എണ്ണവിലയിടിവ്: അധികനികുതി ചുമത്തേണ്ടിവരുമെന്ന് സൗദി ധനമന്ത്രി

02.22 Am 29/10/2016 ജിദ്ദ: സൗദി അറേബ്യ രണ്ടു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും രാജ്യത്തിന്റെ കരുതൽ ധനശേഖരം കരുത്തുറ്റതെന്നും ധനമന്ത്രി ഡോ. ഇബ്രാഹിം അൽ അസ്സാഫ് പറഞ്ഞു.അന്താരാഷ്ട്ര രംഗത്ത് എണ്ണക്കു വില കുറയുന്ന സാഹചര്യത്തില്‍ വസ്തുക്കളിന്മേല്‍ നികുതി ചുമത്തുന്നതടക്കമുള്ള നടപടികള്‍ വേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ദിയുടെ പൊതുകടം ഇപ്പോഴും കുറഞ്ഞ നിലയിലാണ് ഒപ്പം രാജ്യത്തെ ബാങ്കുകൾ ശക്തവുമാണ്. ശക്തമായ ധനസ്ഥിതി അവലംബിച്ചും ആശ്രയിച്ചും പ്രാദേശിക ആഗോള സാമ്പത്തിക വെല്ലുവിളികൾ രാജ്യം നേരിടുമെന്നു ധനമന്ത്രി ഡോ.ഇബ്രാഹീം അല്‍ അസ്സാഫ് Read more about എണ്ണവിലയിടിവ്: അധികനികുതി ചുമത്തേണ്ടിവരുമെന്ന് സൗദി ധനമന്ത്രി[…]

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മല്‍സര രംഗത്ത് 454 പേര്‍

02.17 AM 29/10/2016 കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 15-വനിതകള്‍ അടക്കം 454 പേര്‍ മല്‍സര രംഗത്ത്. അടുത്ത മാസം 26-നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം നവംമ്പര്‍ 19 വരെയാണ്. മുന്‍ സ്പീക്കറും, മുന്‍ മന്ത്രിമാരടക്കമുള്ള പ്രമുഖരും മല്‍സര രംഗത്തുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് ചിത്രം വ്യക്തമായിരിക്കുന്നത്. 454 മല്‍സരാര്‍ത്ഥികളാണ് രംഗത്തുള്ളത് ഇതില്‍ 15 വനിതകളുമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റിലെ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനീം,മൂന്ന് മുന്‍ മന്ത്രിമാര്‍ കൂടാതെ,പതിവില്‍ Read more about കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; മല്‍സര രംഗത്ത് 454 പേര്‍[…]

ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു

02.15 AM 29/10/2016 ജിദ്ദ: സൗദിയില്‍ ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ നീക്കം. ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും ഇത് ബാധകമായിരിക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഹജജ് ഉംറ തീര്‍ഥാടനങ്ങള്‍ക്ക് വീണ്ടും ചെലവേറും ഹജ്ജ്ഉംറ കര്‍മങ്ങള്‍ക്കായി വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തുമ്പോള്‍ മതിയായ ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ദി കൌണ്‍സില്‍ ഓഫ് കോപ്പറെറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇത് സംബന്ധമായ Read more about ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്നു[…]

കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കും

09.53 AM 28/10/2016 കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇത് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പ്രായപരിധി 18 വയസാണ്. ഉന്നത സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കി ചുരുക്കുമെന്ന് റിപ്പോര്‍ട്ടുള്ളത്. നിലവില്‍ ഇത് 18 വയസാണ്. അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം പ്രബല്ല്യത്തി്! വരും. അതായത്, 16 വയസ് കഴിഞ്ഞവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മുതിര്‍ന്നവരെ പോലെ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നാണ് Read more about കുവൈറ്റില്‍ കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 ആക്കും[…]

കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചരണം സജീവമായി

09.52 AM 28/10/2016 കുവൈത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സജീവമായി. രാജ്യമാകെ പ്രത്യേകം അനുവദിച്ച സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് ഉപയോഗക്കാനായുള്ള ടെന്റുകളും വഴിയോരങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ഉയര്‍ന്നു. 15ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. പരമ്പരാഗതമായ രീതികളോടെപ്പം, സമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും മല്‍സരാര്‍ത്ഥികള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നുണ്ട്!. പ്രകടനമോ,റാലികളോ നടത്തിയുള്ളതല്ല പ്രധാന പ്രചാരണം. മറിച്ച്,അധികൃതരുടെ അനുമതിയോടെ പ്രത്യേകം ടെന്റുകള്‍ കെട്ടി അവയ്ക്കുള്ളില്‍ യോഗം നടത്തി സ്ഥാനാര്‍ത്ഥിക്ക് പറയാനുള്ള കാര്യങ്ങള്‍ Read more about കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചരണം സജീവമായി[…]

നഗരത്തിന് വെള്ളിയരഞ്ഞാണം തീര്‍ത്ത് ദുബൈ കനാലിലൂടെ വെള്ളമൊഴുകി.

