പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി

09:00 am 13/11/2016 ന്യൂഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി. കറന്‍സിയുടെ മൂല്യം ദേവനാഗരി ലിപിയില്‍ കൂടി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരു ഭാഷക്കും പ്രത്യേക പ്രാധാന്യം കറന്‍സിയില്‍ നല്‍കാന്‍ പാടില്ളെന്ന ചട്ടം തിരുത്തി സംഘ്രാഷ്ട്രീയത്തിന് പഥ്യമായ ദേവനാഗരി ഭാഷയെ കറന്‍സിയില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തതെന്നാണ് ആക്ഷേപം. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബഹുഭാഷാ സമ്പന്നമായ ഇന്ത്യയില്‍ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ എളുപ്പത്തില്‍ ഇംഗ്ളീഷ് അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന, ഗാന്ധിക്കണ്ണടയുള്ള ‘സ്വച്ഛ് Read more about പുതിയ 500, 2000 രൂപ നോട്ടില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റം വിവാദമായി[…]

ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു.

08:14 pm 12/11/2016 ന്യൂഡൽഹി: നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപണത്തിനെതിരായ വൻ ദൗത്യത്തി​െൻറ ഭാഗമെന്ന്​ ധനമന്ത്രി അരുൺജെയ്​റ്റലി. രാജ്യത്തെ 86 ശതമാനത്തോളം വരുന്ന നോട്ടുകൾ മാറ്റു​േമ്പാൾ പ്രയാസങ്ങളുണ്ടാവും. ജനങ്ങൾക്ക്​ നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നു. ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു. നോട്ടുകളുടെ വിതരണം പൂർത്തിയാവാൻ ഇനിയും സമയമെടുക്കുമെന്നും അദേഹം സൂചന നൽകി. 58 ലക്ഷത്തോളം ആളുകൾ എസ്​.ബി.​െഎ വഴി നോട്ടുകൾ മാറ്റി വാങ്ങി. രണ്ട്​​ കോടിയോളം ഇടപാടുകൾ രണ്ട്​ ദിവസത്തിനുള്ളിൽ എസ്​.ബി.​െഎ വഴി Read more about ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു.[…]

ജയലളിത ആശുപത്രി വിടാനൊരുങ്ങുന്നു

03:29 PM 12/11/2016 ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് എപ്പോൾ വേണമെങ്കിലും ആശുപത്രി വിടാമെന്ന് അധികൃതർ. ചെന്നൈ അപ്പോളോ ആശുപത്രിയിൽ സെപ്തംബർ മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ് ജയലളിത. അണുബാധ പൂർണമായും നിയന്ത്രണ വിധേയമാണ്. വീട്ടിലേക്ക് പോകണമെന്ന് അവർക്ക് തോന്നുന്ന സമയത്ത് പോകാമെന്നും അപ്പോളോ ആശുപത്രി സ്ഥാപകനായ പ്രതാപ് റെഡ്ഢി പറഞ്ഞു. കടുത്ത പനിയും അണുബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ആരോഗ്യസ്ഥിയെക്കുറിച്ച് ആശുപത്രി അധികൃതരിൽനിന്ന് നിന്നും വ്യക്തമായ Read more about ജയലളിത ആശുപത്രി വിടാനൊരുങ്ങുന്നു[…]

ഉപ്പുക്ഷാമമെന്ന് അഭ്യൂഹം; കിലോയ്ക്ക് 400 രൂപ വരെ

07:19 am 12/11/2016 ന്യൂഡല്‍ഹി: ക്ഷാമം നേരിട്ടതായി അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ഉപ്പുവാങ്ങാന്‍ ജനങ്ങളുടെ നെട്ടോട്ടം. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിന്റെയും ഡല്‍ഹിയിലേയും ചില ഭാഗങ്ങളിലാണ് അഭ്യൂഹം പടര്‍ന്നത്. ആളുകള്‍ കൂട്ടത്തോടെ ഉപ്പുവാങ്ങാന്‍ ഇറങ്ങിയതോടെ വില കുതിച്ചുകയറി. ചില സ്ഥലങ്ങളില്‍ ഒരു കിലോ ഉപ്പിന് 400 രൂപവരെയായി. ഇതോടെ ലക്‌നോവിലെ മൊത്തക്കച്ചവട സ്ഥാപനങ്ങള്‍ അധികൃതര്‍ അടപ്പിച്ചു. ഉപ്പിനും അവശ്യ സാധനങ്ങള്‍ക്കും ക്ഷാമമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അഭ്യൂഹം പ്രചരിക്കാന്‍ ആരംഭിച്ചത്. ഉപ്പുവാങ്ങാന്‍ ഇറങ്ങിയവരെ നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കേണ്ടിവന്നു. Read more about ഉപ്പുക്ഷാമമെന്ന് അഭ്യൂഹം; കിലോയ്ക്ക് 400 രൂപ വരെ[…]

തമിഴ് സീരിയല്‍ നടി ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

07:11 am 12/11/2016 ചെന്നൈ : തമിഴ് സീരിയല്‍ നടി ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സീരിയല്‍ താരവും അവതാരകയുമായ സബര്‍ണയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. താരം ആത്മഹത്യചെയ്തതാണെന്നാണ് കരുതുന്നത്. സബര്‍ണയുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. സണ്‍ ടിവിയിലെ സീരിയലായ പസമലര്‍ അടക്കം നിരവധി Read more about തമിഴ് സീരിയല്‍ നടി ചെന്നൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി[…]

