നോട്ട് അസാധുവായ ശേഷമുള്ള ആദ്യ ബാങ്ക് അവധി.
09:19 am 20/11/2016 ദില്ലി: അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവായ ശേഷമുള്ള ആദ്യ ബാങ്ക് അവധിയാണ് ഇന്ന്. കറൻസി പ്രതിസന്ധി ഉണ്ടായതിന് ശേഷം തുടര്‍ച്ചയായി പതിനൊന്ന്ദിവസമാണ് ബാങ്കുകള്‍ പ്രവര്‍ത്തിച്ചത്. അവധിദിനമായ ഇന്ന് നോട്ട് മാറ്റിയെടുക്കൽ അടക്കമുള്ള ബാങ്കിംഗ് ഇടപാടുകൾ ഒന്നും നടക്കുന്നില്ല. കറൻസി ക്ഷാമം പരിഹരിക്കാൻ എടിഎമ്മുകളിൽ ആവശ്യത്തിന് പണം നിറക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാൽ അഞ്ഞൂറിന്‍റെ നോട്ടെത്താൻ വൈകുന്നതിനാൽ കടുത്ത ചില്ലറ ക്ഷാമം അടക്കുമുള്ള പ്രതിസന്ധികള്‍ക്ക് യാതൊരയവും വന്നിട്ടില്ല.










