ക്ഷാമമെന്ന് അഭ്യൂഹം; ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം

02.22 AM 12/11/2016 ന്യൂഡൽഹി: ക്ഷാമം നേരിട്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിന്റെയും ഡൽഹിയിലേയും ചില ഭാഗങ്ങളിലാണ് അഭ്യൂഹം പടർന്നത്. ആളുകൾ കൂട്ടത്തോടെ ഉപ്പുവാങ്ങാൻ ഇറങ്ങിയതോടെ വില കുതിച്ചുകയറി. ചില സ്‌ഥലങ്ങളിൽ ഒരു കിലോ ഉപ്പിന് 400 രൂപവരെയായി. ഇതോടെ ലക്നോവിലെ മൊത്തക്കച്ചവട സ്‌ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. ഉപ്പിനും അവശ്യ സാധനങ്ങൾക്കും ക്ഷാമമില്ലെന്നും സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അഭ്യൂഹം പ്രചരിക്കാൻ ആരംഭിച്ചത്. ഉപ്പുവാങ്ങാൻ ഇറങ്ങിയവരെ നിയന്ത്രിക്കാൻ പോലീസിനെ നിയോഗിക്കേണ്ടിവന്നു. Read more about ക്ഷാമമെന്ന് അഭ്യൂഹം; ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം[…]

ഡൽഹിയിൽ യുവതിയെ മാനഭംഗപ്പെടുത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

02.18 AM 12/11/2016 ന്യൂഡൽഹി: ഡൽഹിയിൽ ആശുപത്രി ജീവനക്കാരൻ യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ഡൽഹി മംഗൾപുരിയിലാണ് സംഭവം. സഞ്ജയ് ഗാന്ധി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ വീരേന്ദ്രയെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയുമായി പരിചയത്തിലായ വീരേന്ദ്ര വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

തമിഴ് സീരിയൽ നടി മരിച്ചനിലയിൽ

02.16 AM 12/11/2016 ചെന്നൈ: ചെന്നൈയിൽ തമിഴ് സീരിയൽ താരത്തിനെ മരിച്ചനിലയിൽ കണ്ടെത്തി. സീരിയൽ താരവും അവതാരകയുമായ സബർണയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. താരം ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. സബർണയുടെ വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബർണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. സൺ ടിവിയിലെ ഹിറ്റ് സീരിയലായ പസമലർ അടക്കം നിരവധി സീരിയലുകളിൽ ശ്രദ്ധേയ വേഷം Read more about തമിഴ് സീരിയൽ നടി മരിച്ചനിലയിൽ[…]

ഗംഗയിൽ അഞ്ഞൂറും ആയിരവും ഒഴുകി നടക്കുന്നു

02.11 AM 12/11/2016 ലക്നോ: കേന്ദ്രസർക്കാർ നടപടിയെ തുടർന്ന് ഒറ്റരാത്രികൊണ്ട് കടലാസുപുലികളായി മാറിയ 500, 1000 നോട്ടുകൾ തീയിലും ചവറിലും നിക്ഷേപിക്കുന്നത് വാർത്തയായിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ 500 നും, 1000 നും ഗംഗയിൽ ഒഴുകി നടക്കാൻ വിധിയുണ്ടായി. മിർസാപുറിലാണ് ഏതോ ഒരു കള്ളപ്പണക്കാരൻ നോട്ടുകളെ ഗംഗാ സ്നാനത്തിന് ഏൽപ്പിച്ചത്. മിർസാപുറിലെ നർഗാട്ടിൽ ആളുകൾ നദയിൽ കുളിക്കാനെത്തിയപ്പോഴാണ് നോട്ടുകൾ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്. സംഭവം വാർത്തയായതോടെ നദീതീരത്തേക്ക് ആളുകൾ ഒഴുകിയെത്തി. പലരും വള്ളങ്ങളിൽ നോട്ട് ശേഖരിച്ചപ്പോൾ അതിനു ക്ഷമയില്ലാത്തവർ Read more about ഗംഗയിൽ അഞ്ഞൂറും ആയിരവും ഒഴുകി നടക്കുന്നു[…]

സൗമ്യ വധക്കേസ്: കേരളത്തിന്റെ പുനഃപരിശോധന ഹർജി തള്ളി

02.06 AM 12/11/2016 ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേയാണ് സർക്കാർ കോടതിയെ സമീപിച്ചത്. മുമ്പ് നടത്തിയ വിധിയിൽ എന്തെങ്കിലും പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. അതേസമയം, കോടതിയിലേക്കു വിളിച്ചുവരുത്തിയ ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിനെ അദ്ദേഹത്തിന്റെ വാദങ്ങൾ പറയാൻ അനുവദിച്ച കോടതി, അത് മുഴുവനും കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. Read more about സൗമ്യ വധക്കേസ്: കേരളത്തിന്റെ പുനഃപരിശോധന ഹർജി തള്ളി[…]

