ജയലളിത മരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്

10:37 am 1/10/2016 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദപോസ്റ്റ് ഇട്ട യുവതിക്കെതിരെ ചെന്നൈ പൊലീസ് കേസ് എടുത്തു. രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഫേസബുക്കില്‍ പോസ്റ്റ് ഇട്ട തമിഴാച്ചി എന്ന യുവതിക്കെതിരെ എ.ഐ.ടി.എം.കെ ഐടി വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തതെന്ന് ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ കലാപങ്ങളുണ്ടാക്കി ഇടം പിടിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസാണ് ജയലളിതയുടെ മരണത്തിന് പിന്നിലെന്നും തമിഴ്ാച്ചി Read more about ജയലളിത മരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്[…]

കേരളത്തിലെ മെഡിക്കല്‍ കൗണ്‍സലിങ് നീട്ടി

09:30 1/10/2016 ന്യൂഡല്‍ഹി: ഇനിയും പ്രവേശം നല്‍കാത്ത സീറ്റുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശ നടപടികള്‍ക്ക് സുപ്രീംകോടതി ഈമാസം ഏഴുവരെ സമയം നീട്ടിനല്‍കി. കോഴിക്കോട് കെ.എം.സി.ടി കോളജിലെ 150ഉം തിരുവനന്തപുരം ഗോകുലം കോളജിലെ 100ഉം എം.ബി.ബി.എസ് സീറ്റുകളടക്കം അവശേഷിക്കുന്ന മുഴുവന്‍ സീറ്റുകളിലും നീറ്റ് റാങ്ക് പട്ടിക പ്രകാരം സംസ്ഥാന സര്‍ക്കാറിന്‍െറ കേന്ദ്രീകൃത കൗണ്‍സലിങ് നടക്കും. സ്വാശ്രയ മാനേജ്മെന്‍റുകള്‍ നേരത്തേ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതില്‍നിന്ന് ഭിന്നമായി അവിചാരിതമായാണ് കേരളത്തില്‍ ഇനിയും പ്രവേശം നടത്താത്ത സീറ്റുകളുണ്ടെന്ന വിവരം Read more about കേരളത്തിലെ മെഡിക്കല്‍ കൗണ്‍സലിങ് നീട്ടി[…]

ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു.

09:17 am 1/10/2016 ചെന്നൈ: ഒമ്പതു ദിവസമായി ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു. ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറായ ജോൺ റിച്ചാർഡ് ബെയ് ലിയാണ് പരിശോധന നടത്തിയത്. തീവ്രപരിചരണം, അനസ്തേഷ്യ എന്നിവയിൽ വിദഗ്ധനാണ് ജോൺ റിച്ചാർഡ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോൺ റിച്ചാർഡ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ പരിശോധിച്ചത്. തുടർ പരിശോധനക്കായി രണ്ടു ദിവസം കൂടി ജോൺ റിച്ചാർഡ് ചെന്നൈയിൽ തങ്ങും. എന്നാൽ, ജോൺ റിച്ചാർഡിന്‍റെ സന്ദർശനം Read more about ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു.[…]

ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം. കരുണാനിധി.

07:07 pm 30/9/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അപവാദ ​​പ്രചരണങ്ങൾ അവസാനിപ്പിക്കാൻ ആശുപത്രിയിൽ കഴിയുന്ന അവരുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് ​ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. ജയലളിത ആരോഗ്യം വീണ്ടെടുത്ത്​ ഒൗദ്യോഗിക പദവികളിൽ പുന:പ്രവേശിക്ക​െട്ടയെന്ന്​ ആശംസിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച്​ പുറത്തു പ്രചരിക്കുന്ന അപവാദങ്ങൾ അവസാനിപ്പിക്കണം. അതിനായി ആശുപത്രിയിൽ നിന്നും അവരുടെ ചിത്രങ്ങളും യഥാർഥ വിവരങ്ങളും പുറത്തുവിടണം– കരുണാനിധി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. പനിയും നിര്‍ജലീകരണവും ബാധിച്ച് ഒമ്പതു ദിവസമായി ജയലളിത Read more about ജയലളിതയുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് എം. കരുണാനിധി.[…]

ബീഹാറിൽ നിതീഷ്​കുമാർ സർക്കാർ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധം ഹൈകോടതി റദ്ദാക്കി.

04:36 pm 30/9/2016 പാട്​ന: സര്‍ക്കാറിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്‌ന ഹൈകോടതി വിധിച്ചു. മദ്യം ഉണ്ടാക്കുകയോ, വിൽക്കുകയോ, കഴിക്കുകയോ ചെയ്യുന്നവർക്കെതിരെ കർക്കശമായ ശിക്ഷാ നടപടിയാണ്​ മദ്യനിരോധ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്​. കേസിൽ ജാമ്യമില്ലാ വകുപ്പാണ്​ ചുമത്തിയിരുന്നത്​. മദ്യവുമായി ബന്ധപ്പെട്ട്​ പിടിക്കപ്പെട്ടാൽ പൊലീസ്​ സ്​റ്റേഷനിൽ നിന്നും ജാമ്യം ലഭിച്ചിരുന്നില്ല. കോടതിയിൽ നിന്ന്​ മാത്രമാണ്​ ജാമ്യം ലഭിച്ചിരുന്നത്​. നിയമത്തിലെ ഇത്തരം വ്യവസ്ഥകളെ കോടതി നിശിതമായി വിമർശിച്ചു. സര്‍ക്കാറിന്റെ മദ്യനിരോധനത്തിനെതിരെ സർവീസിൽ നിന്നും വിരമിച്ച ജവാനാണ്​ ഹരജിയുമായി രംഗത്ത്‌ വന്നത്. സര്‍ക്കാറിന്റെ മദ്യനിരോധം Read more about ബീഹാറിൽ നിതീഷ്​കുമാർ സർക്കാർ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യ നിരോധം ഹൈകോടതി റദ്ദാക്കി.[…]

