ഡൽഹിയിൽ പോലീസുകാരൻ ജീവനൊടുക്കി

02.06 AM 31/10/2016 ന്യൂഡൽഹി: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്‌ഥൻ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. വടക്കുകിഴക്കൻ ഡൽഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്കോൺസ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ഡൽഹി പോലീസിലെ സ്പെഷൽസെല്ലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്‌തമല്ല.

ടാറ്റയിൽ വീണ്ടും ഉന്നതർ പുറത്തേക്ക്

01.41 AM 31/10/2016 മുംബൈ: ചെയർമാൻ സൈറസ് മിസ്ത്രിക്കു ശേഷവും ടാറ്റാ സൺസിൽ വീണ്ടും തലകൾ ഉരുളുന്നു. ടാറ്റാ ഗ്രൂപ്പ് എച്ച്ആർ മേധാവി എൻ.എസ് രാജനും കമ്പനിയിൽനിന്നും രാജിവച്ചു. ടാറ്റയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളിൽ ഒരാളായിരുന്നു രാജൻ. എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളായ മറ്റ് രണ്ടു പേരും രാജനൊപ്പം രാജിവച്ചിട്ടുണ്ട്. ഡോ. നിർമാല്യകുമാർ, മധു കണ്ണൻ എന്നിവരാണ് രാജിവച്ചത്. ടാറ്റയുടെ വക്‌താവ് ഇക്കാര്യം സ്‌ഥിരീകരിച്ചു.

കുരങ്ങനെ കൊന്നാല്‍ പ്രതിഫലം 500 രൂപ; പിടിച്ചുകൊടുത്താല്‍ 750

10.48 AM 30/10/2016 കുരങ്ങന്മാരെ കൊല്ലുകയോ വന്ധ്യംകരിക്കാനായി പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് പണം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. വീടുകള്‍ക്കും കൃഷി സ്ഥലങ്ങളിലുമുണ്ടാക്കുന്ന വ്യാപക നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് 37 താലൂക്കുകളില്‍ നേരത്തെ തന്നെ കുരങ്ങന്മാരെ ശല്യക്കാരായ ജീവികളായി പ്രഖ്യാപിച്ചിരുന്നു. 53 താലൂക്കുകള്‍ കൂടി ഇതിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാന വനം-പരിസ്ഥിതി മന്ത്രാലയം ആലോചിക്കുകയാണ്. ഇതിനിടെയാണ് കുരങ്ങന്മാരെ കൊല്ലുകയോ പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്കുള്ള സമ്മാനത്തുക ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന വനം വകുപ്പ് മന്ത്രി താക്കൂര്‍ സിങ് ഭാര്‍മൗരി പുതിയ പ്രഖ്യാപനം Read more about കുരങ്ങനെ കൊന്നാല്‍ പ്രതിഫലം 500 രൂപ; പിടിച്ചുകൊടുത്താല്‍ 750[…]

യൂസ്ഡ് കാര്‍ : ഒഎല്‍എക്‌സിന്റെ പ്രതിമാസ വില്‍പന 200,000 കാറുകള്‍

10.18 AM 30/10/2016 കൊച്ചി : ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സ് വഴി പ്രതിമാസം വിറ്റഴിക്കുന്നത് 200,000 യൂസ്ഡ് കാറുകള്‍. പ്രതിമാസം 370,000 യൂസ്ഡ് കാറുകളാണ് ഒഎല്‍എക്‌സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. പ്രസ്തുത വ്യവസായത്തിലെ കണക്കുകള്‍ പ്രകാരം 275,000 ഉപയോഗിച്ച കാറുകളാണ് ഓരോ മാസവും ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ 72 ശതമാനവും ഒഎല്‍എക്‌സ് വഴിയാണ്. ഒഎല്‍എക്‌സ് വഴി ഓരോ മാസവും വിറ്റഴിക്കപ്പെടുന്ന പഴയ കാറുകളുടെ മൊത്തം മൂല്യം ഒരു കോടി അമേരക്കന്‍ ഡോളറാണ്. Read more about യൂസ്ഡ് കാര്‍ : ഒഎല്‍എക്‌സിന്റെ പ്രതിമാസ വില്‍പന 200,000 കാറുകള്‍[…]

