ഫ്ലാറ്റിൽനിന്ന്​ ചാടിയയാൾ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ.

07:53 am 26/5/2017 നെടുമ്പാശ്ശേരി: പൊലീസിന് പിടികൊടുക്കാതിരിക്കാൻ ഫ്ലാറ്റിൽനിന്ന്​ ചാടിയയാൾ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ലോഡ്കൃഷ്ണ ഫ്ലാറ്റിലെ താമസക്കാരനായ മിഥുനെയാണ് ഗുരുതരാവസ്​ഥയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് തേവര പൊലീസ്​ ഇയാളെ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയിരുന്നു. ഇതറിഞ്ഞപ്പോൾ പിടികൊടുക്കാതിരിക്കാനാണ് നാലാംനിലയിൽ നിന്ന്​ ചാടിയ​െതന്ന്​ പൊലീസ്​ പറഞ്ഞു.

സിറിയയിലെ ദെയർ എസോർ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.

07:54 am 26/5/2017 ഡമാസ്കസ്: കിഴക്കൻ സിറിയയിലെ ദെയർ എസോർ പ്രവിശ്യയിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച വടക്കൻ സിറിയയിലെ അൽ ബറുഡ ഗ്രാമത്തിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊലപ്പെട്ടിരുന്നു.

ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലു​ക്കാ​സ് പ​പ​ഡെ​മോ​സി​ന് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്.

07:44 am 26/5/2017 ഏ​ഥ​ൻ​സ്: ഗ്രീ​സ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലു​ക്കാ​സ് പ​പ​ഡെ​മോ​സി​ന് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്ക്. വ്യാ​ഴാ​ഴ്ച ഏ​ഥ​ൻ​സി​ലാ​യി​രു​ന്നു സം​ഭ​വം. കാ​റി​നു​ള്ളി​ൽ​വ​ച്ചാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ലെ​റ്റ​ർ ബോം​ബാ​ണ് സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പ​പ​ഡെ​മോ​സി​​ന്‍റെ ഡ്രൈ​വ​ർ​ക്കും സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റിട്ടുണ്ട്. ഇ​രു​വ​ർ​ക്കും കാ​ലി​നാ​ണ് പ​രി​ക്ക്. പ​പ​ഡെ​മോ​സി​ന്‍റെ കാ​റി​ൽ സം​ഭ​വ​സ​മ​യം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ളെ തു​ട​ർ​ന്ന് 2011 ന​വം​ബ​റി​ലാ​ണ് പ​പ​ഡെ​മോ​സ് ഇ​ട​ക്കാ​ല പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​ത്. 2012 മെ​യ് വ​രെ അ​ദ്ദേ​ഹം സ്ഥാ​ന​ത്ത് തു​ട​ർ​ന്നു.

ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ സ്​ഥാനമുണ്ട്​: പ്രണബ്​ മുഖർജി.

07:44 am 26/5/2017 ന്യൂഡൽഹി: അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്നും രാജ്യത്തി​​െൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത്​ അടിസ്​ഥാനമാണെന്നും രാഷ്​ട്രപതി പ്രണബ്​ മുഖർജി. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്​ദത്തിന്​ വലിയ സ്​ഥാനമുണ്ടെന്നും അത്​ അവഗണിക്കപ്പെടരുതെന്നും രാംനാഥ്​ ഗോ​യ​​ങ്ക സ്​മാരക പ്രഭാഷണത്തിൽ രാഷ്​ട്രപതി ഉൗന്നിപ്പറഞ്ഞു. ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ സ്​ഥാനമുണ്ട്​. ജനകീയ പ്രശ്​നങ്ങളിൽ മാധ്യമങ്ങൾ ബോധവത്​കരണം നടത്തണം. സ്വകാര്യ, പൊതുസ്​ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്​ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്​ഥരാണ്​. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ Read more about ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ സ്​ഥാനമുണ്ട്​: പ്രണബ്​ മുഖർജി.[…]

വാ​ഗാ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ യു​വാ​വി​നെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി.

07:43 am 26/5/2017 ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ സ​വാ​ത് സ്വ​ദേ​ശി അ​ബ്ദു​ള്ള ഷാ (21) ​ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും പാ​ക് പാ​സ്പോ​ർ​ട്ടും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഷാ ​പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളെ ബി​എ​സ്എ​ഫ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

07:40 am 26/5/2017 ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ച്ച​തെ​ന്നും രാ​ഷ്ട്പ​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളൊ​ന്നും ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മ​മ​ത മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​പി​ജെ അ​ബ്ദു​ൾ ക​ലാം രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​തു​സ​മ്മ​ത​നാ​യ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. അ​ത്ത​ര​ത്തി​ൽ പൊ​തു​സ​മ്മ​ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ അ​വ​ർ​ക്ക് ക​ണ്ടെ​ത്താ​നാ​യാ​ൽ ന​ല്ല​ത്. അ​ക്കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മേ​യു​ള്ളെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​മ​ത നേ​ര​ത്തെ കോ​ൺ​ഗ്ര​സ് Read more about മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി[…]

ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഷിക്കാഗോ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

7:36 am 26/5/2017 ഷിക്കാഗോ: ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ (834 East Rand Road) പ്രസിഡന്റ് വര്‍ഗീസ് വര്‍ഗീസ് പാലമലയിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. 1991 മെയ് 21-നാണ് രാജീവ് ഗാന്ധി രക്തസാക്ഷിയായത്. ഇന്ത്യയില്‍ ഉദാരവത്കരണത്തിന് തുടക്കംകുറിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നു പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ടെലിഫോണ്‍ വിപ്ലവത്തിന് തുടക്കംകുറിക്കാന്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നും പ്രൊഫ. സാം Read more about ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഷിക്കാഗോ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു[…]

സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക് ഓഫ് 2017 ബിരിയാണി ഫെസ്റ്റ് ഓഗസ്റ്റ് 26-ന്

07:33 am 26/5/2017 സാന്‍ഫ്രാന്‌സിസ്‌കോ: കേരളാ ക്ലബ് കാലിഫോര്‍ണിയ ഒരുക്കുന്ന തട്ടുകട 2017 “ബിരിയാണി ഫെസ്റ്റ് ” സണ്ണിവെയിലെ ബെലാന്‍ഡ്‌സ് പാര്‍ക്കില്‍ ഓഗസ്റ്റ് 26 നു അരങ്ങേറും . കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പുട്ട് ഫെസ്റ്റിവല്‍, കേക്ക് ആന്‍ഡ് വൈന്‍ ഫെസ്റ്റിവല്‍ , പായസം കുക്ക് ഓഫ്, തട്ടുകട 2011, 2012 എന്നിവ വന്‍ വിജയമായിരുന്നു .ഈ വര്‍ഷം കേരളത്തനിമ കാത്തുസൂക്ഷിക്കുന്ന ബിരിയാണി ഫെസ്റ്റിവലാണ് തീം . ഈ പരിപാടിയില്‍ ഇരുപത്തിഅഞ്ചോളം ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. മത്സരാര്‍ധികള്‍ വിവിധതരം Read more about സിലിക്കന്‍വാലിയില്‍ കേരള ക്ലബ് കുക്ക് ഓഫ് 2017 ബിരിയാണി ഫെസ്റ്റ് ഓഗസ്റ്റ് 26-ന്[…]

നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന് സെനറ്ററും കൗണ്‍സില്‍മാനും ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍

09:44 pm 25/5/2017 – പി.ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: “ജനനം മുതല്‍ മരണം വരെയും കരുണാമൂര്‍ത്തികളായ നേഴ്‌സുമാര്‍ക്കൊപ്പമാണ് ആധുനികമനുഷ്യരെന്നതാണ് നേഴ്‌സുമാരുടെ അനുപമ സ്ഥാനം; നേഴ്‌സുമാരുടെ, വിശിഷ്യാ ഇന്ത്യന്‍അമേരിക്കന്‍ നേഴ്‌സുമാരുടെ, അതിലും വിശിഷ്യാ അമേരിക്കന്‍മലയാളി നേഴ്‌സുമാരുടെ ത്യാഗസേവനത്തെ, ഞങ്ങള്‍ വാനോളം പുകഴ്ത്തുന്നൂ’ എന്ന് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീനയും കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗറും ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദും ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ച് പിയാനോയുടെ 11-ാം നേഴ്‌സ് ദിനാഘോഷം ആഹ്ലാദ സമ്മേളനമാക്കി. ബക്ക് Read more about നേഴ്‌സുമാര്‍ സേവനമൂര്‍ത്തികളെന്ന് സെനറ്ററും കൗണ്‍സില്‍മാനും ഡെപ്യൂട്ടി മേയറും പിയാനോ സമ്മേളനത്തില്‍[…]

ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ദിലീപ്‌ഷോ

09:39 pm 25/52017 – ബിജു കൊട്ടാരക്കര നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്. ഏറെ ആശങ്കകള്‍ക്ക് നടുവില്‍ ആരംഭിച്ച ഷോ ഒരു ആശങ്കയുമില്ലാതെ ഒരു മാസം പിന്നിടുമ്പോള്‍ ദിലീപ് എന്ന കലാകാരനെ ജനങ്ങള്‍, അമേരിക്കന്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയായിരുന്നു ഇതുവരെ. നാദിര്‍ഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കന്‍ മലയാളികള്‍ ഓരോ ഷോ കഴിയുമ്പോളും Read more about ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ദിലീപ്‌ഷോ[…]