പശ്ചിമബംഗാളില്‍ വന്‍ മനുഷ്യക്കടത്തു സംഘം അറസ്റ്റില്‍

09:58 am 9/8/2016 ഖരഗ്പുര്‍: പശ്ചിമബംഗാളില്‍ വന്‍ മനുഷ്യക്കടത്തു സംഘം അറസ്റ്റില്‍. ഇവരുടെ പിടിയിലായിരുന്ന 39 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ നാലുപേര്‍ അറസ്റ്റിലായി. ഖരഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു സംഘം കുട്ടികളെ നാലു പേര്‍ നിയന്ത്രിച്ചുകൊണ്്ടുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട എസ്എസ്ബി കോണ്‍സ്റ്റബിളാണ് സംഘത്തെ കുറിച്ചു പോലീസിനു വിവരം നല്‍കിയത്. ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്്ട്.

ഇറോം ശര്‍മിള ഇന്ന് നിരാഹാരം അവസാനിപ്പിക്കും

09:43 AM 09/08/2016 ഇംഫാല്‍: സൈനികര്‍ക്ക് സവിശേഷാധികാരം നല്‍കുന്ന ‘അഫ്സ്പ’ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരിന്‍െറ ‘ഉരുക്കുവനിത’ ഇറോം ചാനു ശര്‍മിള 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ചൊവ്വാഴ്ച അവസാനിപ്പിക്കും. ആശുപത്രി ജയിലില്‍ കഴിയുന്ന അവരെ രാവിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അവിടെവെച്ചാകും നിരാഹാരം അവസാനിപ്പിക്കുകയെന്ന് ഇറോമിന്‍െറ സഹോദരന്‍ ഇറോം സിങ് ഹാജിത്ത് പറഞ്ഞു. തുടര്‍ന്ന് അവര്‍ ജയില്‍മോചിതയാകും. രണ്ടാഴ്ച മുമ്പാണ് 44കാരിയായ ഇറോം നിരാഹാരം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചത്. അതേസമയം, Read more about ഇറോം ശര്‍മിള ഇന്ന് നിരാഹാരം അവസാനിപ്പിക്കും[…]

ശശികല പുഷ്പ എം.പിക്കെതിരെ യുവതികള്‍ പരാതി നല്‍കി

09:39 am 08/08/2016 ചെന്നൈ: ഡി.എം.കെ എം.പിയെ തല്ലിയതിന് അണ്ണാ ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എം.പിക്കെതിരെ അടുക്കള സഹായികളായ രണ്ട് യുവതികള്‍ പരാതി നല്‍കി. ഭാനുമതി, ജാന്‍സി റാണി എന്നിവരാണ് തൂത്തുക്കുടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. വീട്ടുജോലിക്കിടെ ശശികല പുഷ്പ എം.പി തങ്ങളെ മര്‍ദിച്ചിട്ടുണ്ടെന്ന് യുവതികളുടെ പരാതിയില്‍ പറയുന്നു. ശശികലയുടെ ഭര്‍ത്താവ് ലിംഗേശ്വര തിലകന്‍ മദ്യപിച്ചത്തെി തങ്ങളെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു. മകന്‍ പ്രദീപ് രാജയും മര്‍ദിച്ചതായി യുവതികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ വിശദീകരിച്ചു.

ഗോരക്ഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വി.എച്ച്.പി.

03:00pm 08/08/2016 ന്യൂഡല്‍ഹി: ഇത്തരം പ്രസ്താവനകള്‍ക്ക് 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരും. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമുള്ള മോദിയുടെ പ്രസ്താവന അപമാനമാണെന്നാണ് വി.എച്ച്.പി ഗുജറാത്ത് ഘടകത്തിന്‍െറ നിലപാട്. ലക്ഷകണക്കിന് പശുക്കളെ കൊലപ്പെടുത്തുന്നവരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നില്ല. എന്നാല്‍ അഹമ്മദാബാദില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഗീത രംഭിയയെപോലുള്ള ഗോരക്ഷകരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ മാറിയ ചിന്താഗതിയെയാണ് കാണിക്കുന്നതെന്നും വി.എച്ച്​.പി Read more about ഗോരക്ഷകര്‍ക്കെതിരെ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വി.എച്ച്.പി.[…]