ചാരപ്പണി: വീണ്ടും അറസ്റ്റ്

10.15 AM 30/10/2016 ന്യൂഡല്‍ഹി: പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനു രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗത്തിന്റെ സഹായി അറസ്റ്റില്‍. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുനവ്വര്‍ സലീമിന്റെ സഹായി ഉത്തര്‍പ്രദേശ് സ്വദേശിയായ ഫര്‍ഹത്താണ് കഴിഞ്ഞദിവസം രാത്രി ഡല്‍ഹി പൊലിസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. രാജസ്ഥാന്‍ സ്വദേശികളായ മൗലാനാ റംസാന്‍, സുഭാഷ് ജംഗീര്‍, ശുഹൈബ് എന്നിവരാണ് നേരത്തെ പിടിയിലായത്. ഡല്‍ഹി പൊലിസ് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം ഫര്‍ഹത്തിനെ കോടതിയില്‍ ഹാജരാക്കി. പിന്നീട് Read more about ചാരപ്പണി: വീണ്ടും അറസ്റ്റ്[…]

ടെസ്റ്റ് ഡ്രൈവിനെത്തിയാള്‍ ഔഡി കാറുമായി മുങ്ങി

10.08 AM 30/10/2016 ഹൈദരാബാദ്: ടെസ്റ്റ് ഡ്രൈവിനെത്തിയയാള്‍ ഔഡി കാറുമായി മുങ്ങി. ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ടെസ്റ്റ് ഡ്രൈവിന് ഷോറുമിലെത്തിയത്. ഹൈദരാബാദിലെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍ക്കുന്ന ഷോറുമില്‍ നിന്നുമാണ് കാര്‍ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞത്. അപ്പോളോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഗൗതം റെഡ്ഡിയെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ കാര്‍ ഷോറുമില്‍ പറഞ്ഞത്. ശ്രീനഗര്‍ കോളനിയിലെ കാര്‍ ഷോറുമിലെത്തിയ ഇയാള്‍ കാര്‍ വാങ്ങാനുള്ള താല്പര്യം കാണിക്കുകയും 25 ലക്ഷം രൂപ വിലമതിപ്പുള്ള ഔഡി ക്യൂ 3 ടെസ്റ്റ് ഡ്രൈവ് Read more about ടെസ്റ്റ് ഡ്രൈവിനെത്തിയാള്‍ ഔഡി കാറുമായി മുങ്ങി[…]

ഉത്തരേന്ത്യയില്‍ ദീപാവലി ഇന്ന്; പ്രധാനമന്ത്രിയുടെ ആഘോഷം സൈനികര്‍ക്കൊപ്പം

09.42 AM 30/10/2016 ഉത്തരേന്ത്യയില്‍ ഇന്നാണ് ദീപാവലി ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ഇന്ന് ദീപാവലി ആഘോഷിക്കും. ഉത്തരാഖണ്ഡിലെ ചാമോലി മേഖലയില്‍ മന ഗ്രാമത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനൊപ്പമാണ് പ്രധാനമന്ത്രിയുടെ ആഘോഷം. തുടര്‍ച്ചയായ മൂന്നാംതവണയാണ് നരേന്ദ്രമോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. രാവിലെ 11ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേരും. അതേ സമയം അതിര്‍ത്തിയിലെ സംധര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദീപാവലിയോടനുബന്ധിച്ച് ബി.എസ്.എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും തമ്മില്‍ വാഗാ അതിര്‍ത്തിയില്‍ നടത്തുന്ന Read more about ഉത്തരേന്ത്യയില്‍ ദീപാവലി ഇന്ന്; പ്രധാനമന്ത്രിയുടെ ആഘോഷം സൈനികര്‍ക്കൊപ്പം[…]