ഉറി ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 20 ആയി

01:40 pm 30/09/2016 ന്യൂഡൽഹി: ജമ്മു കശ്​മീരിലെ ഉറി സൈനിക ആസ്‌ഥാനത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ സൈനികൻകൂടി മരിച്ചു. ഇതോടെ സെപ്റ്റംബർ 18നു നടന്ന ഭീകരാക്രമണത്തിൽ മരിച്ച ഇന്ത്യൻ ജവാന്മാരുടെ എണ്ണം 20 ആയി. ന്യൂഡൽഹിയിലെ ആർമി റിസേർച്ച് ആൻഡ് റഫറർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നായിക് രാജ് കിഷോർ സിംഗ് ആണ് ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്​താന്​ ശക്‌തമായ തിരിച്ചടി നൽകുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. Read more about ഉറി ഭീകരാക്രമണം: മരിച്ച സൈനികരുടെ എണ്ണം 20 ആയി[…]

തിരിച്ചടിക്കാന്‍ ഇന്ത്യക്ക് നിയമപരവും ലോകം അംഗീകരിച്ചതുമായ അവകാശമുണ്ടെന്ന് ബംഗ്ളാദേശ്.

09:59 pm 30/9/2016 ധാക്ക: തങ്ങളുടെ പരമാധികാരത്തിനും ഭൂപ്രദേശത്തിനും നേരെയുണ്ടാകുന്ന ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഇന്ത്യക്ക് നിയമപരവും ലോകം അംഗീകരിച്ചതുമായ അവകാശമുണ്ടെന്ന് ബംഗ്ളാദേശ് അഭിപ്രായപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഉപദേഷ്ടാവ് ഇഖ്ബാല്‍ ചൗധരിയുടെ പ്രതികരണം. അതേസമയം, സമാധാനപൂര്‍ണമായ അയല്‍പക്കമുണ്ടാകുന്നതിന് എല്ലാ ഭാഗത്തുനിന്നും സംയമനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി തര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍.

06:31 pm 29/9/2016 ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ക്കുനേരെ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതെന്നും ഇന്ത്യയുടെ സൈനിക നടപടിയെ അപലപിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയയായി കരുതരുതെന്നും ഷെരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും പാക് സൈന്യം സുസജ്ജമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. പാക് മാധ്യമങ്ങളോടാണ് Read more about ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍.[…]

ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; രാഹുല്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

05:37 pm 29/9/2016 ഗോഹത്തി: ആര്‍.എസ്.എസിനെതിരെയുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഗോഹത്തി കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അസമിൽ ആര്‍.എസ്.എസ് തന്നെ വഴിതടഞ്ഞുവെന്ന ആരോപണം ഉന്നയിച്ചിരുന്നു.അതിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജൻ ബോറ നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായത്. കേസിൽ നേരത്തെ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിന് നേരത്തെ മഹാരാഷ്ട്ര കോടതിയും രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. അതിനെതിരെ Read more about ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; രാഹുല്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു[…]

വാഗാ അതിർത്തിയിൽ ഇന്ന്​ പതാക താഴ്ത്തൽ ചടങ്ങില്ല

05:24 PM 29/09/2016 ന്യൂഡൽഹി: പാകിസ്​താനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ കരസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ വാഗാ അതിർത്തിയിലെ ഫളാഗ്​ ബീറ്റിങ്​ റിട്രീറ്റ്​ ഒഴിവാക്കിയാതായി ബി.എസ്.​എഫ്​ അറിയിച്ചു. അട്ടാരി–വാഗ അതിർത്തിയിൽ എല്ലാ ദിവസവും വൈകുന്നേരം ഇന്ത്യ– പാക്​ അതിർത്തി സുരക്ഷാ സേനാവിഭാഗങ്ങൾ ഇരുരാജ്യങ്ങളുടെ പതാക താഴ്​ത്തുന്ന ചടങ്ങാണ്​ ഫളാഗ്​ ബീറ്റിങ്​ റിട്രീറ്റ്​. ഇന്ത്യൻ സൈനിക നടപടി ഉണ്ടായ സാഹചര്യത്തിൽ പാകിസ്​താൻ അതിർത്തി സേനയുമായി ചേർന്ന്​ ചടങ്ങ്​ നടത്തേണ്ടെന്ന തീരുമാനത്തിലാണ്​ ബി.എസ്​.എഫ്. മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഫളാഗ്​ റിട്രീറ്റ് Read more about വാഗാ അതിർത്തിയിൽ ഇന്ന്​ പതാക താഴ്ത്തൽ ചടങ്ങില്ല[…]