12:44 pm 25/10/2016 ദുബൈ: അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന ദുബൈ കനാലിലൂടെ പരീക്ഷണാര്‍ഥം തിങ്കളാഴ്ച വെള്ളമൊഴുക്കി. 200 കോടി ദിര്‍ഹം ചെലവില്‍ മൂന്ന് വര്‍ഷമായി നടക്കുന്ന പ്രവൃത്തിക്കിടെ ആദ്യമായാണ് കനാലിലേക്ക് വെള്ളം തുറന്നുവിടുന്നത്. അറേബ്യന്‍ ഉള്‍ക്കടലിന്‍െറ രണ്ട് ഭാഗങ്ങളെ നഗര ഹൃദയത്തിലൂടെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുബൈ കനാല്‍. ശൈഖ് സായിദ് റോഡ് ഉള്‍പ്പെടെ മൂന്ന് റോഡുകള്‍ മുറിച്ചു കടന്നുപോകുന്ന കനാലിന്‍െറ ഇരുവശത്തേക്കും ഇന്നലെയാണ് ആദ്യമായി വെള്ളം തുറന്നുവിട്ടത്. ഇതോടെ ദുബൈ Read more about നഗരത്തിന് വെള്ളിയരഞ്ഞാണം തീര്‍ത്ത് ദുബൈ കനാലിലൂടെ വെള്ളമൊഴുകി.[…]

ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു

09:40 AM 24/10/2016 ദോഹ: ഖത്തര്‍ മുന്‍ അമീറും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാമഹനുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദീവാനെ അമീരി മരണവാര്‍ത്ത ഒൗദ്യോഗികമായി പുറത്തു വിട്ടത്. 1972 ഫെബ്രുവരി 22നാണ് ഖത്തര്‍ അമീറായി അദ്ദേഹം സ്ഥാനമേറ്റത്. 1995 ജൂണ്‍ 27ന് മകന്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാരം ഏറ്റെടുക്കുന്നത് വരെ 23 വര്‍ഷം രാജ്യത്തിന്‍െറ അമീറായിരുന്നു. Read more about ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി അന്തരിച്ചു[…]

ദുബൈയെ സ്മാര്‍ട്ടാക്കാന്‍ മുന്നില്‍നിന്ന് നഗരസഭ

03:16 pm 20/10/2016 ദുബൈ: ദുബൈയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ലക്ഷ്യം എത്രയും വേഗം താണ്ടാനുള്ള ഒരുക്കത്തിലാണ് ദുബൈ നഗരസഭ. സംശയമുള്ളവര്‍ക്ക് ജൈറ്റക്സ് ആഗോള സാങ്കേതിക മേളയില്‍ വന്നുനോക്കാം. സ്മാര്‍ട്ട് ഗവണ്‍മെന്‍റ് പരിപാടിയുമായി ബന്ധപ്പെട്ട് 16 സാങ്കേതിക പദ്ധതികളാണ് നഗരസഭ മേളയില്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലുടെ കൂടൂതല്‍ സ്മാര്‍ട്ടാവുകയാണ് ദുബൈയും നഗരസഭയും. ഹരിത കെട്ടിട മൂല്യ നിര്‍ണയത്തിനുള്ള Read more about ദുബൈയെ സ്മാര്‍ട്ടാക്കാന്‍ മുന്നില്‍നിന്ന് നഗരസഭ[…]

സൗദിയില്‍ രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി

11:57 AM 19/10/2016 റിയാദ്: കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞ സൗദി രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി. സ്വദേശി യുവാവിനെ കൊന്ന കേസില്‍ പ്രതിയായ അമീര്‍ തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍കി ബിന്‍ സൗദ് അല്‍ കബീറിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അൽ അറബിയ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. റിയാദ് നഗരത്തിന് സമീപം തുമാമയില്‍ വഴക്കിനിടെ സൗദി പൗരനായ ആദില്‍ Read more about സൗദിയില്‍ രാജ കുടുംബാംഗത്തിന്‍െറ വധശിക്ഷ നടപ്പാക്കി[…]

ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍.

04:15 pm 8/10/2016 മസ്കത്ത്: ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍. തോംസണ്‍ ക്രൂയിസ് കമ്പനിയുടെ കപ്പലാണ് കഴിഞ്ഞദിവസം മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് അടുത്തത്. ഈ വര്‍ഷം 152 കപ്പലുകളാണ് മസ്കത്തില്‍ എത്തുമെന്ന് കരുതപ്പെടുന്നത്. ഒമാനിലെ ക്രൂയിസ് വിനോദസഞ്ചാര മേഖല കഴിഞ്ഞ വര്‍ഷങ്ങളിലായി വളര്‍ച്ചയുടെ പടവുകളിലാണ്. 2014-15 കാലയളവില്‍ 109 കപ്പലുകള്‍ എത്തിയപ്പോള്‍ 2015 -16 കാലയളവില്‍ അത് 135 ആയി ഉയര്‍ന്നു. 23.8 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം Read more about ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍.[…]