മ്യാൻമർ സൈനിക വിമാനത്തിന്റെ ഭാഗങ്ങൾ ആൻഡമാൻ സമുദ്രത്തിൽ കണ്ടെത്തി
08:57 am 8/6/2017 യാങ്കോൺ: തകർന്നുവീണ മ്യാൻമർ സൈനിക വിമാനത്തിന്റെ ഭാഗങ്ങൾ ആൻഡമാൻ സമുദ്രത്തിൽ കണ്ടെത്തി. മ്യാൻമറിലെ ദാവേ സിറ്റിയിൽനിന്നും 218 കിലോമീറ്റർ മാറി സമുദ്രത്തിൽ വിമാന ഭാഗം കണ്ടെത്തിയതായി വ്യോമസേന വക്താവ് അറിയിച്ചു. തെരച്ചിൽ നടത്തിയ നാവിക കപ്പലുകളും വിമാനങ്ങ ളുമാണ് വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്. പട്ടാളക്കാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 120 പേരുമായി മിയെക്കിൽനിന്നു യാങ്കോണിലേക്കു പോയ സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 1.35ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നു Read more about മ്യാൻമർ സൈനിക വിമാനത്തിന്റെ ഭാഗങ്ങൾ ആൻഡമാൻ സമുദ്രത്തിൽ കണ്ടെത്തി[…]