സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. തി

08:12 am 26/6/2017 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ആവനവഞ്ചേരി സ്വദേശി ചിത്രഗുപ്തൻ (12) ആണ് മരിച്ചത്.

കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​തു പേ​ർ മ​രി​ച്ചു.

08:11 am 26/6/2017 ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ യാ​ത്രാ ബോ​ട്ട് മു​ങ്ങി ഒ​മ്പ​തു പേ​ർ മ​രി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ലെ ഗു​വ​ത​പെ​യി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ലാ​ശ​യ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ജ​ലാ​ശ​യ​ത്തി​ൽ മു​ങ്ങി​ത്താ​ണ 28 പേ​രെ കാ​ണാ​താ​യി. ബോ​ട്ടി​ൽ 150 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ടി​ന്‍റെ മു​ക​ൾ​ത​ട്ടി​ലും പി​ടി​ച്ചു കി​ട​ന്ന​വ​രെ​യാ​ണ് ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ര​ക്ഷ​പെ​ടു​ത്തി​യ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ബോ​ട്ട് യാ​ത്ര തു​ട​ങ്ങി അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ബോട്ട് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

08:10 am 26/6/2017 ന്യൂഡൽഹി: നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പാസ്പോർട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ മതി ഈ രാജ്യങ്ങൾ സന്ദർശിക്കാനെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തിൽ അറിയിച്ചു. വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് സന്ദർശനം നടത്താൻ കഴിയുന്ന അയൽ രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. നേപ്പാൾ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായും ഭൂട്ടാൻ നാല് ഇന്ത്യൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നുണ്ട്.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ

08:09 am 26/6/2017 ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദു:ഖറാനോ തിരുനാള്‍ ഭക്ത്യാഡംഭപൂര്‍വ്വം നടത്തപ്പെടുന്നു. ജൂണ്‍ 30 വെള്ളിയാഴ്ച വൈകിട്ട് 7 മണി- വി. കുര്‍ബാന- നൊവേന. റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍ (രൂപതാ പ്രൊക്യുറേറ്റര്‍) മുഖ്യകാര്‍മികത്വം വഹിക്കും. ജൂലൈ 1 ശനി- രാവിലെ 8.30 വി. കുര്‍ബാന- റവ.ഫാ. ബാബു മഠത്തിപറമ്പില്‍ (സെന്റ് മേരീസ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദു:ഖറാനോ തിരുനാള്‍ 2017 ജൂണ്‍ 30 മുതല്‍ ജൂലൈ 16 വരെ[…]

എസ്.എം.സി.സി ഏഷ്യന്‍ ലിഷര്‍ ടൂര്‍ ബുക്കിംഗ് ജൂണ്‍ 30 വരെ

8:07 am 26/6/2017 മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 മുതല്‍ 26 വരെ ചൈന, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെ നടത്തുന്ന ഉല്ലാസയാത്രയുടെ ബുക്കിംഗ് വിജയകരമായി മുന്നേറുന്നു. എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വിജയകരമായി നടത്തപ്പെടുന്ന ടൂറിനും തീര്‍ത്ഥാടനത്തിനും അമേരിക്കയിലെമ്പാടുനിന്നുമുള്ള മലയാളികളും അമേരിക്കക്കാരായ ആളുകളും പങ്കെടുക്കാറുണ്ട്. ഈവര്‍ഷം ഏഷ്യന്‍ ലിഷര്‍ ടൂര്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന 12 ദിവസത്തെ ഈ ഉല്ലാസയാത്രയ്ക്ക് 45 പേരുടെ ഒരു സംഘമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. Read more about എസ്.എം.സി.സി ഏഷ്യന്‍ ലിഷര്‍ ടൂര്‍ ബുക്കിംഗ് ജൂണ്‍ 30 വരെ[…]