വെള്ളിയാഴ്ച മാത്രം ബാങ്കുകളിൽ നിക്ഷേപിച്ചത് 53,000 കോടി രൂപ

02.04 AM 12/11/2016 ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ചതോടെ വെള്ളിയാഴ്ച മാത്രം രാജ്യത്തെ ബാങ്കുകളിൽ 53,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ജനങ്ങൾ രാജ്യത്തുടനീളം 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിച്ചതോടെയാണ് ഇത്രയും വലിയ നിക്ഷേപം സംഭവിച്ചത്. ഡിസംബർ 30 വരെയാണ് ഇത്തരത്തിൽ നോട്ടുകൾ മാറിയെടുക്കാനും നിക്ഷേപിക്കാനും സൗകര്യമുള്ളത്. 14 ലക്ഷം കോടിക്കടുത്ത് 500, 1000 രൂപ കറൻസികളാണ് രാജ്യത്തുടനീളം ആളുകളുടെ കൈയിലുള്ളത്. ഇത് മൊത്തം പണത്തിന്റെ Read more about വെള്ളിയാഴ്ച മാത്രം ബാങ്കുകളിൽ നിക്ഷേപിച്ചത് 53,000 കോടി രൂപ[…]

പുതിയ 2000 നോട്ടില്‍ 19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍

02.52 PM 11/11/2016 ഏറെ പ്രത്യേകതകളുള്ളതാണ് ഇന്ന് ജനത്തിന്‍റെ കയ്യില്‍ കിട്ടിയ രണ്ടായിരം രൂപാ നോട്ട്.നേരത്തെ ഇറങ്ങിയ വലിയ നോട്ടുകളേക്കാള്‍ വലുപ്പം കുറവാണ്.സോഷ്യല്‍ മീഡിയയില്‍ കൂടി ഈ നോട്ടുകള്‍ സംബന്ധിച്ച് പ്രചരിച്ച പല കാര്യങ്ങളും അസത്യമാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉള്ളത്. റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് ആര്‍ പട്ടേലിന്റെ ഒപ്പോടു കൂടിയ നോട്ടില്‍, 19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളുണ്ട്. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രമുണ്ട്. മജന്ത നിറത്തില്‍ ആകര്‍ഷമായ രീതിയിലാണ് Read more about പുതിയ 2000 നോട്ടില്‍ 19 തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍[…]

ഇരട്ടി വിലകൊടുത്ത് സ്വര്‍ണ്ണം വാങ്ങിയും പകുതി വിലയ്ക്ക് നോട്ടുകള്‍ വിറ്റും കള്ളപ്പണക്കാരുടെ പുതിയ തന്ത്രങ്ങള്‍

02.50 PM 11/11/2016 രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ കെട്ടുകണക്കിന് നോട്ടുകള്‍ നികുതകിയടയ്ക്കാതെ കൈവശം വെച്ചിരുന്നവര്‍ എങ്ങനെയും പണം വെളുപ്പിക്കാനുള്ള നീക്കം തുടങ്ങി. പുതിയ നീക്കത്തിലെ പഴുതുകള്‍ കണ്ടെത്തി എല്ലാ വഴികളും അടച്ച് കള്ളപ്പണക്കാരെ പൂട്ടാനുള്ള ശക്തമായ നടപടികള്‍ ആദായ നികുതി വകുപ്പും തുടങ്ങിയിട്ടുണ്ട്. ജ്വല്ലറികളാണ് കള്ളപ്പണക്കാരുടെ ഇപ്പോഴത്തെ പ്രധാന ആശ്രയമെന്നാണ് ആദായ നികുതി വകുപ്പിന് കിട്ടിയ വിവരം. നിയമപ്രകാരം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. Read more about ഇരട്ടി വിലകൊടുത്ത് സ്വര്‍ണ്ണം വാങ്ങിയും പകുതി വിലയ്ക്ക് നോട്ടുകള്‍ വിറ്റും കള്ളപ്പണക്കാരുടെ പുതിയ തന്ത്രങ്ങള്‍[…]

കൈക്കൂലിയായി നൂറിന്റെ നോട്ടുകള്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

02.45 PM 11/11/2016 മുംബൈ: കൈകൂലിയായി നൂറിന്റെ നോട്ടുകള്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സോലാപുറില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ബാലാസാഹേബ് ഭീകാജി ബാബറാണ് കൈക്കൂലി കേസില്‍ പിടിയിലായത. 2500 രൂപയാണ് കൈകൂലിയായി ആവശ്യപ്പെട്ടത്. അപേക്ഷ ശരിയാക്കി നല്‍കണമെങ്കില്‍ നൂറിന്റെ 25 നോട്ടുകള്‍ തരണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. അപേക്ഷകന്‍ ഇക്കാര്യം പൊലിസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലിസ് എത്തി ബാബറിനെ അറസ്റ്റ് ചെയതു. 500, 1000 രൂപാ നോട്ടുകള്‍ അസാധുവായതോടെയാണ് 100 രൂപാ നോട്ടുകള്‍ക്ക് ആവശ്യമേറിയത്.

ജഡ്ജി നിയമനം: കൊളീജിയം സമര്‍പ്പിച്ച 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി

01.49 PM 11/11/2016 ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം സമര്‍പ്പിച്ച 77 പേരുടെ പട്ടികയില്‍ 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 34 പേരെ നിയമിക്കുന്നത് അംഗീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട തീരുമാനമാകാതെ ഫയലുകളൊന്നും കെട്ടികിടക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.