വ്യാജ പാൻകാർഡുകൾ തടയാൻ ആധാർ നിർബന്ധമെന്നു കേന്ദ്ര സർക്കാർ
07.45 AM 02/05/2017 വ്യാജ പാൻകാർഡുകൾ തടയാൻ ആധാർ അത്യാവശ്യമാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. പാൻ കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമാക്കിയതിനെതിരേ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്പോഴാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ജസ്റ്റീസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അംഗങ്ങളായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആധാർ വളരെ സുരക്ഷിതമാണെന്നും ഇത് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ നിർമിതികളുടെ വ്യാപനം തടയാൻ കഴിയുമെന്നും സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. 113.7 Read more about വ്യാജ പാൻകാർഡുകൾ തടയാൻ ആധാർ നിർബന്ധമെന്നു കേന്ദ്ര സർക്കാർ[…]