പകര്‍ച്ചപ്പനി ബാധിച്ച ആരോഗ്യ രംഗം; പട്ടിപ്പനിയും പൂച്ചപ്പനിയും കാത്ത് ജനങ്ങള്‍

08:06 am 26/6/2017 (ലേഖനം: ജയന്‍ വര്‍ഗീസ്) ആലങ്കാരികമായിട്ടാണെങ്കിലും ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് കേരളം. സമാനതകളില്ലാത്ത ഒട്ടേറെ നന്മകള്‍ ഈ പ്രദേശത്ത് മുളച്ചുവളര്‍ന്നു പൂവിട്ടു നിന്നിരുന്നു! മാറി മാറി വന്ന രാഷ്ട്രീയ, സാമൂഹ്യ, ശാസ്ത്രീയ പരിഷ്ക്കര്‍ത്താക്കള്‍ പുരോഗതിയുടെ പാതയില്‍ നാട്ടിയ പുത്തന്‍ നാഴികക്കല്ലുകള്‍ ജന സാമാന്യത്തിന്റെ ജീവിത യാത്രയില്‍ വിലങ്ങു തടികളാവുകയാണുണ്ടായത്. ആശ്വാസത്തിന്റെയും, സാന്ത്വനത്തിന്റെയും തണല്‍ മരങ്ങളായി പരിണമിക്കുവാന്‍ അവക്ക് സാധിച്ചുമില്ല. ഇവിടെയാണ്, ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താന്റെ നാട്ടിലേക്ക് വഴി പിരിയുന്നത്. Read more about പകര്‍ച്ചപ്പനി ബാധിച്ച ആരോഗ്യ രംഗം; പട്ടിപ്പനിയും പൂച്ചപ്പനിയും കാത്ത് ജനങ്ങള്‍[…]

ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയ്ക്കും ഗുണം ചെയ്യും: നരേന്ദ്ര മോദി

08:04 am 26/6/2017 വാഷിങ്ടന്‍ ഡി.സി: ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ച യുഎസിനും ഗുണം ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര പറഞ്ഞു. യുഎസ് കമ്പനികള്‍ക്ക് വലിയ അവസരമാണ് ഇത് തുറക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്കാരങ്ങളാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മോദി ചര്‍ച്ചയില്‍ വിശദീകരിച്ചു. വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ ഏഴായിരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. ദ്വിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ മോദി, ഇവിടത്തെ വിവിധ കമ്പനി മേധാവികളുമായി സംസാരിക്കുമ്പോഴാണു ഇന്ത്യയിലെ അവസരങ്ങളെ Read more about ഇന്ത്യയുടെ വളര്‍ച്ച അമേരിക്കയ്ക്കും ഗുണം ചെയ്യും: നരേന്ദ്ര മോദി[…]

അമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷം

08:03 am 26/6/2017 ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വായനക്കാരില്ല, എഴുത്തുകാരേയുള്ളൂ എന്നു വിലപിക്കുമ്പോള്‍ അതിനു മറുപടിയായി വായനാദിനാഘോഷം സംഘടിപ്പിച്ചുകൊണ്ട് ലാന പുതിയ ചരിത്രം കുറിച്ചു. ലാന സെക്രട്ടറി ജെ. മാത്യൂസ് മുന്‍കൈ എടുത്ത് കേരളാ സെന്ററില്‍ സംഘടിപ്പിച്ച വായനാ ദിനാചരണത്തില്‍ സാഹിത്യ, സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ സാക്ഷരതാ വിപ്ലവം സംഘടിപ്പിച്ച പി.എന്‍. പണിക്കരുടെ ഓര്‍മ്മയ്ക്കായാണ് അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 18ന് കേരളത്തില്‍ വായനാദിനം ആചരിക്കുന്നത്. 1995ല്‍ അന്തരിച്ച ആ അക്ഷരനായകന് ആദരാഞ്ജലി Read more about അമേരിക്കയില്‍ വായനാദിനത്തിനു തുടക്കമിട്ട് ലാനയുടെ ആഘോഷം[…]

തിങ്കളാഴ്ച കൂടിക്കാഴ്ച

08:03 am 26/6/2017 വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വാഷിംഗ്ടണില്‍ ഉജ്വല സ്വീകരണം. പോര്‍ച്ചുഗലില്‍ നിന്നാണ് മോദി യുഎസില്‍ എത്തിയത്. വാഷിങ്ടന്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവുമെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ യഥാര്‍ഥ സുഹൃത്തുമായി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. 26ന് ആണ് ട്രംപ്–മോദി കൂടിക്കാഴ്ച. Read more about തിങ്കളാഴ്ച കൂടിക്കാഴ്ച[…]

ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി.

06:55 pm 25/6/2017 ശബരിമല: ഇന്ന് പുനപ്രതിഷ്ഠ നടത്തിയ ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമാണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ബോധ്യമായി. തുണിയിൽ മെർക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞാണ് കേടുവരുത്തിയത്. കൊടിമരത്തിന്‍റെ തറയിൽ പൂശിയിരുന്ന സ്വർണം ഉരുകിയൊലിച്ച നിലയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് Read more about ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി.[…]