ചില്ലറക്കായി ജനങ്ങൾ നെട്ടോട്ടത്തില്‍; മുൻമന്ത്രിയുടെ മകളുടെ വിവാഹത്തിനൊഴുക്കുന്നത് 500 കോടി

02.49 AM 12/11/2016 ബംഗളൂരു: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയതൊന്നും കർണാടക മുൻ മന്ത്രി ഗലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ ആംഡംബര വിവാഹത്തിന്റെ ഒരുക്കത്തെ ബാധിച്ചിട്ടില്ല. നോട്ടു നിരോധനത്തെ തുടർന്ന് ചില്ലറക്കായി ബംഗളുരുവിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഗലി ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിന് ആഡംബരത്തിന് കുറവൊന്നുമില്ല. ബംഗളുരു പാലസ് ഗ്രൗണ്ടിൽ കൊട്ടാരത്തിന്റെ മാതൃകയിലുള്ള കല്യാണ പന്തലാണ് ഒരുക്കിയിരിക്കുന്നത്. മകളുടെ വിവാഹത്തിന് റെഡ്ഡി അഞ്ഞൂറ് കോടി രൂപ പൊടിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ബംഗളുരുവിലെ Read more about ചില്ലറക്കായി ജനങ്ങൾ നെട്ടോട്ടത്തില്‍; മുൻമന്ത്രിയുടെ മകളുടെ വിവാഹത്തിനൊഴുക്കുന്നത് 500 കോടി[…]

4000 രൂപയ്ക്ക് ചില്ലറ തേടി രാഹുല്‍ ഗാന്ധിയും ക്യൂവില്‍

02.38 AM 12/11/2016 കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യമെങ്ങും ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്ക് മുന്നിലെ ക്യൂവിലാണ് രാഹുല്‍ ഗാന്ധിയും ഇടംപിടിച്ചത്. പാവം ജനങ്ങള്‍ കഷ്ടത്തിലാണെന്നും 4000 രൂപ മാറ്റി വാങ്ങാനാണ് താനും എത്തിയതെന്ന് രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ക്യൂവില്‍ നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ ബാങ്കിന് മുന്നിലുണ്ടായിരുന്ന ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടി. Read more about 4000 രൂപയ്ക്ക് ചില്ലറ തേടി രാഹുല്‍ ഗാന്ധിയും ക്യൂവില്‍[…]

ഉപ്പിനു ക്ഷാമം; അഭ്യൂഹം മാത്രമെന്ന് കേന്ദ്രവും സംസ്‌ഥാനങ്ങളും

02.26 Am 12/11/2016 ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഉപ്പിനു ക്ഷാമമുണ്ടെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകളും. ഉപ്പിനു ക്ഷാമമില്ലെന്നും ജനങ്ങൾക്ക് മിതമായ നിരക്കിൽ ഉപ്പ് നൽകുന്നതിനു സംസ്‌ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വക്‌താവ് അറിയിച്ചു. ഉപ്പിനു ക്ഷാമമാണെന്ന വാർത്ത പരന്നതോടെ വിലയും കുതിച്ചു. കിലോയ്ക്ക് 100 മുതൽ 400 വരെയായി പലയിടത്തും വില. ഇതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെതിയത്. അവശ്യ സാധനങ്ങളുടെ പട്ടികയിലുള്ള ഉപ്പിനു വിലകൂട്ടിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സിവിൽ Read more about ഉപ്പിനു ക്ഷാമം; അഭ്യൂഹം മാത്രമെന്ന് കേന്ദ്രവും സംസ്‌ഥാനങ്ങളും[…]

കോടതിയിൽ നടന്നത് മുൻകൂട്ടി തയാറാക്കിയ നാടകം: കട്ജു

02.24 AM 12/11/2016 ന്യൂഡൽഹി: സുപ്രീം കോടതിക്ക് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിന്റെ രൂക്ഷ വിമർശനം. സുപ്രീം കോടതി തന്നോട് അനീതി കാട്ടിയെന്ന് കട്ജു ആരോപിച്ചു. സൗമ്യ വധക്കേസിൽ കോടതിക്ക് തന്റെ സഹായം ആവശ്യമുണ്ടെന്നു കരുതി തയാറായാണ് പോയത്. എന്നാൽ മുൻകൂട്ടി തയാറാക്കിയ നാടകമാണ് കോടതിയിൽ അരങ്ങേറിയത്. സുപ്രീം കോടതി മുൻ ജഡ്ജിയെന്ന പരിഗണന തനിക്കു ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പ്രതികരിച്ചത്.

ഹിമാചലിൽ 76 ലക്ഷം രൂപ പിടികൂടി

02.23 AM 12/11/2016 മാണ്ഡി: ഹിമാചൽപ്രദേശിൽ പോലീസ് 76 ലക്ഷം രൂപ പിടികൂടി. കേന്ദ്ര സർക്കാർ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളായി കാറിൽ സൂക്ഷിച്ച പണമാണ് പോലീസ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ടൊയോട്ട ഫോർച്ചൂണർ കാറിൽ സമ്മാനപ്പൊതിയിലാണ് നോട്ട് സൂക്ഷിച്ചിരുന്നത്. മണാലിയിൽനിന്നും ബിലാസ്പുരിലേക്ക് വരികയായിരുന്ന കാർ പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പണം സംസ്‌ഥാനത്തിന്റെ പുറത്തേക്ക് കടത്തുകയായിരുന്നെന്നാണ് കരുതുന്നത്.