കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു

09:28 am 19/09/2016 ശ്രീനഗര്‍: മൂന്നു ജില്ലകളില്‍ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം നല്‍കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര, സെന്‍ട്രല്‍ കശ്മീരിലെ ഗാന്തെര്‍ബല്‍, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ എന്നീ മൂന്നു ജില്ലകളിലാണ് മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഷോപിയാന്‍ ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ബന്ദിപുര, ഗാന്തെര്‍ബല്‍ ജില്ലകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും താഴ്വരയില്‍ സംഘടിക്കുന്നതിനും നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിഘടനവാദികളുടെ സമരാഹ്വാനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 72ാം Read more about കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു[…]

സൗമ്യ വധക്കേസ്​: പുനപരിശോധനാ ഹരജി ഇൗയാ​​ഴ്​ച –എ.കെ ബാലൻ

10:00 PM 18/09/2016 ന്യൂഡൽഹി: സൗമ്യവധക്കേസിൽ സംസ്ഥാന സർക്കാർ ഇൗയാഴ്​ച ​തന്നെ പുന:പരിശോധനാ ഹരജി നൽകുമെന്ന്​ നിയമമന്ത്രി എ.കെ ബാലൻ. ഇതനുസരിച്ച്​ ​അറ്റോർണി ജനറൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ അപേക്ഷ നൽകും. അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗിയുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ മുകുൾ റോഹ്​ത്തഗിയുമായി ഫോണിൽ സംസാരിച്ചതായും ​നിയമമന്ത്രി പറഞ്ഞ.

സ്വാതി വധക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

9:43 PM 18/09/2016 ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. നുങ്കംപാക്കം സ്വദേശി രാംകുമാറാണ് (24) ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ ചെയ്തത്. ജയിലിലെ വൈദ്യുത കമ്പിയില്‍ കടിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് രാംകുമാറിനെ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പൊലീസ് രാംകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മര്ണം സ്ഥിരീകരിച്ചു. ജൂണ്‍ 25 നാണ് ഇന്‍ഫോസിസ് എന്‍ജിനീയര്‍ ആയിരുന്ന സ്വാതി നൂങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ Read more about സ്വാതി വധക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു[…]

മേവാത് കൂട്ട ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി

11.40 AM 18/09/2016 ഗുഡ്ഗാവ്: മേവാതിൽ ഗോമാംസത്തിൻെറ പേരിൽ അരങ്ങേറിയ ഇരട്ട കൊലപാതകവും സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും പൊലീസ് റെയ്ഡിൽ ബിരിയാണിയിലെ ബീഫ് കണ്ടെത്തിയതിനെയും നിസ്സാരവൽക്കരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഇതെല്ലാം ചെറിയ പ്രശ്നങ്ങൾ ആണെന്നും രാജ്യത്ത് എവിടെയും സംഭവിച്ചിരിക്കാവുന്ന സംഭവങ്ങളാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയുടെ 50 ാം വർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഖട്ടറിനോട് മേവാതിലെ കൂട്ട ബലാത്സംഗത്തിൽ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇതിലൊന്നും കാര്യമില്ല, Read more about മേവാത് കൂട്ട ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവമെന്ന് ഹരിയാന മുഖ്യമന്ത്രി[…]

പഴയ കേസുകളുടെ തീര്‍പ്പ് വലിയ വെല്ലുവിളി –ചീഫ് ജസ്റ്റിസ്

09:47 AM 18/09/2016 അഹ്മദാബാദ്: കോടതികളില്‍ കെട്ടിക്കിടക്കുന്ന പഴയ കേസുകളുടെ തീര്‍പ്പ് നീതിന്യായ സംവിധാനത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍. അതേസമയം, ചെറിയ കേസുകളുടെ തീര്‍പ്പ് വീട്ടിലെ അടിച്ചുതെളിപോലെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ജുഡീഷ്യല്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതേപ്പറ്റി പൂര്‍ണ ബോധവാന്മാരാവുകയും അതനുസരിച്ച് നീതിന്യായ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ വെല്ലുവിളി നേരിടാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൂടുതല്‍ Read more about പഴയ കേസുകളുടെ തീര്‍പ്പ് വലിയ വെല്ലുവിളി –ചീഫ് ജസ്റ്റിസ്[…]

ആളെ മയക്കാനല്ലാതെ മറ്റൊന്നും ബച്ചനെക്കൊണ്ട് കഴിയില്ല ;മാര്‍ക്കണ്ഡേയ കട്ജു

09:39 am 18/9/2016 ബച്ചനെക്കൊണ്ട് ജനങ്ങളെ മയക്കാനെ സാധിക്കൂ സമൂഹത്തിന് ഉപകാരപ്രദമായ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ബച്ചന്റെ തലയ്ക്കുള്ളില്‍ ഒന്നുമില്ലെന്ന് പറഞ്ഞതിന്റെ പിന്നാലെയാണ് പുതിയ പ്രസ്ഥാവന. ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് തന്റെ പോസ്‌റ്റെന്ന് കാട്ജു പറഞ്ഞു. ദേവ് ആനന്ദ്, ഷമ്മി കപൂര്‍ എന്നിവരുടെ സിനിമകളെപ്പോലെ അമിതാഭ് ബച്ചന്റെ സിനിമകളും മയക്കുമരുന്നുകളാണ്. ഇതിന്റെ ഒരു മൂഢസ്വര്‍ഗത്തിലാണ് ജനങ്ങള്‍. ഇത് ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജനങ്ങളെ അടക്കിനിര്‍ത്തുന്നതെന്നും കട്ജു പറഞ്ഞു. കാട്ജുവിന്റെ പോസ്റ്റില്‍ Read more about ആളെ മയക്കാനല്ലാതെ മറ്റൊന്നും ബച്ചനെക്കൊണ്ട് കഴിയില്ല ;മാര്‍ക്കണ്ഡേയ കട്ജു[…]