തുല്യജോലിക്ക് തുല്യവേതനം കരാർ തൊഴിലാളികൾക്കും ബാധകമെന്ന് സുപ്രീം കോടതി

09.38 AM 30/10/2016 ന്യൂഡൽഹി: തുല്യജോലിക്ക് തുല്യവേതനം നൽകാത്തത് അടിമകളെ ചൂഷണം ചെയ്യുന്നതിനു തുല്യമാണെന്ന് പരമോന്നത നീതിപീഠം. തുല്യജോലിക്ക് തുല്യവേതനമെന്ന തത്വം സ്‌ഥിരജീവനക്കാർക്കൊപ്പം ദിവസ വേതനക്കാരും കരാർ തൊഴിലാളികളും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനക്ഷേമ രാഷ്ട്രത്തിൽ തുല്യജോലിക്ക് തുല്യവേതനം നിഷേധിക്കുന്നത് അടിച്ചമർത്തലും ചൂഷണവുമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുല്യ ജോലിയും തുല്യ ഉത്തരവാദിത്വവുമുള്ള തൊഴിലാളികൾക്ക് തുല്യവേതനം നൽകണം. ചിലർക്ക് കുറഞ്ഞ വേതനം നൽകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നു: രാഹുൽ

09.37 AM 30/10/2016 ന്യൂഡൽഹി: ജീവൻ നൽകി രാജ്യം കാക്കുന്ന ധീരസൈനികരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കത്തയച്ചു. പാക് അധിനിവേശ കാഷ്മീരിലെ മിന്നലാക്രമണത്തിനു പിന്നാലെ സൈനികരുടെ അംഗവൈകല്യ പെൻഷൻ വെട്ടിക്കുറച്ച സർക്കാർ നടപടി ദൗർഭാഗ്യകരമായെന്നു കത്തിൽ രാഹുൽ കുറ്റപ്പെടുത്തി. സൈനികരുടെ കാര്യത്തിലെങ്കിലും വാക്കും പ്രവർത്തിയും ഒന്നാണെന്നു തെളിയിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഇന്തോ– ടിബറ്റൻ അതിർത്തിയിൽ സൈനികർക്കൊപ്പം ഇന്നു ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി Read more about സർക്കാരിന്റെ പ്രവർത്തനങ്ങൾ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നു: രാഹുൽ[…]

ചാരപ്പണിക്ക് അറസ്റ്റിലായ പാക് നയതന്ത്ര ഉദ്യോഗസ്‌ഥൻ നാട്ടിലേക്ക് മടങ്ങി

09.32 AM 30/10/2016 ന്യൂഡൽഹി: ചാരപ്പണിക്കു പിടിയിലായ നയതന്ത്ര ഉദ്യോഗസ്‌ഥൻ മെഹബൂബ് അക്‌തർ പാക്കിസ്‌ഥാനിലേക്കു മടങ്ങി. അനഭിമിതനായി ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടർന്നാണു വാഗാ അതിർത്തിയിലൂടെ ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. മെഹബൂബിനെ പുറത്താക്കിയതിനു പകരമായി ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്‌ഥനായ സുർജിത് സിംഗിനെ പാക്കിസ്‌ഥാനും പുറത്താക്കി. നയതന്ത്ര രീതിക്കു നിരക്കാത്ത പ്രവൃത്തി നടത്തിയെന്നാരോപിച്ചാണു നടപടി. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഉന്നത ഉദ്യോഗസ്‌ഥരുമായി മെഹബൂബ് അക്‌തർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്‌തമായി. രാജ്യം വിടുന്നതിനു മുമ്പു ഡൽഹി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു Read more about ചാരപ്പണിക്ക് അറസ്റ്റിലായ പാക് നയതന്ത്ര ഉദ്യോഗസ്‌ഥൻ നാട്ടിലേക്ക് മടങ്ങി[…]