്തിരുന്നു. പ്രസവം മറച്ചുവെച്ച ആശുപത്രിക്കും കുഞ്ഞിനെ ഒളിപ്പിച്ച അഗതിമന്ദിരത്തിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസവവിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരം കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിക്കെതിരെയും വൈത്തിരിയിലെ അഗതിമന്ദിരത്തിനെതിരെയുമാണ് കേസ് .സംഭവത്തില്‍ വയനാട് ശിശുക്ഷേമസമിതിയും വീഴ്ച വരുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു. വൈദികന്‍റെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജനിച്ച Read more about വൈദികന്‍റെ ബലാത്സംഗത്തിനിരയായി പ്രസവിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്തവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും[…]

ഇന്തോ-നേപ്പാൾ അതിർത്തി അടച്ചു.

08:18 am 4/3/2017 മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്തോ-നേപ്പാൾ അതിർത്തി അടച്ചു. 24 മണിക്കൂർ നേരത്തേക്കാണ് അതിർത്തി അടച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 84 കിലോമീറ്റർ നീളംവരുന്ന അതിർത്തിയിൽ സുരക്ഷയ്ക്കായി എസ്എസ്ബി സേനയെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നതിന് തടസമുണ്ടാകില്ലെന്നാണു സേനാവൃത്തങ്ങൾ അറിയിക്കുന്നത്. നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കു കടക്കുന്നതിനുള്ള പ്രധാന ചെക്പോയിന്‍റുകളിൽ സൈന്യം സുരക്ഷാ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഉത്തർപ്രദേശിൽ ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. നേപ്പാൾ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആറ് Read more about ഇന്തോ-നേപ്പാൾ അതിർത്തി അടച്ചു.[…]

നടിയെ അക്രമിച്ച കേസ്സ്: പ്രതികൾ ഇനിയുമുണ്ടെന്ന് പോലീസ്.

08:11 am 4/3/2017 കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി സുനിയുള്‍പ്പെടെ ആറുപേര്‍ക്ക് പുറമെ ഗൂഡാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുന്നതിനായി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോന നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തിലൊരു അപേക്ഷ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

കോറല്‍സ്പ്രിംങ് ആരോഗ്യമാതാ ദേവാലയത്തില്‍ നോമ്പുകാല ഒരുക്ക ശുശ്രൂഷ

08:16 am 4/3/2017 മയാമി: അമ്പതു ദിവസത്തെ വൃതാനുഷ്ഠാനങ്ങളിലൂടെ മനസ്സും ശരീരവും പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കി ആത്മനവീകരണം പ്രാപിച്ച് യേശുക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ പങ്കാളികളാകുന്നതിനായി ക്രൈസ്തവ സഭ വലിയനോമ്പ് ആചരിക്കുന്നു. നോമ്പിനൊരുക്കമായി കോറല്‍സ്പ്രിങ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവക ദേവാലയത്തില്‍ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം 6.15-നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ഒരു മണിക്കൂര്‍ ആരാധനയും നടത്തുന്നു. മാര്‍ച്ച് ഒമ്പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6.15-നു സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ അനുഗ്രഹീത വചനപ്രഘോഷകനും, രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ. സാജു ഇലഞ്ഞിയില്‍ വിശുദ്ധ Read more about കോറല്‍സ്പ്രിംങ് ആരോഗ്യമാതാ ദേവാലയത്തില്‍ നോമ്പുകാല ഒരുക്ക ശുശ്രൂഷ[…]

ഫിലാഡല്‍ഫിയയില്‍ വ്യക്തിത്വവികസന പരിശീലനപരിപാടിയ്ക്ക് ഉജ്ജ്വല തുടക്കം

08:13 am 4/3/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളി മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ സി. സി. ഡി. æട്ടികള്‍ക്കായി അഞ്ചു മാസം നീണ്ടുനില്‍ക്കുന്ന വ്യക്തിത്വവികസന തീവ്രപരിശീലന കോഴ്‌സ് (എക്‌സല്‍സിയര്‍ പ്രോഗ്രാം) ഫെബ്രുവരി 11 മുതല്‍ ആരംഭിച്ചു. കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ ചിട്ടയായ നിരന്തര പരിശീലനത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് ഈ കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. നാളത്തെ ഉത്തമപൗരന്മാരും, നേതാക്കന്മാരുമായി മാറേണ്ട കുട്ടികളെ ആ രീതിയില്‍ Read more about ഫിലാഡല്‍ഫിയയില്‍ വ്യക്തിത്വവികസന പരിശീലനപരിപാടിയ്ക്ക് ഉജ്ജ്വല തുടക്കം[…]

പ്രവാസികളെ മറക്കാത്ത ബജറ്റ് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

08:10 am 4/3/2017 ഡാളസ്:പ്രവാസികളെ മറക്കാത്ത ബജറ്റാണ് കേരള സര്‍ക്കാരിന്റെ ആദ്യ സമ്പൂര്ണ്ണസ ബജറ്റെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു അടിസ്ഥാന സൌകര്യ വികസനത്തിനും പൊതുആരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും മുന്‍ഗ ണന നല്കുംകയും പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പടെ എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ജനക്ഷേമ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ അഭിനന്ദിക്കുന്നതായും വാര്‍ത്താക്കുറുപ്പിലൂടെ തോമസ് അറിയിച്ചു