കേന്ദ്ര ആരോഗ്യ മന്ത്രിക്കു നേരെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്​

06:10 PM 17/09/2016 ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡക്കുനേരെ ഭോപ്പാൽ എയിംസിലെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്. ഭോപ്പാൽ എയിംസ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെ‍ഡിക്കൽ വിദ്യാർഥികളാണ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിയുടെ ദേഹത്തേക്ക് മഷിയെറിഞ്ഞത്. എയിംസ് കാമ്പസിൽ അധികൃതരെ സന്ദർശിച്ചശേഷം മടങ്ങുന്നതിനായി കാറിൽ കയറുമ്പോഴാണ് മന്ത്രിക്കു നേരെ മഷിയേറുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ മന്ത്രിയെ സംഭവസ്ഥലത്തുനിന്ന് മാറ്റി. മന്ത്രിയെത്തുമ്പോൾ അൻപതിലധികം മെഡിക്കൽ വിദ്യാർഥികൾ സമരസ്ഥലത്തുണ്ടായിരുന്നു. കാംപസിലെത്തിയ മന്ത്രിയെ തടയാൻ ശ്രമിച്ചതോടെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് Read more about കേന്ദ്ര ആരോഗ്യ മന്ത്രിക്കു നേരെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്​[…]

ഹൈദരാബാദ് സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

03:29 pm 17/9/2016 ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. സര്‍വ്വകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. ഒന്നാംവർഷ വിദ്യാർഥി മെഹ്ബൂബ് നഗർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് പിന്നാക്ക സമുദായംഗമായ പ്രവീണിന് സർവകലാശാലയിൽ പ്രവേശം ലഭിച്ചത്. ജനുവരിയിലാണ് ദലിത് വിദ്യാർഥി രോഹിത് Read more about ഹൈദരാബാദ് സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ[…]

ക്രിക്കറ്റ്​ താരത്തെ ഇറക്കി മടങ്ങിയ ഹെലികോപ്​റ്റർ തകർന്ന്​ ഒരാൾ മരിച്ചു

11;08 AM 17/09/2016 ധാക്ക: ബംഗ്ലാദേശ്​ ക്രിക്കറ്റ്​ താരം ഷാകിബ്​ അൽ ഹസനെയും ഭാര്യ അഹ്​മദ്​ ഷിഷിറിനെയും ഇറക്കി മടങ്ങിയ ഹെലികോപ്​റ്റർ തകർന്ന്​ വീണ്​ ഒരാൾ മരിക്കുകയും നാലു പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. പരസ്യ ഷൂട്ടിങ്ങിനായി രാവിലെ 9.30ന്​ ക്രിക്കറ്റ്​ താരത്തിനെ കോക്​സ്​ ബസാറിലെ റോയൽ തുലിപ്​ റിസോർട്ടിലിറക്കി ധാക്കയിലേക്ക്​ മടങ്ങവെ ഇനാനി ബീച്ചിനടുത്തായിരുന്നു അപകടം​. സംഭവത്തിൽ ഷാകിബ്​ നടുക്കം രേഖപ്പെടുത്തി. ധാക്ക സ്വദേശിയായ ഷാ ആലമാണ്​ മരിച്ചത്​. ​ൈപലറ്റും വിങ്​ കമാൻഡർ ഷഫീഖുൽ ഇസ്​ലാമും ഉൾപ്പെടെ Read more about ക്രിക്കറ്റ്​ താരത്തെ ഇറക്കി മടങ്ങിയ ഹെലികോപ്​റ്റർ തകർന്ന്​ ഒരാൾ മരിച്ചു[…]

ജിഗ്നേഷ് മേവാനി കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം

08:37 am 17/9/2016 അഹമ്മദാബാദ്: ദലിത് സമര നേതാവ് ജിഗ്‌നേഷ് മേവാനി പൊലീസ് കസ്റ്റഡിയില്‍. ദില്ലിയിൽ ദലിത് റാലിയില്‍ പങ്കെടുത്ത് അഹമ്മദാബാദില്‍ വിമാനം ഇറങ്ങിയ ഉടനെയാണ് ജിഗ്‌നേഷ് കസ്റ്റഡിയിലായത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മേവാനിയെ ഒരു സ്ഥലം വരെ കൊണ്ടുപോകുകയാണെന്നും, കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞാണ് ഗുജറാത്ത് പോലീസ് സംഘം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്. ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് സഹോദരന്‍ സാക്ഷിയാണ്. എവിടേക്കാണ് മേവാനിയെ കൊണ്ടുപോകുന്നത് എന്ന സഹോദരന്‍റെ ചോദ്യത്തിന് തങ്ങളുടെ ജോലി തടസ്സപ്പെടുത്തരുതെന്നാണ് പോലീസ് മറുപടി പറഞ്ഞത്. Read more about ജിഗ്നേഷ് മേവാനി കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം[…]