പാരാഗ്ളൈഡിനിങ്ങിനിടെ അപകടം: ബിസിനസുകാരൻ മരിച്ചു

02:45pm 08/08/2016 കോയമ്പത്തൂർ: 53 വയസുകാരനായ ബിസിനസുകാരൻ പാരാഗ്ളൈഡിനിങ്ങിനിടെ മരിച്ച സംഭവത്തിന്‍റെ വിഡിയോ വൈറലാകുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് സംഘടിപ്പിച്ച ഫെസ്റ്റിനിടെ മല്ലേശ്വരറാവുവാണ് അപകടത്തിൽ പെട്ടത്. സുരക്ഷാ ബെൽറ്റ് ശരിയായി ധരിക്കാത്തതാണ് അപകടകാരണമെന്നാണ് സൂചന. മൈതാനത്ത് നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് ഇദ്ദേഹം താഴേക്ക് പതിച്ചത്. സുരക്ഷാ സംവിധാനത്തിലെ പിഴവ് മനസ്സിലാക്കി താഴെയുള്ളവർ ഇദ്ദേഹത്തിന് നേരെ ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിപാടിയുടെ ചുമതലയുണ്ടായിരുന്ന ഗ്ളൈഡറായ ബാബു സംഭവത്തിന് ശേഷം ഒളിവിലാണ്. സാഹസിക വിനോദങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചയാളായിരുന്നു മല്ലേശ്വര റാവു. Read more about പാരാഗ്ളൈഡിനിങ്ങിനിടെ അപകടം: ബിസിനസുകാരൻ മരിച്ചു[…]

ആപ് എം.എല്‍.എമാരുടെ ഓഫിസുകളില്‍ സി.സി.ടി.വി കാമറ

11:40AM 08/08/2016 ന്യൂഡല്‍ഹി: നിരവധി കേസുകളില്‍ ഡല്‍ഹിയിലെ 12 എം.എല്‍.എമാര്‍ അറസ്റ്റിലായതോടെ ജാഗ്രതാ നടപടികളുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. എല്ലാ എം.എല്‍.എമാരുടെയും ഓഫിസുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം.എല്‍.എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടാല്‍ അവരുടെ ഓഫിസിലും കാമറ സ്ഥാപിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. കാമറ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവ് നല്‍കി. കൂടാതെ, എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ Read more about ആപ് എം.എല്‍.എമാരുടെ ഓഫിസുകളില്‍ സി.സി.ടി.വി കാമറ[…]

ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ്

11:30AM 8/8/2016 കറാച്ചി: കാഷ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാക്കിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ്് സലാഹുദീന്‍. കാഷ്മീരിലെ അക്രമങ്ങള്‍ ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. സായുധ ജിഹാദ് മാത്രമാണ് പ്രശ്‌ന പരിഹാരത്തിനു കാഷ്മീര്‍ ജനതയ്ക്ക് മുന്നിലുള്ള ഏക പോംവഴി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണച്ചാല്‍ ഇന്ത്യക്കെതിരെ ആണവ യുദ്ധം നടത്തുമെന്നും സലാഹുദീന്‍ പറഞ്ഞു. കാഷ്മീര്‍ ജനത ഇനി യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറാവില്ല. കാഷ്മീരിലെ സ്വാതന്ത്ര Read more about ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ്[…]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി

01.24 AM 08-08-2016 ഗോണ്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കത്ര ബസാറിലായിരുന്നു സംഭവം. പന്ത്രണ്ടുവയസ് പ്രായമുള്ള പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന്് പീഡിപ്പിക്കുകയായിരുന്നു. കാലികളെ മേയ്ക്കാന്‍ പോയി തിരിച്ചുവരുന്നതിനെയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം കുട്ടിയുടെ മൃതദേഹം സമീപത്തെ കനാലില്‍ ഉപേക്ഷിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി

01.22 AM 08-08-2016 സര്‍വീസില്‍നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി. ഡല്‍ഹി പോലീസില്‍നിന്നു വിരമിച്ച രാം സ്വരൂപ് ബാസിനാണ് ജീവനൊടുക്കിയത്. അഞ്ചുമാസം മുമ്പ് എഎസ്പിയായിരിക്കെയാണ് അദ്ദേഹം സര്‍വീസില്‍നിന്നു വിരമിച്ചത്. തിലക് നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണെ്്ടത്തിയത്. ഇദേഹത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണെ്്ടത്തി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജീവെനാടുക്കുന്നതെന്നാണ് അദ്ദേഹം കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാം സ്വരൂപ് ബാസിതിന് ഉദരത്തില്‍ അര്‍ബുദം കണ്ടെത്തിയിരുന്നതായും മരുന്നുകളോട് ശരീരം പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹം വിഷമത്തിലായിരുന്നെന്നും Read more about ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി[…]

ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ബധിരയും മൂകയുമായ യുവതി മരിച്ചു

01.15 AM 08-08-2016 കൃഷ്ണനഗര്‍: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ബധിരയും മൂകയുമായ യുവതി മരിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞമാസം ഈ യുവതി മാനഭംഗത്തിനിരയായിരുന്നു. ബേട്ടായി നാതുന്‍പരയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവതിക്കുമേല്‍ ജനാലയിലൂടെ അജ്ഞാതന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. മേലാസകലം പൊള്ളലേറ്റ യുവതിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം മരണത്തിനു കീഴടങ്ങി. മേല്‍നടപടികള്‍ സ്വീകരിച്ചശേഷം പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കഴിഞ്ഞമാസം യുവതിയെ പീഡനത്തിനരയായ സമീപവാസിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. Read more about ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ബധിരയും മൂകയുമായ യുവതി മരിച്ചു[…]